പുതിയ തലമുറയ്ക്കറിയുമോ, കേരളത്തിന്റെ സ്വന്തം നാടന്‍ വിഭവങ്ങളെക്കുറിച്ച്?
പണ്ടൊക്കെ വീടുകളില്‍ അന്നന്നത്തെ ഭക്ഷണം ഉണ്ടാക്കണമെങ്കില്‍ സാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്ക് ഓടേണ്ട കാര്യമില്ലായിരുന്നു. നേരെ പറമ്പിലേക്ക് ചെന്നാല്‍ വല്ല പയറോ മത്തനോ ചീരയോ മുരിങ്ങയിലയോ കാച്ചിലോ ഒക്കെ കാണും. നേരെ പറിച്ചുകൊണ്ടുവന്ന് പാകമാക്കിയാല്‍ മതി. എന്നാല്‍ ഇന്നത്തെ തിരക്കേറിയ ജീവിതത്തില്‍
പണ്ടൊക്കെ വീടുകളില്‍ അന്നന്നത്തെ ഭക്ഷണം ഉണ്ടാക്കണമെങ്കില്‍ സാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്ക് ഓടേണ്ട കാര്യമില്ലായിരുന്നു. നേരെ പറമ്പിലേക്ക് ചെന്നാല്‍ വല്ല പയറോ മത്തനോ ചീരയോ മുരിങ്ങയിലയോ കാച്ചിലോ ഒക്കെ കാണും. നേരെ പറിച്ചുകൊണ്ടുവന്ന് പാകമാക്കിയാല്‍ മതി. എന്നാല്‍ ഇന്നത്തെ തിരക്കേറിയ ജീവിതത്തില്‍
പണ്ടൊക്കെ വീടുകളില്‍ അന്നന്നത്തെ ഭക്ഷണം ഉണ്ടാക്കണമെങ്കില്‍ സാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്ക് ഓടേണ്ട കാര്യമില്ലായിരുന്നു. നേരെ പറമ്പിലേക്ക് ചെന്നാല്‍ വല്ല പയറോ മത്തനോ ചീരയോ മുരിങ്ങയിലയോ കാച്ചിലോ ഒക്കെ കാണും. നേരെ പറിച്ചുകൊണ്ടുവന്ന് പാകമാക്കിയാല്‍ മതി. എന്നാല്‍ ഇന്നത്തെ തിരക്കേറിയ ജീവിതത്തില്‍
പണ്ടൊക്കെ വീടുകളില്‍ അന്നന്നത്തെ ഭക്ഷണം ഉണ്ടാക്കണമെങ്കില്‍ സാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്ക് ഓടേണ്ട കാര്യമില്ലായിരുന്നു. നേരെ പറമ്പിലേക്ക് ചെന്നാല്‍ വല്ല പയറോ മത്തനോ ചീരയോ മുരിങ്ങയിലയോ കാച്ചിലോ ഒക്കെ കാണും. നേരെ പറിച്ചുകൊണ്ടുവന്ന് പാകമാക്കിയാല്‍ മതി. എന്നാല്‍ ഇന്നത്തെ തിരക്കേറിയ ജീവിതത്തില്‍ ആര്‍ക്കാണ് ഇതിനൊക്കെ നേരം? അന്നത്തെ വിഭവങ്ങളില്‍ പലതിന്‍റെയും പേരുകള്‍ പുതിയ തലമുറ കേട്ടിട്ടു പോലുമുണ്ടോ എന്നുതന്നെ സംശയമാണ്. ഓർമകളിലേക്ക് മറഞ്ഞുകൊണ്ടിരിക്കുന്ന കേരളത്തിലെ അത്തരം ചില പഴയ വിഭവങ്ങളെക്കുറിച്ച് അറിയാം.
താളുകറി
പണ്ടൊക്കെ കര്‍ക്കിടകക്കാലത്ത് കഴിച്ചിരുന്ന ഒരു പ്രധാനപ്പെട്ട വിഭവമായിരുന്നു ചേമ്പിന്‍റെ തണ്ടും തളിരിലയും കൊണ്ട് ഉണ്ടാക്കിയിരുന്ന താളുകറി. ആഴ്ചയില്‍ ഒരുദിവസമെങ്കിലും തീന്‍മേശകളില്‍ താളുകറി കാണാമായിരുന്നു. പ്രോട്ടീന്‍, ഡയറ്റെറി ഫൈബര്‍, വിറ്റാമിന്‍ സി, അയേണ്‍, റൈബോഫ്‌ളേവിന്‍, തയാമിന്‍, ഫോസ്ഫറസ്, വൈറ്റമിന്‍ ബി 6, വൈറ്റമിന്‍ സി, പൊട്ടാസ്യം, നിയാസിന്‍, മാംഗനീസ്, കോപ്പര്‍, ഇരുമ്പ് തുടങ്ങിയ ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഈ വിഭവം അന്നത്തെ ആളുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ വളരെയേറെ സഹായിച്ചു. താള് ഉപയോഗിച്ച് തോരനും ഉണ്ടാക്കാം.
തകരത്തോരന്‍
മഴ പെയ്യുമ്പോഴേക്കും റോഡരികിലും തോട്ടുവക്കിലുമെല്ലാം പൊട്ടിമുളയ്ക്കുന്ന ഒരു ചെടിയായിരുന്നു തകര. ഇതുവച്ച് തോരന്‍ ഉണ്ടാക്കുന്നത് പതിവായിരുന്നു. പരിപ്പിട്ടു കറി വയ്ക്കുന്നതും വടയാക്കി കഴിക്കുന്നതുമെല്ലാം അടുക്കളകളിലെ ഒരു സ്ഥിരം വിഭവമായിരുന്നു. ചൈനയിലും ആഫ്രിക്കൻ അമേരിക്കൻ രാജ്യങ്ങളിലും ത്വക് രോഗത്തിനുള്ള മരുന്നായും മലബന്ധം നീക്കാനുള്ള ഔഷധമായും വ്യാപകമായി പുരാതനകാലം മുതലേ ഉപയോഗിച്ചുവരുന്ന ഒന്നാണ് തകര.
ഇതില്‍ അടങ്ങിയിട്ടുള്ള അലോ ഇമോൾഡിൻ, ക്രൈസോഫനോൾ, കാഥർടെയ്ൻ, കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ് , ബീറ്റാ സിറ്റോസ്റ്റിറോൾ, ഇമോഡിൻ, റുബ്രോഫുസാരിൻ, സ്റ്റിഗ്മാസ്റ്റിറോൾ, ടാർടാറിക് ആസിഡ് തുടങ്ങിയ രാസസംയുക്തങ്ങള്‍ ശരീരത്തിന് ഏറെ ഗുണം ചെയ്യുന്ന ഒട്ടേറെ സംയുക്തങ്ങള്‍ ഇതിലുണ്ട്.
ജീരക കഞ്ഞി
നോമ്പ് മാസങ്ങളില്‍ പണ്ടൊക്കെ മുസ്‍ലിം വീടുകളിലെ സ്ഥിരം വിഭവമായിരുന്നു നോമ്പ് കഞ്ഞി എന്ന് വിളിക്കുന്ന ജീരക കഞ്ഞി. വിഭവസമൃദ്ധമായ ഇഫ്താര്‍ സല്‍ക്കാരത്തിന് ശേഷം, രാത്രികളിലാണ് ഇത് കഴിക്കുന്നത്. ഇത് വയറിന് ഉണ്ടാകുന്ന അസ്വസ്ഥതകള്‍ അകറ്റാന്‍ വളരെ സഹായിക്കുന്ന ഒന്നാണ്. ഇത് ഉണ്ടാക്കാനും വളരെ എളുപ്പമാണ്.
ഒരു കപ്പ് പൊടിയരി, ഒരു ടീസ്പൂണ്‍ ചെറുപയര്‍, അര ടീസ്പൂണ്‍ ഉലുവ, മൂന്നല്ലി വെളുത്തുള്ളി എന്നിവ കുക്കറിൽ ഇട്ട് ആവശ്യത്തിന് വെള്ളം ചേർത്ത് 4-5 വിസിൽ അടിക്കുക. ശേഷം അര കപ്പ് തേങ്ങ, അര ടീസ്പൂണ്‍ ജീരകം, മൂന്നാല് ചെറിയ ഉള്ളി, അര ടീസ്പൂണ്‍ മഞ്ഞൾപൊടി ഇവ മിക്സിയിൽ കുറച്ചുവെള്ളം കൂടി ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇത് കുക്കറിലേക്ക് ഒഴിച്ച് ആവശ്യത്തിന് ഉപ്പും വെള്ളവും കൂടി ചേർത്ത് തിളപ്പിക്കുക. ജീരകക്കഞ്ഞി റെഡി.
ചക്ക വരട്ടിയത്
ചക്ക സമൃദ്ധമായി കിട്ടുന്ന വേനല്‍മാസങ്ങളില്‍ പണ്ടത്തെ അടുക്കളകളില്‍ ഉണ്ടാക്കിയിരുന്ന ഒന്നാണ് ചക്കവരട്ടി. ഉരുകുന്ന തീച്ചൂടിനരികില്‍, മണിക്കൂറുകളോളം നിന്ന്, ഉരുളിയില്‍ ചക്ക കൈവെക്കാതെ ഇളക്കിയാണ് ഇത് ഉണ്ടാക്കിയിരുന്നത്. ഈ ചക്കവരട്ടി മാസങ്ങളോളം നില്‍ക്കുമായിരുന്നു.
വിദേശരാജ്യങ്ങളില്‍ ഉള്ള മക്കള്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം, ചില്ലുകുപ്പിയിലാക്കി ഇത് കൊടുത്തയക്കുന്നത് പതിവായിരുന്നു. പഴുത്ത ചക്ക, നെയ്യ്, ശർക്കര എന്നിവ ഉപയോഗിച്ചാണ് ഇത് ഉണ്ടാക്കുന്നത്. ഇങ്ങനെ ഉണ്ടാക്കി സൂക്ഷിച്ച ചക്ക വരട്ടി ഉപയോഗിച്ച് വൈകുന്നേരങ്ങളില്‍ ചായയ്ക്ക് കൂടെ കഴിക്കാന്‍ ചക്ക അട ഉണ്ടാക്കുന്നതും പതിവായിരുന്നു.
മോളോഷ്യം
എരിവും പുളിയുമൊന്നും അധികമില്ലാതെ കുമ്പളങ്ങയോ വെള്ളരിക്കയോ പോലുള്ള പച്ചക്കറികള്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന ഒരു 'പാവം' കറിയാണ് മോളോഷ്യം. വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന ഈ കറിക്ക് അധികം സാധനങ്ങള്‍ വേണ്ട. കറിയായി മാത്രമല്ല, ഒരു സൂപ്പായും ഇത് കഴിക്കാം.
കുമ്പളങ്ങയോ മത്തങ്ങയോ ഉപയോഗിച്ച് ഇത് ഉണ്ടാക്കാം. ആദ്യം തന്നെ ഇവയില്‍ ഏതെങ്കിലും ആവശ്യത്തിന് എടുത്ത്, കഷ്ണങ്ങളാക്കി പരിപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് കുക്കറിൽ വേവിക്കുക. അതിനുശേഷം ഉപ്പും ചേർത്ത് എല്ലാം കൂടി നന്നായി ഉടച്ചുയോജിപ്പിച്ച് ആവശ്യമെങ്കിൽ കുറച്ചുകൂടി വെള്ളവും ചേത്ത് ഒന്നു തിളപ്പിച്ചു വാങ്ങുക. ഈ ഘട്ടത്തിൽ ആവശ്യത്തിന് കാന്താരിമുളക്/പച്ചമുളക് കീറിയതും ഇടുക. വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പിലയും ഇട്ട് ഇളക്കി കുറച്ചുനേരം അടച്ചുവയ്ക്കുക.
ഇഞ്ചി കിച്ചടി/ഇഞ്ചി തൈര്
ദഹനത്തിനും വയറിന്‍റെ ആരോഗ്യത്തിനുമെല്ലാം വളരെയധികം സഹായിക്കുന്നവയാണ് ഇഞ്ചിയും തൈരും. ഇതു രണ്ടും ചേര്‍ത്ത് ഉണ്ടാക്കുന്ന ഇഞ്ചിത്തൈരും പണ്ടത്തെ വീടുകളിലെ വിഭവങ്ങളില്‍ ഒന്നായിരുന്നു. വളരെ എളുപ്പത്തില്‍ ഇത് ഉണ്ടാക്കിയെടുക്കാം എന്ന് മാത്രമല്ല, ദിവസങ്ങളോളം ഫ്രിജില്‍ സൂക്ഷിക്കാം.
ഇഞ്ചി കിച്ചടി ഉണ്ടാക്കാന്‍ ആദ്യം തന്നെ, 1 കപ്പ് തേങ്ങ, 4 ടീസ്പൂൺ ഇഞ്ചി, 1 ടീസ്പൂൺ ജീരകം, 2 പച്ചമുളക്, ഉപ്പ് എന്നിവ മിക്സിയില്‍ ഇട്ട് നന്നായി അടിക്കുക. ശേഷം ഇതിലേക്ക് തൈരും കൂടി ചേര്‍ത്ത് ഒന്നു മിക്സ് ചെയ്യുക. അടുപ്പത്ത് ഒരു തട്ക പാന്‍ വച്ച് ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണയൊഴിച്ച് കടുകും കറിവേപ്പിലയുമിട്ട് താളിച്ച ശേഷം അത് ഈ മിക്സിലേക്ക് ഒഴിക്കുക. ഇഞ്ചിതൈര് റെഡി.