ഭക്ഷണ സാധനങ്ങള്‍ക്ക് മഞ്ഞ നിറം കൊടുക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് ടാര്‍ട്രസിന്‍. ഐസ്ക്രീം, മിട്ടായികള്‍, സോഫ്റ്റ്‌ ഡ്രിങ്ക്സ്, ചിപ്സ് തുടങ്ങിയ വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങളില്‍ ഇത് ഉപയോഗിക്കാറുണ്ട്. എന്നാല്‍, കാനഡ, യു എസ്, യൂറോപ്പിന്‍റെ ചില ഭാഗങ്ങള്‍ ഇതിന്‍റെ ഉപയോഗം നിയന്ത്രിതമാക്കിയിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭക്ഷണ സാധനങ്ങള്‍ക്ക് മഞ്ഞ നിറം കൊടുക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് ടാര്‍ട്രസിന്‍. ഐസ്ക്രീം, മിട്ടായികള്‍, സോഫ്റ്റ്‌ ഡ്രിങ്ക്സ്, ചിപ്സ് തുടങ്ങിയ വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങളില്‍ ഇത് ഉപയോഗിക്കാറുണ്ട്. എന്നാല്‍, കാനഡ, യു എസ്, യൂറോപ്പിന്‍റെ ചില ഭാഗങ്ങള്‍ ഇതിന്‍റെ ഉപയോഗം നിയന്ത്രിതമാക്കിയിട്ടുണ്ട്. സുരക്ഷിതമാണെന്ന് പറഞ്ഞാലും ഇതിന് ഒട്ടേറെ പാർശ്വഫലങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ചില തരം ഭക്ഷണസാധനങ്ങളുമായി പ്രതിപ്രവര്‍ത്തിച്ച് അലര്‍ജി മുതലായ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ഇതിനു കഴിയും, അവയില്‍ ഒന്നാണ് മിക്സ്ചര്‍.

Image Credit: nikhi89/shutterstock

കോഴിക്കോട് ജില്ലയിലെ വിവിധ കടകളില്‍ ഭക്ഷ്യസുരക്ഷാവകുപ്പ് ഈയിടെ നടത്തിയ പരിശോധനയില്‍ മിക്സ്ചറിൽ ടാർട്രസിൻ ചേർത്തതായി കണ്ടെത്തി. വടകര, പേരാമ്പ്ര, കൊടുവള്ളി, തിരുവമ്പാടി എന്നീ സർക്കിളുകളിൽനിന്ന് ശേഖരിച്ച് പരിശോധനയ്ക്ക് അയച്ച മിക്‌സ്ചറുകളിലാണ് ടാർട്രസിന്‍റെ അംശം കണ്ടെത്തിയത്. ഉല്‍പ്പാദനവും വിതരണവും നടത്തിയവര്‍ക്കെതിരെ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. 

ADVERTISEMENT

എന്താണ് ടാര്‍ട്രസിന്‍?

സംസ്കരിച്ച ഭക്ഷണങ്ങൾ, പാനീയങ്ങൾ, ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ എന്നിവയിൽ പ്രാഥമികമായി ഉപയോഗിക്കുന്ന സിന്തറ്റിക് നാരങ്ങ മഞ്ഞ അസോ ഡൈയാണ് ടാര്‍ട്രസിന്‍. ഭക്ഷ്യയോഗ്യമായ മറ്റു രാസവസ്തുക്കളുമായി കലര്‍ത്തി, പച്ചയും ഓറഞ്ചും പോലുള്ള വേറെയും നിറങ്ങള്‍ ഇതുകൊണ്ട് ഉണ്ടാക്കാം. ഇത് E102 എന്നും അറിയപ്പെടുന്നു. ശീതളപാനീയങ്ങൾ, ഐസ്ക്രീമുകൾ, ജെല്ലികൾ, പാക്കേജുചെയ്ത ലഘുഭക്ഷണങ്ങൾ, ച്യൂയിംഗ് ഗംസ്, സോസുകള്‍, മിഠായികള്‍ തുടങ്ങിയവയിലാണ് ഇത് സാധാരണയായി ഉപയോഗിക്കുന്നത്.

ADVERTISEMENT

അഴകുണ്ട്, ഗുണമില്ല

ഭക്ഷണസാധനങ്ങള്‍ക്ക് ആകര്‍ഷകമായ രൂപം നല്‍കാന്‍ ടാര്‍ട്രസിന്‍ പോലുള്ള കൃത്രിമനിറങ്ങള്‍ക്ക് പറ്റും. എന്നാല്‍ സംവേദനക്ഷമത കുറഞ്ഞവര്‍ക്കും അലര്‍ജി ഉള്ള ആളുകള്‍ക്കുമെല്ലാം ഇത് ഒട്ടേറെ പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകും. ആസ്പിരിൻ സെൻസിറ്റിവിറ്റിയോ ആസ്ത്മയോ ഉള്ള വ്യക്തികൾക്ക് ചര്‍മ്മത്തില്‍ തിണര്‍പ്പ്, വീക്കം, ശ്വസന പ്രശ്നങ്ങൾ, ചൊറിച്ചില്‍ മുതലായവ ഉണ്ടാവാന്‍ സാധ്യതയുണ്ട്.

ADVERTISEMENT

ടാർട്രസിൻ ഉൾപ്പെടെയുള്ള കൃത്രിമ ഭക്ഷണ ചായങ്ങളുടെ ഉപയോഗം ADHD (അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ) ഉള്ള കുട്ടികളില്‍ അതിന്‍റെ ലക്ഷണങ്ങൾ വർദ്ധിപ്പിക്കും. ആരോഗ്യമുള്ള കുട്ടികളിൽ ഹൈപ്പർ ആക്ടിവിറ്റി പോലുള്ള പെരുമാറ്റ വൈകല്യങ്ങള്‍ക്കും ഇത് വഴിവെക്കുമെന്ന് 2007 ൽ, 'ദ ലാൻസെറ്റി'ൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

ടാർട്രസിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചതിന് ശേഷം ചില വ്യക്തികൾക്ക് വയറുവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചിലരില്‍ തലവേദനയും കാണാറുണ്ട്‌.

ദീര്‍ഘകാലം ഉപയോഗിച്ചാല്‍

സിന്തറ്റിക് കളറൻ്റുകൾ കഴിക്കുന്നതിൻ്റെ ദീർഘകാല പ്രത്യാഘാതങ്ങളെക്കുറിച്ച് കൂടുതൽ ഗവേഷണം നടന്നുവരുന്നേയുള്ളൂ. ടാർട്രസിൻ കോശങ്ങളിലെ ഓക്സിഡേറ്റീവ് സ്ട്രെസ്, ഡിഎൻഎ തകരാറുകൾ എന്നിവയ്ക്ക് കാരണമാകുമെന്ന് ചില ലബോറട്ടറി പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത് വീക്കം, സെല്ലുലാർ തകരാറുകൾ, ക്യാൻസർ പോലുള്ള അവസ്ഥകളിലേക്ക് നയിച്ചേക്കാം. എലികളില്‍ നടത്തിയ ഒരു പഠനമനുസരിച്ച് ഏറെക്കാലം ടാര്‍ട്രസിന്‍ പോലുള്ള ചായങ്ങള്‍ ഉള്ളില്‍ എത്തുന്നത് ക്യാന്‍സറിന് കാരണമാകും എന്ന് പറയുന്നു. എന്നാല്‍ ഇത് മനുഷ്യ പഠനങ്ങളിൽ കൃത്യമായി തെളിയിക്കപ്പെട്ടിട്ടില്ല.

English Summary:

Yellow Food Coloring India Mixture Health Risks

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT