ചര്‍മം തിളങ്ങും, തടി പെട്ടെന്ന് കുറയും; പച്ചപ്പപ്പായ കൊണ്ട് എളുപ്പത്തിലുണ്ടാക്കാം, കൊതിയൂറും സാലഡ്!
പണ്ടൊക്കെ എല്ലാ വീടുകളുടെയും പറമ്പിന്‍റെ ഒരു മൂലയ്ക്ക് സമൃദ്ധമായി കായ്ച്ചു കുലച്ചു കിടന്നിരുന്ന ഒരു പപ്പായമരമെങ്കിലും ഉണ്ടായിരുന്നു. കറിയായും തോരനായും പച്ചടിയായും അച്ചാറായും പഴുപ്പിച്ചുമൊക്കെ പപ്പായ അടുക്കളയിലെ വിഭവങ്ങളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു. പുതിയ പച്ചക്കറികളുടെ വരവോടെ പപ്പായയുടെ സ്ഥാനം

പണ്ടൊക്കെ എല്ലാ വീടുകളുടെയും പറമ്പിന്‍റെ ഒരു മൂലയ്ക്ക് സമൃദ്ധമായി കായ്ച്ചു കുലച്ചു കിടന്നിരുന്ന ഒരു പപ്പായമരമെങ്കിലും ഉണ്ടായിരുന്നു. കറിയായും തോരനായും പച്ചടിയായും അച്ചാറായും പഴുപ്പിച്ചുമൊക്കെ പപ്പായ അടുക്കളയിലെ വിഭവങ്ങളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു. പുതിയ പച്ചക്കറികളുടെ വരവോടെ പപ്പായയുടെ സ്ഥാനം അല്‍പ്പം താഴേക്ക് പോയി. എന്നിരുന്നാലും ആരോഗ്യഗുണങ്ങളുടെ കാര്യത്തില്‍ വളരെയേറെ മുന്നിലാണ് പപ്പായ, പ്രത്യേകിച്ച് പച്ചയ്ക്ക് കഴിക്കുമ്പോള്‍.
പച്ച പപ്പായയുടെ ഗുണങ്ങള്‍
ഓമക്കായ, കര്‍മൂസ, കപ്പളങ്ങ, പപ്പയ്ക്കാ എന്നിങ്ങനെ പല ദേശങ്ങളില്‍ പല പേരാണ് പപ്പായക്ക്. വിറ്റാമിൻ എ, ബി, സി തുടങ്ങിയ അവശ്യ പോഷകങ്ങൾ പപ്പായയിൽ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് രോഗപ്രതിരോധ പ്രവർത്തനത്തിനും ചർമ്മത്തിൻ്റെ ആരോഗ്യത്തിനും സഹായിക്കുന്നു. മാത്രമല്ല, ഫോളേറ്റ്, പൊട്ടാസ്യം എന്നിവയുടെ സാന്നിധ്യം ശരീരത്തിലെ ഇലക്ട്രോലൈറ്റിൻ്റെ അളവ് സന്തുലിതമാക്കാനും സഹായിക്കുന്നു.
പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പെയ്ൻ എന്ന എൻസൈം പ്രോട്ടീനുകളെ വിഘടിപ്പിച്ച് ദഹനം എളുപ്പമാക്കുന്നു. നാരുകളും വെള്ളവും ധാരാളം അടങ്ങിയതിനാല്‍ മലബന്ധം തടയാൻ സഹായിക്കുന്നു.
പപ്പായയിലെ പപ്പെയ്ൻ, ചിമോപാപൈൻ എന്നീ രണ്ട് എൻസൈമുകൾ ശരീരത്തിലെ കൊഴുപ്പിന്‍റെ അളവ് കുറയ്ക്കുന്നു. കൂടാതെ, ആന്‍റി ഓക്‌സിഡന്റുകളും ഫൈറ്റോ ന്യൂട്രിയന്റുകളും പപ്പായയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ഹൃദ്രോഗങ്ങളിൽ നിന്നും ക്യാൻസറിൽ നിന്നും സംരക്ഷിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
പച്ചപ്പപ്പായ കൊണ്ടൊരു സാലഡ്
തെക്കുകിഴക്കൻ ഏഷ്യൻ വിഭവങ്ങളിൽ, പ്രത്യേകിച്ച് തായ്‌ലൻഡിലും ലാവോസിലുമെല്ലാം പച്ച പപ്പായ കൊണ്ടുണ്ടാക്കുന്ന സാലഡ് ഒരു പ്രധാന ഭക്ഷണമാണ്. കംബോഡിയയിൽ ഇത് ബോക് ഐ' ഹോംഗ് (bok l'hong) എന്ന് പ്രാദേശികമായി അറിയപ്പെടുന്നു. ലാവോസിൽ ഇത് ടാം സോം (tam som), ടാം മാക്ക് ഹൂങ് (tam maak hoong) എന്നിങ്ങനെ അറിയപ്പെടുന്നു. തായ്‌ലൻഡിൽ 'സോം ടാം എന്നും വിയറ്റ്നാമിൽ 'ഗോയ് ഡു ഡു' എന്നുമെല്ലാമാണ് ഈ സാലഡിന് പേര്.
സിഎന്‍ എന്നിന്‍റെ, ലോകത്തിലെ ഏറ്റവും രുചികരമായ 50 ഭക്ഷണവിഭവങ്ങളുടെ 2011 ലെ ലിസ്റ്റിൽ, ഈ സാലഡ് 46-ാം സ്ഥാനം നേടിയിരുന്നു. പ്രോട്ടീനും ഫൈബറും മൈക്രോന്യൂട്രിയന്റുകളുമെല്ലാം ധാരാളം അടങ്ങിയ ഈ സാലഡ് എളുപ്പത്തില്‍ ഉണ്ടാക്കാം. ഇത് തയ്യാറാക്കുന്ന വിധം ചുവടെ.
വേണ്ട സാധനങ്ങള്‍
½ ടീസ്പൂൺ വാളന്‍പുളി
400 ഗ്രാം പഴുക്കാത്ത പപ്പായ അരിഞ്ഞത്
2 ഇടത്തരം വെളുത്തുള്ളി അല്ലി അരിഞ്ഞത്
3-4 വരെ കാന്താരിമുളക്
1 ചെറിയ തക്കാളി
2-3 വരെ നീളമുള്ള ബീൻസ് അല്ലെങ്കിൽ പച്ച പയർ
2 ടേബിൾസ്പൂൺ വറുത്ത നിലക്കടല
2 ടേബിൾസ്പൂൺ സോയ സോസ്
2 ടേബിൾസ്പൂൺ ശര്‍ക്കര
2 ടേബിൾസ്പൂൺ നാരങ്ങ നീര്
ഉപ്പ്
-അലങ്കാരത്തിന്-
1 ടേബിൾസ്പൂൺ വറുത്ത നിലക്കടല
1-2 ടേബിൾസ്പൂൺ മല്ലിയില
ഉണ്ടാക്കുന്ന വിധം
- ഉണങ്ങിയ പുളി ചൂടുവെള്ളത്തിൽ 15 മുതൽ 20 മിനിറ്റ് വരെ മുക്കിവയ്ക്കുക. ഇത് പിഴിഞ്ഞെടുക്കുക
- പച്ച പപ്പായ തൊലി കളഞ്ഞ് കഴുകി വൃത്തിയാക്കി ഗ്രേറ്റ് ചെയ്തെടുക്കുക.
- ഇനി സാലഡ് ഡ്രസ്സിംഗ് ഉണ്ടാക്കാം. അതിനായി കാന്താരിമുളക്, വെളുത്തുള്ളി എന്നിവ കല്ലില്‍ വച്ച് ചതച്ചെടുക്കുക.
- പുളിവെള്ളം, ശര്‍ക്കര, സോയ സോസ്, നാരങ്ങ നീര്, ഉപ്പ് എന്നിവ കൂടി ചേര്‍ത്ത് നന്നായി ചതച്ച് പേസ്റ്റാക്കുക.
- അരിഞ്ഞ തക്കാളി, ബീന്‍സ് എന്നിവ കൂടി ചേര്‍ത്ത് ചതയ്ക്കുക.
- നേരത്തെ ഗ്രേറ്റ് ചെയ്തുവെച്ച പപ്പായക്ക് മുകളിലേക്ക് ഈ മിശ്രിതം ഒഴിച്ച് നന്നായി ഇളക്കുക.
- ഇതിനു മുകളില്‍ വറുത്ത നിലക്കടലയും മല്ലിയിലയും കൊണ്ട് അലങ്കരിച്ച് വിളമ്പുക.