തമിഴ്നാട്ടുകാരുടെ ചിക്കന്‍ ചിന്താമണി എളുപ്പത്തില്‍ ഉണ്ടാക്കാം
അധികം മസാലകള്‍ ഒന്നും ചേര്‍ക്കാതെ വളരെ സിമ്പിളായി ഒരു ചിക്കന്‍ കറി ഉണ്ടാക്കിയാലോ? തമിഴ്നാട്ടുകാരുടെ സ്വന്തം ചിക്കന്‍ ചിന്താമണി ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചപ്പാത്തിക്കും പൊറോട്ടയ്ക്കും ചോറിനുമെല്ലാമൊപ്പം കഴിക്കാന്‍ പറ്റുന്ന ഈ വിഭവം തയ്യാറാക്കാന്‍ അധിക സമയമോ ഒരുപാട് സാധനങ്ങളോ വേണ്ട. വേണ്ട

അധികം മസാലകള്‍ ഒന്നും ചേര്‍ക്കാതെ വളരെ സിമ്പിളായി ഒരു ചിക്കന്‍ കറി ഉണ്ടാക്കിയാലോ? തമിഴ്നാട്ടുകാരുടെ സ്വന്തം ചിക്കന്‍ ചിന്താമണി ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചപ്പാത്തിക്കും പൊറോട്ടയ്ക്കും ചോറിനുമെല്ലാമൊപ്പം കഴിക്കാന്‍ പറ്റുന്ന ഈ വിഭവം തയ്യാറാക്കാന്‍ അധിക സമയമോ ഒരുപാട് സാധനങ്ങളോ വേണ്ട.
വേണ്ട സാധനങ്ങള്‍
എല്ലില്ലാത്ത ചിക്കന്‍ ചെറുതായി അരിഞ്ഞത് - 1 കിലോ
നല്ലെണ്ണ - 2 ടേബിള്‍സ്പൂൺ
പെരുംജീരകം 1 ടീസ്പൂൺ
കറിവേപ്പില - 3 തണ്ട്
വെളുത്തുള്ളി - 10 എണ്ണം ചതച്ചത്
ഇഞ്ചി - ചെറിയ കഷ്ണം ചതച്ചത്
ചുവന്ന ഉണക്കമുളക് - 30 എണ്ണം
ചെറിയ ഉള്ളി - 250 ഗ്രാം
ഉപ്പ് - 3/4 ടേബിള്‍സ്പൂൺ
മഞ്ഞൾ - 1 ടീസ്പൂൺ
ഉണ്ടാക്കുന്ന വിധം
- ഉണക്കമുളക് ചെറുതായി കട്ട് ചെയ്തെടുത്ത് ഉള്ളിലെ കുരു കളയുക
- നോണ്‍സ്റ്റിക്ക് പാന്‍ അടുപ്പത്ത് വെച്ച് നല്ലെണ്ണ ഒഴിക്കുക. ഇതിലേക്ക് പെരുംജീരകം, കറിവേപ്പില, ചതച്ച ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക.
- ഇതിലേക്ക് മുറിച്ചുവെച്ച ഉണക്ക മുളക്, ഉള്ളി എന്നിവ ചേര്‍ക്കുക. ഉപ്പു കൂടി ചേര്‍ത്ത് ഇളക്കുക.
- ഇതിലേക്ക് ചിക്കന്‍ ചേര്‍ത്ത് മഞ്ഞള്‍പ്പൊടി കൂടി ഇടുക. മൂടി വെച്ച് 10 മിനിറ്റ് വേവിക്കുക.
-ശേഷം മൂടി തുറന്നുവെച്ച് 10 മിനിറ്റ് വേവിക്കുക. തീ ഓഫ് ചെയ്ത് വാങ്ങി വയ്ക്കുക. ചിക്കന്‍ ചിന്താമണി റെഡി!