കീറ്റോ ഡയറ്റ്, ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിങ്, പിലാറ്റീസ്... ശരീരസൗന്ദര്യം കാക്കാന്‍ ബോളിവുഡ് സെലിബ്രിറ്റികള്‍ പിന്തുടരുന്ന ഭക്ഷണരീതികളും വര്‍ക്കൌട്ടുമെല്ലാം പെട്ടെന്ന് തന്നെ വൈറലാവാറുണ്ട്. ഇങ്ങനെയുള്ള ഫാന്‍സി ട്രെന്‍ഡുകളില്‍ പെട്ട ഒന്നാണ് ബ്ലാക്ക് ആല്‍ക്കലൈന്‍ വാട്ടര്‍. മലൈക അറോറ, ശ്രുതി ഹാസന്‍,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കീറ്റോ ഡയറ്റ്, ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിങ്, പിലാറ്റീസ്... ശരീരസൗന്ദര്യം കാക്കാന്‍ ബോളിവുഡ് സെലിബ്രിറ്റികള്‍ പിന്തുടരുന്ന ഭക്ഷണരീതികളും വര്‍ക്കൌട്ടുമെല്ലാം പെട്ടെന്ന് തന്നെ വൈറലാവാറുണ്ട്. ഇങ്ങനെയുള്ള ഫാന്‍സി ട്രെന്‍ഡുകളില്‍ പെട്ട ഒന്നാണ് ബ്ലാക്ക് ആല്‍ക്കലൈന്‍ വാട്ടര്‍. മലൈക അറോറ, ശ്രുതി ഹാസന്‍, ഉര്‍വ്വശി റൗട്ടേല, വിരാട് കോലി തുടങ്ങിയ സെലിബ്രിറ്റികള്‍ ഇത് സ്ഥിരമായി ഉപയോഗിക്കുന്ന ആളുകളാണ്. എന്താണ് ഈ സംഭവം?  എങ്ങനെയാണ് ഇത് താരങ്ങള്‍ക്ക് പ്രിയപ്പെട്ടതായി മാറിയത്? നമുക്ക് നോക്കാം.

ഫുൾവിക് ആസിഡും(FvA) മറ്റ് മിനറൽ അല്ലെങ്കിൽ വിറ്റാമിൻ അഡിറ്റീവുകളും അടങ്ങിയ ഒരു തരം കുപ്പിവെള്ളമാണ് ബ്ലാക്ക് വാട്ടർ. നേപ്പാളിലെയും ഉത്തരേന്ത്യയിലെയും ആളുകൾ പരമ്പരാഗതമായി ഉപയോഗിക്കുന്ന ശിലാജിത്തിലെ സജീവ ഘടകമാണ് ഫുൾവിക് ആസിഡ്, ഇത് ചേർക്കുമ്പോള്‍ വെള്ളം കറുത്ത നിറമാകും, അങ്ങനെയാണ് ബ്ലാക്ക് വാട്ടര്‍ എന്ന പേര് ലഭിച്ചത്. ആരോഗ്യം കൂട്ടാന്‍ മാത്രമല്ല, ഒരു സ്റ്റാറ്റസ് സിമ്പലായും ഇത് ഈയിടെ ഉപയോഗിച്ചു വരുന്ന ഒരു പ്രവണതയുണ്ട്. ലിറ്ററിന് 250 മുതല്‍ മുകളിലേക്കാണ് ഇതിന്‍റെ വില.

ADVERTISEMENT

കാനഡയില്‍ നിന്നുള്ള ഒരു കുടുംബമാണ്, 2008 ല്‍ ബ്ലാക്ക് വാട്ടർ ആദ്യമായി സൃഷ്ടിച്ചത്. സാധാരണ വെള്ളവുമായി ഫുൾവിക് ആസിഡ് കലർത്തിയാണ് ഈ പാനീയം തയാറാക്കിയത്. പിന്നീട് 2011 ൽ Blk എന്ന കമ്പനി ഇത് വിപണിയില്‍ എത്തിച്ചു. പിന്നീട് അമേരിക്കൻ റിയാലിറ്റി ടെലിവിഷൻ ഷോയായ 'ദി റിയൽ ഹൗസ്‌വൈവ്‌സി'ല്‍ കാണിച്ചതോടെ കമ്പനി വളര്‍ന്നു. പിന്നീട് ടിക് ടോക്ക് പോലുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ ഇത് വൈറലായി.

വാര്‍ധക്യം തടയുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുക, കുടലിന്‍റെ ആരോഗ്യം കാത്തു സൂക്ഷിക്കുക, രോഗപ്രതിരോധശേഷി കൂട്ടുക തുടങ്ങി ഒട്ടേറെ ഗുണങ്ങള്‍ ഈ വെള്ളത്തിനുണ്ടെന്ന് ഇത് വിപണനം ചെയ്യുന്ന വിവിധ കമ്പനികള്‍ പറയുന്നു. സാധാരണ വെള്ളത്തില്‍ നിന്നും വ്യത്യസ്തമായി കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കള്‍ ഇതിലുണ്ട്. 

ADVERTISEMENT

ആൽക്കലൈൻ വെള്ളം കഴിക്കുന്നത് അസിഡിറ്റി കുറയ്ക്കാനും ശരീരത്തിൻ്റെ പിഎച്ച് നില സന്തുലിതമാക്കാനും സഹായിക്കുന്നു എന്നും പറയപ്പെടുന്നു. സാധാരണ കുടിവെള്ളത്തിന് 6 മുതൽ 7 വരെ പി എച്ച് നില ഉള്ളപ്പോള്‍  ആൽക്കലൈൻ പാനീയത്തിന്റെ പി എച്ച് പൊതുവെ 7 ന് മുകളിലാണ്. അവയവങ്ങൾ ഉൽപ്പാദിപ്പിക്കുന്ന അധിക ആസിഡിനെ നിർവീര്യമാക്കാൻ ഇത് സഹായിക്കുന്നു എന്നും അവര്‍ അവകാശപ്പെടുന്നു. എന്നിരുന്നാലും ഇതേക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടന്നുവരുന്നേയുള്ളൂ.

English Summary:

Black Water Celebrity Health Trend

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT