ഇക്കുറിയും ലോകത്തിലെ ഏറ്റവും മികച്ച കാപ്പികളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി ഫില്‍റ്റര്‍ കോഫി. ജനപ്രിയ ഫുഡ് ആൻഡ് ട്രാവൽ ഗൈഡ് പ്ലാറ്റ്‌ഫോമായ ടേസ്റ്റ്അറ്റ്‌ലസ് അടുത്തിടെ പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും മികച്ച കാപ്പികളുടെ ഇക്കൊല്ലത്തെ ലിസ്റ്റിലാണ് ഫില്‍റ്റര്‍ കോഫി വീണ്ടും ഇടംപിടിച്ചത്. കഴിഞ്ഞ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇക്കുറിയും ലോകത്തിലെ ഏറ്റവും മികച്ച കാപ്പികളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി ഫില്‍റ്റര്‍ കോഫി. ജനപ്രിയ ഫുഡ് ആൻഡ് ട്രാവൽ ഗൈഡ് പ്ലാറ്റ്‌ഫോമായ ടേസ്റ്റ്അറ്റ്‌ലസ് അടുത്തിടെ പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും മികച്ച കാപ്പികളുടെ ഇക്കൊല്ലത്തെ ലിസ്റ്റിലാണ് ഫില്‍റ്റര്‍ കോഫി വീണ്ടും ഇടംപിടിച്ചത്. കഴിഞ്ഞ തവണത്തെ ലിസ്റ്റിലും ഒന്നാം സ്ഥാനത്തെത്തിയ കഫേ ക്യുബാനോ തന്നെയാണ് ഇക്കുറിയും ഒന്നാംസ്ഥാനത്തെത്തിയത്.

പരമ്പരാഗതമായി, ഇന്ത്യൻ ഫിൽട്ടർ കോഫി നിർമ്മിക്കുന്നത് അറബിക്ക അല്ലെങ്കിൽ പീബെറി കോഫി ബീൻസ് ഉപയോഗിച്ചാണ്. ഡാര്‍ക്ക്‌ റോസ്റ്റ് ചെയ്ത കോഫി ബീൻസ് ചിക്കറിയുമായി യോജിപ്പിക്കുന്നു. ഇതില്‍ 80-90% കോഫിയും  10-20% ചിക്കറിയുമാണ്‌. ചിക്കറിയുടെ ചെറിയ കയ്പ്പ് ഇന്ത്യൻ ഫിൽട്ടർ കോഫിയുടെ രുചി വർദ്ധിപ്പിക്കുന്നു. 

ADVERTISEMENT

ക്യൂബയിൽ നിന്ന് ഉത്ഭവിച്ച മധുരമുള്ള ഒരു തരം എസ്‌പ്രസ്സോ ഷോട്ടാണ്, ലിസ്റ്റില്‍ ഒന്നാമതെത്തിയ കഫേ ക്യൂബാനോ. ക്യൂബൻ എസ്‌പ്രെസോ, കൊളാഡ, ക്യൂബൻ കോഫി, കഫെസിറ്റോ, ക്യൂബൻ പുൾ, ക്യൂബൻ ഷോട്ട് എന്നുമെല്ലാം ഇത് അറിയപ്പെടുന്നു. ഡാര്‍ക്ക്‌ റോസ്റ്റ് കോഫിയും പഞ്ചസാരയുമാണ്‌ ഇതിന്‍റെ പ്രധാന ചേരുവകള്‍. ഇലക്ട്രിക് എസ്പ്രെസോ മെഷീൻ ഉപയോഗിച്ച് ഇത് ഉണ്ടാക്കാം , പക്ഷേ സാധാരണയായി ഒരു മോക്ക പോട്ട് ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. 

എസ്‌പ്രെസോയുടെ ഒരു ചെറിയ ഭാഗം പഞ്ചസാരയിൽ ചേർത്ത് ഒരു സ്പൂൺ കൊണ്ട് കലർത്തി എസ്പ്യൂമ അല്ലെങ്കിൽ എസ്‌പുമിറ്റ എന്ന് വിളിക്കുന്ന ക്രീം ചേര്‍ത്താണ് പരമ്പരാഗത ക്യൂബൻ ശൈലിയില്‍ ക്യൂബൻ കോഫി ഉണ്ടാക്കുന്നത്. കാപ്പിയുടെ മുകളിൽ ഇളം തവിട്ട് നുര കാണാം. ക്യൂബയില്‍ മാത്രമല്ല, ലാറ്റിനമേരിക്കയിലും ഫ്ലോറിഡയിലും ഇത് വളരെ ജനപ്രിയമാണ്.എസ്പ്രസ്സോയും ഐസും ചേർന്ന ഗ്രീക്ക് കോഫിയാണ് എസ്പ്രെസോ ഫ്രെഡോ. പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ഈ കോഫി 1990 കളിലാണ് ജനപ്രിയമായിത്തീർന്നത്. ഗ്രീസിൽ നിന്നുതന്നെയുള്ള മറ്റൊരു കോള്‍ഡ് കോഫി ഇനമായ ഫ്രെഡോ കപ്പുച്ചിനോ നാലാം സ്ഥാനത്തുണ്ട്. വേനൽക്കാലത്ത് ഉന്മേഷദായകമായ പാനീയങ്ങളായാണ് ഇവ രണ്ടും ഉപയോഗിക്കുന്നത്. 

ADVERTISEMENT

എസ്പ്രസ്സോയും ആവിയിൽ വേവിച്ച പാലും ചേർത്തുണ്ടാക്കുന്ന ഒരു ഇറ്റാലിയൻ കാപ്പിയാണ് കാപ്പുച്ചിനോ. ഇറ്റലിയില്‍ നിന്നുല്‍ഭവിച്ച് ലോകം മുഴുവനും ആളുകളുടെ പ്രിയപ്പെട്ട പാനീയങ്ങളില്‍ ഒന്നായി മാറിയ കാപ്പുച്ചീനോ അഞ്ചാംസ്ഥാനം സ്വന്തമാക്കി. ഗ്രീസില്‍ നിന്നുതന്നെയുള്ള ഫ്രാപ്പെ കോഫി, ഇറ്റലിയില്‍ നിന്നുള്ള റിസ്ട്രെറ്റോ, വിയറ്റ്‌നാമീസ് ഐസ്ഡ് കോഫി, ഇറ്റലിയില്‍ നിന്നുള്ള എസ്പ്രേസ്സോ, തുര്‍ക്കിഷ് കോഫിയായ തുര്‍ക്ക് കവേസി എന്നിവ യഥാക്രമം ആറുമുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളിലുണ്ട്.

English Summary:

Filter Coffee Ranks Second Worlds Best Coffees Tasteatlas