ഇവരുടെ കൂടെ കൂടിയാൽ പ്രശ്നമാണ് സാറേ....'പപ്പായ' കഴിക്കുമ്പോൾ സൂക്ഷിക്കാം
സമീകൃതാഹാരം ഉറപ്പു വരുത്തേണ്ടത് നമ്മുടെ ആരോഗ്യത്തിന്മേലുള്ള കരുതലിന്റെ ഭാഗമാണ്. അപ്പോൾ ചോറും പയറും മുട്ടയും പാലും മാത്രമല്ല പഴ വർഗങ്ങളും നിർബന്ധമായും കഴിക്കണം. മനുഷ്യശരീരത്തിന്റെ വളർച്ചയ്ക്ക് ആവശ്യമായ എല്ലാവിധ പോഷകളും പഴവർഗങ്ങളിൽ നിന്ന് ലഭിക്കുന്നു. പഴവർഗങ്ങളിൽ തന്നെ പപ്പായ നമ്മുടെ ശരീരത്തിന് വളരെ
സമീകൃതാഹാരം ഉറപ്പു വരുത്തേണ്ടത് നമ്മുടെ ആരോഗ്യത്തിന്മേലുള്ള കരുതലിന്റെ ഭാഗമാണ്. അപ്പോൾ ചോറും പയറും മുട്ടയും പാലും മാത്രമല്ല പഴ വർഗങ്ങളും നിർബന്ധമായും കഴിക്കണം. മനുഷ്യശരീരത്തിന്റെ വളർച്ചയ്ക്ക് ആവശ്യമായ എല്ലാവിധ പോഷകളും പഴവർഗങ്ങളിൽ നിന്ന് ലഭിക്കുന്നു. പഴവർഗങ്ങളിൽ തന്നെ പപ്പായ നമ്മുടെ ശരീരത്തിന് വളരെ
സമീകൃതാഹാരം ഉറപ്പു വരുത്തേണ്ടത് നമ്മുടെ ആരോഗ്യത്തിന്മേലുള്ള കരുതലിന്റെ ഭാഗമാണ്. അപ്പോൾ ചോറും പയറും മുട്ടയും പാലും മാത്രമല്ല പഴ വർഗങ്ങളും നിർബന്ധമായും കഴിക്കണം. മനുഷ്യശരീരത്തിന്റെ വളർച്ചയ്ക്ക് ആവശ്യമായ എല്ലാവിധ പോഷകളും പഴവർഗങ്ങളിൽ നിന്ന് ലഭിക്കുന്നു. പഴവർഗങ്ങളിൽ തന്നെ പപ്പായ നമ്മുടെ ശരീരത്തിന് വളരെ
സമീകൃതാഹാരം ഉറപ്പു വരുത്തേണ്ടത് നമ്മുടെ ആരോഗ്യത്തിന്മേലുള്ള കരുതലിന്റെ ഭാഗമാണ്. അപ്പോൾ ചോറും പയറും മുട്ടയും പാലും മാത്രമല്ല പഴ വർഗങ്ങളും നിർബന്ധമായും കഴിക്കണം. മനുഷ്യശരീരത്തിന്റെ വളർച്ചയ്ക്ക് ആവശ്യമായ എല്ലാവിധ പോഷകളും പഴവർഗങ്ങളിൽ നിന്ന് ലഭിക്കുന്നു. പഴവർഗങ്ങളിൽ തന്നെ പപ്പായ നമ്മുടെ ശരീരത്തിന് വളരെ ഗുണപ്രദമായ ഒന്നാണ്. നാരുകളാൽ സമ്പന്നമായ പപ്പായയുടെ മധുരമുള്ള രുചിയും താഴ്ന്ന ഗ്ലൈസെമിക് ഇൻഡെക്സും ആകർഷകമായ നിറവും നിരവധി പോഷകഗുണങ്ങളാണ് നമുക്ക് നൽകുന്നത്.
പ്രതിരോധ ശക്തി കൂട്ടുന്നതിന് ഒപ്പം ദഹന ആരോഗ്യവും മെറ്റബോളിസവും ഉയർത്തുകയും ചെയ്യുന്നു. ഏത് പ്രായത്തിലുള്ളവർക്കും കഴിക്കാവുന്ന ഒന്നാണ് പപ്പായ. അതേസമയം, പപ്പായ കഴിക്കുമ്പോൾ അതിന്റെ ഗുണം പൂർണമായും ലഭിക്കാൻ ചില ഭക്ഷണങ്ങൾക്ക് ഒപ്പം പപ്പായ കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്. ഒരുപാട് ഗുണങ്ങളുണ്ടെന്ന് കരുതി ഒരു ദിവസം ഒരു പപ്പായ മുഴുവാനയങ്ങ് കഴിച്ചു കളയാമെന്ന് വിചാരിക്കേണ്ട. ഒരു ദിവസം രണ്ടു കഷണം പപ്പായ കഴിക്കുന്നത് തന്നെ ധാരാളമാണ്. ഒരു ശശാശരി പപ്പായയിൽ 120 ഗ്രാം കലോറിയും 30 ഗ്രാം കാർബോഹൈഡ്രേറ്റും രണ്ട് ഗ്രാം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.
നാരുകളാൽ സമ്പന്നമാണ് എന്നതു പോലെ തന്നെ പപ്പൈൻ പോലുള്ള എൻസൈമുകളാലും പപ്പായ സമ്പന്നമാണ്. അതുകൊണ്ട് തന്നെ അമിതമായി പപ്പായ കഴിക്കുന്നത് വയറിന് അസ്വസ്ഥത ഉണ്ടാക്കുകയും ചിലപ്പോൾ വയറിളക്കത്തിന് കാരണമാകുകയും ചെയ്യും. നാരുകൾ വെള്ളത്തെ വലിച്ചെടുക്കും. ആവശ്യത്തിന് വെള്ളം കുടിക്കാതെ അമിതമായി പപ്പായ കഴിച്ചാൽ അത് ചിലപ്പോൾ മലബന്ധത്തിലേക്ക് നയിക്കാനും സാധ്യതയുണ്ട്.
ഫ്രൂട്ട് സലാഡ് ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കാം
മിക്ക ആളുകളും ഫ്രൂട് സലാഡ് ഉണ്ടാക്കുമ്പോൾ കൈയിൽ കിട്ടുന്ന പഴങ്ങളെല്ലാം മുറിച്ചിടുകയാണ് പതിവ്. പപ്പായയ്ക്ക് ഒപ്പം ഓറഞ്ചും മുന്തിരിയും ഒക്കെ മിക്സ് ചെയ്യാറുണ്ട്. എന്നാൽ ഇത് ഒഴിവാക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. സിട്രസ് പഴങ്ങളായ ഓറഞ്ചും മുന്തിരിയും വിറ്റാമിൻ സി കൊണ്ട് സമ്പന്നമാണ്. ഇത് രണ്ടും ഒരുമിച്ച് കഴിക്കുന്നത് ചിലപ്പോൾ അസിഡിറ്റിക്ക് കാരണമായേക്കാം. കൂടാതെ ദഹനപ്രശ്നങ്ങൾ ഒഴിവാക്കാൻ പ്രോട്ടീൻ സമ്പന്നമായ ഇറച്ചി, മീൻ എന്നിവ കഴിക്കുമ്പോൾ അതിനൊപ്പം പപ്പായ കഴിക്കുന്നതും ഒഴിവാക്കാം. കൂടാതെ പുളിപ്പിച്ച ഭക്ഷണസാധനങ്ങൾക്കൊപ്പവും പപ്പായ കഴിക്കുന്നത് ഒഴിവാക്കണം. ഇഡ്ഡലി പോലുള്ള പുളിപ്പിച്ചുണ്ടാക്കുന്ന ഭക്ഷണങ്ങൾ പ്രൊ ബയോട്ടിക്കുകളാൽ സമ്പന്നമാണ്. അതുകൊണ്ടു തന്നെ ഇതിനൊപ്പം പപ്പായ കഴിച്ചാൽ, പപ്പായയിലെ എൻസൈമുകളുമായി ഇത് കലരുകയും അത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും.
ഇനി പപ്പായ ഷേക്ക് വേണ്ട
പപ്പായ ഉപയോഗിച്ച് ഷേക്ക് അല്ലെങ്കിൽ സ്മൂത്തി അടിച്ചു കുടിക്കുന്ന ശീലം നിങ്ങൾക്കുണ്ടോ? എങ്കിൽ അത് ഇന്നത്തോടെ നിർത്തുന്നതാണ് ആരോഗ്യത്തിന് നല്ലത്. കാരണം, പപ്പായ പാലുൽപ്പന്നങ്ങളുമായി ചേർത്ത് ഉപയോഗിക്കുന്നത് നല്ലതല്ലെന്നാണ് വിദഗ്ദരുടെ അഭിപ്രായം. പപ്പൈൻ, കൈമോപപ്പൈൻ എന്നീ എൻസൈമുകൾ പപ്പായയിൽ അടങ്ങിയിട്ടുണ്ട്. ഇതിനൊപ്പം പാലുൽപ്പന്നങ്ങൾ കലർത്തി ഉപയോഗിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകും. ഗ്യാസ് പോലുള്ള പ്രശ്നങ്ങൾക്കും ഇത് കാരണമാകും.
സ്പൈസി ഫുഡ്, ക്രീമി സോസുകൾ പോലെയുള്ള കൊഴുപ്പുള്ള ഭക്ഷണങ്ങൾ എന്നിവയ്ക്കൊപ്പം പപ്പായ കഴിച്ചാലും അത് ദഹനപ്രശ്നങ്ങൾ ഉണ്ടാക്കുകയും അത് മറ്റുപല ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. മുട്ട, റെഡ് മീറ്റ്, അച്ചാറുകൾ, കിഴങ്ങ് വർഗങ്ങൾ, ചോളം എന്നിവയ്ക്കൊപ്പവും പപ്പായ കഴിക്കുന്നത് ഒഴിവാക്കണം. കോളിഫ്ലവർ,ബ്രോക്കോളി എന്നിവയ്ക്കൊപ്പം പപ്പായ കഴിക്കുന്നത് ഗ്യാസ് പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകും.
രുചിയൂറും പപ്പായയും പയറും കറി
ചെറുപയറാണ് ഉത്തമം. പപ്പായയും ചെറുപയറും ചേർന്ന കറി ചോറിന് നല്ലതാണ്. കുട്ടികൾക്കും ഇഷ്ടമാകും. ചെറുപയർ ഒരുപിടി തലേന്ന് വെള്ളത്തിലിടാം. രാവിലെ ആകുമ്പോഴേക്കും കുതിർന്ന് കിട്ടും. പച്ച പപ്പായ തൊലി കളഞ്ഞ് വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കി എടുക്കാം. ചട്ടി അടുപ്പിൽ വച്ച് ചെറുപയറും പപ്പായയും രണ്ടു പച്ചമുളക് കീറിയതും ആവശ്യത്തിനുള്ള ഉപ്പും വെള്ളവും ചേർത്ത് അടച്ച് വയ്ക്കാം. കുതിർന്ന പയറായതിനാൽ പെട്ടെന്ന് വെന്തുകിട്ടും. ശേഷം ഒരു മുറി തേങ്ങ ചിരകിയതും കാൽ ടീസ്പൂൺ മഞ്ഞപ്പൊടിയും 2 ചെറിയ ഉള്ളിയും ഒരു നുള്ള് ജീരകവും ചേർത്ത് മിക്സിയിൽ അരച്ചെടുക്കാം. പയറും പപ്പായയും നല്ലതായി വെന്തു ഒടഞ്ഞു വരുമ്പോൾ തേങ്ങയുടെ അരപ്പ് ചേർത്ത് കൊടുക്കാം. നന്നായി ഇളക്കി തിളപ്പിച്ചെടുക്കാം. ചെറുപയറും പപ്പായയും അരപ്പും കൂടി യോജിപ്പിച്ചെടുക്കാം. തീ അണയ്ക്കാം. മറ്റൊരു പാനിൽ ആവശ്യത്തിനുള്ള വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം. ചൂടാകുമ്പോൾ കടുകും ഉണക്കമുളകും ഒരു തണ്ട് കറിവേപ്പിലയും ചേർത്ത് മൂപ്പിച്ച് കറിയിലേക്ക് ഒഴിച്ച് കൊടുക്കാം. രുചിയൂറും ചെറുപയർ കറി റെഡി.