എല്ലാ ദിവസവും വീടുകളില്‍ കറിക്കും മറ്റും ഉപയോഗിക്കുന്ന ഒന്നാണ് സവാള. എന്നാല്‍ ഇത് അരിഞ്ഞു എടുക്കാനാണ് പാട്. കണ്ണില്‍ നിന്നും മൂക്കില്‍ നിന്നുമൊക്കെ വെള്ളം വരുന്നത് പോട്ടെ, കയ്യില്‍ ഉള്ളിമണം പോകാതെ തങ്ങി നില്‍ക്കുകയും ചെയ്യും! കയ്യിലാക്കാതെ ഉള്ളി അരിഞ്ഞെടുക്കാന്‍ എന്തെങ്കിലും മാര്‍ഗം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എല്ലാ ദിവസവും വീടുകളില്‍ കറിക്കും മറ്റും ഉപയോഗിക്കുന്ന ഒന്നാണ് സവാള. എന്നാല്‍ ഇത് അരിഞ്ഞു എടുക്കാനാണ് പാട്. കണ്ണില്‍ നിന്നും മൂക്കില്‍ നിന്നുമൊക്കെ വെള്ളം വരുന്നത് പോട്ടെ, കയ്യില്‍ ഉള്ളിമണം പോകാതെ തങ്ങി നില്‍ക്കുകയും ചെയ്യും! കയ്യിലാക്കാതെ ഉള്ളി അരിഞ്ഞെടുക്കാന്‍ എന്തെങ്കിലും മാര്‍ഗം ഉണ്ടായിരുന്നെങ്കിലോ? അതിനുള്ള അടിപൊളി ഒരു ഹാക്കാണ് ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. കൈതൊടാതെ എളുപ്പത്തില്‍ ഉള്ളി അരിയുന്ന ഈ വിഡിയോ ആയിരക്കണക്കിന് പേരാണ് കണ്ടത്. മാജിക്ബ്രഷ് പ്രോ ഡോട്ട്‌കോം എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വിഡിയോ പ്രത്യക്ഷപ്പെട്ടത്. 

ഫോര്‍ക്കും പീലറും ഉപയോഗിച്ചാണ് ഇവിടെ ഉള്ളി അരിയുന്നത്. ആദ്യം തന്നെ ഫോര്‍ക്ക് ഉപയോഗിച്ചു ഉള്ളിയുടെ മധ്യഭാഗത്ത് കുത്തിപ്പിടിക്കുന്നു. ശേഷം, മറ്റേ കൈകൊണ്ട് പീലര്‍ മുന്നോട്ടു ചലിപ്പിച്ച് ഉള്ളിയുടെ മുകളില്‍ നിന്നും വശത്ത് നിന്നും അരിയുന്നു. ഒട്ടേറെ ആളുകള്‍ ഈ വിദ്യ നല്ലതാണെന്ന് അഭിനന്ദിച്ച് താഴെ കമന്റ് ചെയ്തിട്ടുണ്ട്. സവാള അരിയുമ്പോള്‍ കരയാതിരിക്കാന്‍ ചില ട്രിക്കുകള്‍

ADVERTISEMENT

- സവാള തൊലി കളഞ്ഞ് വൃത്തിയാക്കിയതിനു ശേഷം രണ്ടായി മുറിച്ച് 10 മിനിറ്റ് നേരം മാത്രം വെള്ളത്തിൽ ഇട്ടുവയ്ക്കാം. ഇത് സവാളയിൽ നിന്നും ഗ്യാസ് പുറത്തേക്ക് വരുന്നത് തടയുന്നു. എന്നിട്ട് കനം കുറച്ച് അരിയാം.

- കഴുകി വൃത്തിയാക്കിയ സവാള ഒരു കണ്ടെയ്നറില്‍ അടച്ച് 10 മിനിറ്റ് ഫ്രിജിൽ വയ്ക്കാം. പെട്ടെന്ന് അരിഞ്ഞെടുക്കണമെങ്കിൽ ഫ്രിജിലെ ഫ്രീസറിൽ 5 മിനിറ്റ് വച്ച് എടുക്കുകയുമാവാം.

ADVERTISEMENT

- ഒരു പാത്രത്തിൽ കുറച്ച് വെള്ളം ചേർത്ത് അതിൽ കുറച്ച് ആപ്പിൾ സിഡർ വിനഗറും ഉപ്പും ചേർത്ത് മിക്സ് ചെയ്യാം. ഇതിലേക്ക് രണ്ടായി മുറിച്ചെടുത്ത സവാള ഇടാം. കുറഞ്ഞത് 5 മിനിറ്റ് ഇട്ട് വയ്ക്കണം.‌ അതുപോലെ, കട്ടിങ് ബോർഡിൽ ഈ വിനാഗിരി പുരട്ടുന്നതും നല്ലതാണ്.

English Summary:

Chop Onions without Crying Viral Hack