തടി പെട്ടെന്ന് കുറയ്ക്കാൻ ഇവ ഈ രീതിയില്‍ കഴിച്ചോളൂ; കാലറി അധികം ഇല്ല!
വീണ്ടുമൊരു മധുരക്കിഴങ്ങ് സീസണ്‍ എത്തിക്കഴിഞ്ഞു. കടകളിലും വഴിയോരത്തുമെല്ലാം പര്‍പ്പിളും വെള്ളയും നിറങ്ങളിലുള്ള മധുരക്കിഴങ്ങ് നിരന്നിരിക്കുന്നത് കാണാം. പൊതുവേ എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ് മധുരക്കിഴങ്ങ്. പ്രോട്ടീനും നാരുകളുമെല്ലാം നിറയെ അടങ്ങിയ ഒരു സൂപ്പർ ഫുഡാണ് ഇത്. ബീറ്റ കരോട്ടിന്‍, വിറ്റാമിന്‍
വീണ്ടുമൊരു മധുരക്കിഴങ്ങ് സീസണ്‍ എത്തിക്കഴിഞ്ഞു. കടകളിലും വഴിയോരത്തുമെല്ലാം പര്‍പ്പിളും വെള്ളയും നിറങ്ങളിലുള്ള മധുരക്കിഴങ്ങ് നിരന്നിരിക്കുന്നത് കാണാം. പൊതുവേ എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ് മധുരക്കിഴങ്ങ്. പ്രോട്ടീനും നാരുകളുമെല്ലാം നിറയെ അടങ്ങിയ ഒരു സൂപ്പർ ഫുഡാണ് ഇത്. ബീറ്റ കരോട്ടിന്‍, വിറ്റാമിന്‍
വീണ്ടുമൊരു മധുരക്കിഴങ്ങ് സീസണ്‍ എത്തിക്കഴിഞ്ഞു. കടകളിലും വഴിയോരത്തുമെല്ലാം പര്‍പ്പിളും വെള്ളയും നിറങ്ങളിലുള്ള മധുരക്കിഴങ്ങ് നിരന്നിരിക്കുന്നത് കാണാം. പൊതുവേ എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ് മധുരക്കിഴങ്ങ്. പ്രോട്ടീനും നാരുകളുമെല്ലാം നിറയെ അടങ്ങിയ ഒരു സൂപ്പർ ഫുഡാണ് ഇത്. ബീറ്റ കരോട്ടിന്‍, വിറ്റാമിന്‍
വീണ്ടുമൊരു മധുരക്കിഴങ്ങ് സീസണ്‍ എത്തിക്കഴിഞ്ഞു. കടകളിലും വഴിയോരത്തുമെല്ലാം പര്‍പ്പിളും വെള്ളയും നിറങ്ങളിലുള്ള മധുരക്കിഴങ്ങ് നിരന്നിരിക്കുന്നത് കാണാം. പൊതുവേ എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ് മധുരക്കിഴങ്ങ്.
പ്രോട്ടീനും നാരുകളുമെല്ലാം നിറയെ അടങ്ങിയ ഒരു സൂപ്പർ ഫുഡാണ് ഇത്. ബീറ്റ കരോട്ടിന്‍, വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ സി, പൊട്ടാസ്യം, അയണ്‍, കാല്‍സ്യം, ആന്‍റി ഓക്സിഡന്റ്സ് തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.
നൂറ് ഗ്രാം മധുരക്കിഴങ്ങില്‍ വെറും 86 കലോറി മാത്രമാണ് ഉള്ളത്. കാലറിയുടെ അളവ് കുറവായതുകൊണ്ട് ശരീരഭാരം കുറയ്ക്കാനും മധുരക്കിഴങ്ങ് വളരെയധികം സഹായിക്കും. ഗ്ലൈസെമിക് സൂചിക വളരെ കുറഞ്ഞ ഭക്ഷണമാണ് മധുരക്കിഴങ്ങ്. കൂടാതെ ഇവയില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുമുണ്ട്. അതിനാല്‍ ഇവ പ്രമേഹ നിയന്ത്രണത്തിനും സഹായിക്കും.
സാധാരണയായി എല്ലാവരും മധുരക്കിഴങ്ങ് വെറുതെ ഉപ്പിട്ട് പുഴുങ്ങി കഴിക്കാറാണ് പതിവ്. ഇനി അല്‍പ്പം വെറൈറ്റി വിഭവങ്ങള്‍ പരീക്ഷിച്ചാലോ? മധുരക്കിഴങ്ങ് കൊണ്ട് കൊതിയൂറും വിഭവങ്ങള്‍ ഉണ്ടാക്കിക്കോളൂ...
മധുരക്കിഴങ്ങ് പായസം
ഒരു പാനിൽ 1 ടീസ്പൂൺ നെയ്യ്, 10 കശുവണ്ടി, 10 ഉണക്കമുന്തിരി എന്നിവ ചേർത്ത് വറുത്തെടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് കോരിയെടുത്തു വയ്ക്കുക. ശേഷം അര കപ്പ് ഗ്രേറ്റ് ചെയ്ത മധുരക്കിഴങ്ങ് ഇതേ നെയ്യിലേക്ക് ചേർത്ത് 5 മിനിറ്റ് വേവിക്കുക.3 കപ്പ് കട്ടിയുള്ള പാൽ ഇതിലേക്ക് ഒഴിച്ച്, അത് പകുതിയാകുന്നത് വരെ ഇളക്കി വേവിക്കുക.
ഇതിലേക്ക് 1 ടീസ്പൂൺ കുങ്കുമപ്പൂ ചേർത്ത് 15 മിനിറ്റ് ചെറിയ തീയിൽ വേവിക്കുക. ഒരു ഏലക്കാ ചതച്ചതും കൂടി ചേർത്ത് തീ ഓഫ് ചെയ്യുക. ഇതിലേക്ക് ആവശ്യത്തിന് ശര്‍ക്കര ചേര്‍ത്ത് മധുരം ക്രമീകരിക്കാം. തുടര്‍ന്ന്, നേരത്തെ, നെയ്യിൽ വറുത്ത് മാറ്റിവെച്ച കശുവണ്ടിയും ഉണക്കമുന്തിരിയും ചേർത്ത് വിളമ്പുക.
മധുരക്കിഴങ്ങ് ചാട്ട്
വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു ലഘുഭക്ഷണമാണ് മധുരക്കിഴങ്ങ് ചാട്ട്. ഇതിനായി ആദ്യം ആവശ്യത്തിന് മധുരക്കിഴങ്ങ് പുഴുങ്ങി എടുക്കുക. തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ആവശ്യമെങ്കില്‍ അല്‍പ്പം നെയ്യില്‍ ഇതൊന്നു റോസ്റ്റ് ചെയ്തെടുക്കാം. ശേഷം ഇതിനു മുകളിലേക്ക് അല്‍പ്പം തൈര്, മല്ലിയില, ജീരകപ്പൊടി, ഉപ്പ്, മാതളനാരങ്ങ മുതലായവ ചേര്‍ത്ത് അലങ്കരിച്ച് മിക്സ് ചെയ്യുക.
മധുരക്കിഴങ്ങ് പറാത്ത
ആദ്യം തന്നെ ഏകദേശം 300 ഗ്രാം മധുരക്കിഴങ്ങ് ഉപ്പിട്ട് പുഴുങ്ങി എടുക്കുക. ഇത് തൊലി കളഞ്ഞ് നന്നായി കുഴച്ചെടുക്കുക. ഇതിലേക്ക് 2 കപ്പ് ഗോതമ്പ് മാവ്, ¼ ടീസ്പൂൺ മഞ്ഞൾ, ½ ടീസ്പൂൺ ഗരം മസാല, ½ ടീസ്പൂൺ ആംചൂർ, ¼ ടീസ്പൂൺ അജ്‌വെയ്ൻ എന്നിവ ചേർക്കുക. 1 മുളക്, ½ ടീസ്പൂൺ ഇഞ്ചി പേസ്റ്റ്, 1 ടീസ്പൂൺ കസൂരി മേത്തി, ½ ടീസ്പൂൺ ഉപ്പ്, 2 ടീസ്പൂൺ മല്ലിയില എന്നിവയും ചേർക്കുക. ആവശ്യാനുസരണം വെള്ളം ചേർത്ത് നന്നായി കുഴയ്ക്കുക, ഈ മാവ് 20 മിനിറ്റ് മാറ്റിവയ്ക്കുക. ഇത് ചെറിയ ഉരുളകളാക്കി പരത്തിയെടുത്ത് ചപ്പാത്തി ചുടുന്നത് പോലെ ചുട്ടെടുക്കാം. അച്ചാര്‍, തൈര് എന്നിവയ്ക്കൊപ്പം കഴിക്കാം.
മധുരക്കിഴങ്ങ് കറി
ചോറിനും ചപ്പാത്തിക്കുമൊപ്പം കഴിക്കാവുന്ന വളരെ രുചികരമായ ഒരു കറിയാണ് ഇത്. എളുപ്പത്തില്‍ തട്ടിക്കൂട്ടാവുന്ന ഒരു മധുരക്കിഴങ്ങ് കറി പരിചയപ്പെടാം.
ഇതുണ്ടാക്കാന്‍ ആദ്യം പാനില്‍ എണ്ണ ഒഴിച്ച് സവാള വഴറ്റുക. ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും പൊടിയായി അരിഞ്ഞത് ചേര്‍ക്കുക. ഒരു മിനിറ്റ് വഴറ്റുക. ഇനി ഇതിലേക്ക് മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, ജീരകപ്പൊടി മുതലായവ ചേര്‍ക്കുക. ഒരു മിനിറ്റ് നന്നായി ഇളക്കുക. ഇതിലേക്ക് തക്കാളി സോസ്, വെള്ളക്കടല വേവിച്ചത് എന്നിവ ചേര്‍ക്കുക. ഇതിലേക്ക് വലിയ കഷ്ണങ്ങളാക്കി മുറിച്ച മധുരക്കിഴങ്ങ് ചേര്‍ക്കുക. ഉപ്പും കുരുമുളകും ചേര്‍ക്കുക. ഇത് വെന്ത ശേഷം അല്‍പ്പം തേങ്ങാപ്പാലും കൂടി ചേര്‍ത്ത് വാങ്ങിവെക്കാം.
മധുരക്കിഴങ്ങ് കട്ലറ്റ്
അരക്കിലോ മധുരക്കിഴങ്ങ് പുഴുങ്ങി തൊലി കളഞ്ഞ് എടുക്കുക. ഇത് നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് ഒരു സവാള പൊടിയായി അരിഞ്ഞത്, 3 പച്ചമുളക് അരിഞ്ഞത്, അര ഇഞ്ച് ഇഞ്ചി ചെറുതായി അരിഞ്ഞത്, മല്ലിയില, അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, മുക്കാല്‍ ടീസ്പൂണ്‍ കാശ്മീരി മുളകുപൊടി, അര ടീസ്പൂണ്‍ വീതം കുരുമുളകുപൊടി, ഗരം മസാല എന്നിവ, ഒന്നര ടീസ്പൂണ്‍ കോണ്‍ഫ്ലോര്‍, 2 ടേബിള്‍സ്പൂണ്‍ റൊട്ടിപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. ഇത് ചെറിയ ഉരുളകളാക്കി ഉരുട്ടി കൈയില്‍ വച്ച് കട്ലറ്റ് വലുപ്പത്തില്‍ പരത്തി എടുക്കുക.
ഒരു മുട്ടയില്‍ കാല്‍ ടീസ്പൂണ്‍ കുരുമുളക് പൊടിയും ഉപ്പും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. പരത്തി വെച്ച കട്ലറ്റ് ഇതില്‍ മുക്കിയ ശേഷം റൊട്ടിപ്പൊടിയില്‍ മുക്കി എടുക്കുക. ശേഷം എണ്ണ ചൂടാക്കി അതിലേക്കിട്ട് ഓരോന്നായി വേവിച്ചെടുക്കാം.