ബിരിയാണിയെ കുറിച്ച് പറയാൻ കരീന കപൂറിന് നൂറ് നാവാണ്. ഒരു തികഞ്ഞ ഭക്ഷണപ്രിയ കൂടിയായ കരീന ഇപ്പോൾ വീണ്ടും തന്റെ ബിരിയാണി പ്രേമത്തെക്കുറിച്ച് വാചാലയായിരിക്കുകയാണ്. ഭക്ഷണവും താനും തമ്മിൽ പിരിയാൻ ആവാത്ത ബന്ധമാണെന്നും അത് തുറന്നു പറയുന്നതിൽ ഒട്ടും മടിയില്ല എന്നും വിശ്വസിക്കുന്ന ആളാണ് കരീന കപൂർ. അവസരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിരിയാണിയെ കുറിച്ച് പറയാൻ കരീന കപൂറിന് നൂറ് നാവാണ്. ഒരു തികഞ്ഞ ഭക്ഷണപ്രിയ കൂടിയായ കരീന ഇപ്പോൾ വീണ്ടും തന്റെ ബിരിയാണി പ്രേമത്തെക്കുറിച്ച് വാചാലയായിരിക്കുകയാണ്. ഭക്ഷണവും താനും തമ്മിൽ പിരിയാൻ ആവാത്ത ബന്ധമാണെന്നും അത് തുറന്നു പറയുന്നതിൽ ഒട്ടും മടിയില്ല എന്നും വിശ്വസിക്കുന്ന ആളാണ് കരീന കപൂർ. അവസരം കിട്ടുമ്പോഴെല്ലാം തന്റെ ഭക്ഷണപ്രിയത്തെക്കുറിച്ച് കരീന മനസ്സ് തുറക്കാറുണ്ട്. ഡൽഹിയിൽ നടന്ന ഒരു പരിപാടിക്കിടെ തന്റെ ഈ ബിരിയാണി പ്രേമം കുടുംബപരമായി കൈമാറി കിട്ടിയതാണെന്നാണ് പറഞ്ഞിരിക്കുന്നത്. 

കപൂർ കുടുംബത്തിൽ തനിക്ക് മാത്രമല്ല എല്ലാവർക്കും ബിരിയാണിയോടു ഇഷ്ടം ഉണ്ടെന്ന് കരീന വേദിയിൽ പങ്കുവച്ചു. പരിപാടിക്കിടെ കരീനയുടെ പ്രിയപ്പെട്ട ഭക്ഷണത്തെക്കുറിച്ച് ചർച്ചയും ആരംഭിച്ചു. ഡൽഹിയിൽ ഏറ്റവും ഇഷ്ടപ്പെടുന്നത് എന്താണെന്നുള്ള ചോദ്യത്തിന് ബുഖാര ഹോട്ടലിലെ ഭക്ഷണമാണെന്നായിരുന്നു കരീനയുടെ മറുപടി. ചാന്ദിനി ചോക്കിലെ ചെറിയ ഭക്ഷണശാലകൾ തനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണെന്നും എന്നാൽ അങ്ങോട്ടേക്ക് പോകാൻ ഇപ്പോൾ കുറച്ചുനാളുകളായി സാധിക്കുന്നില്ല എന്നും കരീന കൂട്ടിച്ചേർത്തു.  

ADVERTISEMENT

ഡൽഹിയിലെ ആലൂ പറാത്തയും, ചോലെ ബട്ടൂരെയും എല്ലാം തന്റെ ഇഷ്ടവിഭവങ്ങളുടെ ലിസ്റ്റിൽ ഇടം പിടിച്ചവയാണെന്നും കരീന കപൂർ പറഞ്ഞു. ഈ സമയം സദസ്സിലെ ഒരാൾ ഒരു ചോദ്യം ഉന്നയിച്ചു. ''അപ്പോൾ ബിരിയാണി ഇഷ്ടമല്ലേ - "ബിരിയാണി ഇഷ്ടമാണോ എന്നോ ! സുഹൃത്തേ ഞാൻ കപൂർ കുടുംബത്തിൽപ്പെട്ട ആളാണ്, തീർച്ചയായും ബിരിയാണി എനിക്കിഷ്ടമാണ്. " ഇതായിരുന്നു കരീനയുടെ മറുപടി. 

താനും കപൂർ കുടുംബത്തിലെ മറ്റ് അംഗങ്ങളും എല്ലാം ബിരിയാണി പ്രിയാണെന്ന് പറയാതെ പറയുകയായിരുന്നു. കരീനയുടെ  ബിരിയാണിപ്രിയം ആരാധകർക്ക് നേരത്തെ അറിയാവുന്ന കാര്യമാണ്. ചെറുപ്രായത്തിൽ മുതൽ താൻ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന ഒന്നാണ് ബിരിയാണി എന്ന് സമൂഹമാധ്യമത്തിൽ പങ്കുവച്ച മിക്ക ചിത്രങ്ങളിലും കരീന എടുത്തുപറയുന്നുണ്ട്.

English Summary:

Kareena Kapoor Khan reveals her love for biryani and shares her favorite Delhi food spots, including Bukhara Hotel and Chandni Chowk. Discover the Kapoor family's passion for this iconic dish!