ഋതുഭേദങ്ങൾ മാറിമറിഞ്ഞ് വീണ്ടും ശൈത്യകാലത്തിലേക്ക് എത്തിയിരിക്കുകയാണ്. നമ്മൾ ഭക്ഷണകാര്യത്തിൽ അതീവശ്രദ്ധ പുലർത്തേണ്ട സമയമാണ് ഇത്. ധാരാളം പച്ചക്കറികളും ഇലക്കറികളും ഭക്ഷണത്തിൽ ഈ കാലയളവിൽ ഉൾപ്പെടുത്തണം. ചീരയില, മേത്തിയില, ചതകുപ്പ, ചെറുചീര എന്നിങ്ങനെ നിരവധി ഇലക്കറികളാൽ സമ്പന്നമാണ് ഈ കാലയളവ്. അതുകൊണ്ടു

ഋതുഭേദങ്ങൾ മാറിമറിഞ്ഞ് വീണ്ടും ശൈത്യകാലത്തിലേക്ക് എത്തിയിരിക്കുകയാണ്. നമ്മൾ ഭക്ഷണകാര്യത്തിൽ അതീവശ്രദ്ധ പുലർത്തേണ്ട സമയമാണ് ഇത്. ധാരാളം പച്ചക്കറികളും ഇലക്കറികളും ഭക്ഷണത്തിൽ ഈ കാലയളവിൽ ഉൾപ്പെടുത്തണം. ചീരയില, മേത്തിയില, ചതകുപ്പ, ചെറുചീര എന്നിങ്ങനെ നിരവധി ഇലക്കറികളാൽ സമ്പന്നമാണ് ഈ കാലയളവ്. അതുകൊണ്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഋതുഭേദങ്ങൾ മാറിമറിഞ്ഞ് വീണ്ടും ശൈത്യകാലത്തിലേക്ക് എത്തിയിരിക്കുകയാണ്. നമ്മൾ ഭക്ഷണകാര്യത്തിൽ അതീവശ്രദ്ധ പുലർത്തേണ്ട സമയമാണ് ഇത്. ധാരാളം പച്ചക്കറികളും ഇലക്കറികളും ഭക്ഷണത്തിൽ ഈ കാലയളവിൽ ഉൾപ്പെടുത്തണം. ചീരയില, മേത്തിയില, ചതകുപ്പ, ചെറുചീര എന്നിങ്ങനെ നിരവധി ഇലക്കറികളാൽ സമ്പന്നമാണ് ഈ കാലയളവ്. അതുകൊണ്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഋതുഭേദങ്ങൾ മാറിമറിഞ്ഞ് വീണ്ടും ശൈത്യകാലത്തിലേക്ക് എത്തിയിരിക്കുകയാണ്. നമ്മൾ ഭക്ഷണകാര്യത്തിൽ അതീവശ്രദ്ധ പുലർത്തേണ്ട സമയമാണ് ഇത്. ധാരാളം പച്ചക്കറികളും ഇലക്കറികളും ഭക്ഷണത്തിൽ ഈ കാലയളവിൽ ഉൾപ്പെടുത്തണം. ചീരയില, മേത്തിയില, ചതകുപ്പ, ചെറുചീര എന്നിങ്ങനെ നിരവധി ഇലക്കറികളാൽ സമ്പന്നമാണ് ഈ കാലയളവ്. അതുകൊണ്ടു തന്നെ ഭക്ഷണത്തിൽ ഇലക്കറികൾ ധാരാളം ഉൾപ്പെടുത്താൻ നമ്മൾ ശ്രദ്ധിക്കണം. ഈ ഇലക്കറികൾ ഫൈബറിനാൽ സമ്പന്നവും പോഷകസമൃദ്ധവും ആണ്. 

ശൈത്യകാലമായാൽ ഇലക്കറികളായ ചീരയും മേത്തിയും നമ്മുടെ ഭക്ഷണക്രമത്തിൽ ഇടം പിടിക്കും. നമ്മുടെ ആരോഗ്യത്തിനും ഭക്ഷണം പോഷകസമ്പുഷ്ടമാക്കുന്നതിനും ഇലക്കറികൾ വളരെ പ്രധാനപ്പെട്ടതാണ്. ഇതിൽ തന്നെ ഏത് ഇലയാണ് ഏറ്റവും പോഷകസമ്പുഷ്ടമെന്ന് ഒരു കൺഫ്യൂഷൻ ഉണ്ടോ? എങ്കിൽ നമുക്ക് ഇലകളിലെ പോഷക കലവറ തന്നെയൊന്ന് പരിശോധിച്ച് നോക്കാം.

Image Credit: v Image-1/Shutterstock
ADVERTISEMENT

100 ഗ്രാം മേത്തിയിലയിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ് 2.9 ഗ്രാം ആണ്. അതേസമയം, 100 ഗ്രാം ചീരയിലയിൽ 6 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇനി പ്രോട്ടീന്റെ അളവ് പരിശോധിക്കുകയാണെങ്കിൽ, 100 ഗ്രാം ചീരയിൽ രണ്ട് ഗ്രാം പ്രോട്ടീൻ ആണ് അടങ്ങിയിട്ടുള്ളത്. എന്നാൽ 100 ഗ്രാം മേത്തിയിൽ നാല് ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൊഴുപ്പിന്റെ അളവിലും വ്യത്യാസമുണ്ട്. 100 ഗ്രാം ചീരയിൽ 0.7 ഗ്രാം കൊഴുപ്പും 100 ഗ്രാം മേത്തിയിൽ 0.9 ഗ്രാം കൊഴുപ്പും അടങ്ങിയിട്ടുണ്ട്. കാൽസ്യത്തിന്റെ അളവിലും വ്യത്യാസമുണ്ട്. 100 ഗ്രാം ചീരയിൽ 73 മിലിഗ്രാം കാൽസ്യം ഉള്ളപ്പോൾ 100 ഗ്രാം മേത്തിയിൽ 395 മിലിഗ്രാം കാൽസ്യമാണ് അടങ്ങിയിട്ടുള്ളത്.

ചീര ഇലയുടെ ആരോഗ്യഗുണങ്ങൾ

നിരവധി വിറ്റാമിനുകളാൽ സമ്പന്നമാണ് ചീരയില. വിറ്റാമിൻ എ, സി, കെ എന്നിവ കൂടാതെ ഇരുമ്പ്, കാൽസ്യം എന്നിവയാലും സമ്പന്നമാണ് ചീര. ആന്റി ഓക്സിഡന്റെ ഗുണങ്ങളാലും സമ്പുഷ്ടമാണ്. ഇത് സമ്മർദ്ദത്തെ ചെറുക്കാൻ സഹായിക്കുന്നു. കൂടാതെ, ചീരയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന ഫൈബർ ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. ഭാരം കുറയ്ക്കാൻ ശ്രമം നടത്തുന്നവർക്ക് ധൈര്യമായി അവരുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് ചീര. എല്ലുകളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിന് ഒപ്പം അമിതസമ്മർദ്ദം ഒഴിവാക്കുകയും രക്തസമ്മർദ്ദം നിയന്ത്രിക്കുകയും വിളർച്ചയെ പ്രതിരോധിക്കുകയും തിളക്കമുള്ള ചർമ്മം നൽകുകയും ചെയ്യുന്നു. ചീര ഇലകൾ സലാഡിൽ ഉപയോഗിക്കാവുന്നതാണ്. കറികളായും സൂപ്പായും എല്ലാം ചീര ഉപയോഗിക്കാവുന്നതാണ്.

Image Credit: samreungpila/Shutterstock

മേത്തി ഇലയുടെ ഗുണങ്ങൾ

ADVERTISEMENT

ഫൈബറിനാൽ സമ്പുഷ്ടമാണ് മേത്തി ഇല. രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവ കുറയ്ക്കാൻ ഇവ സഹായിക്കുന്നു. അമ്മമാർക്ക് മുലപ്പാൽ ഉണ്ടാകാനും മേത്തി ഇല കഴിക്കുന്നത് നല്ലതാണ്. കൂടാതെ ഹോർമോണൽ ബാലൻസിനും ഇത് സഹായിക്കുന്നു. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ദഹനത്തെ ശക്തമാക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും മലബന്ധം ഇല്ലാതാക്കുകയും ചെയ്യുന്നു.  മേത്തി ഇലയ്ക്ക് ചെറിയ ഒരു കയ്പുരസം ഉള്ളതുകൊണ്ട് കുക്കിങ്ങിൽ വലുതായി അങ്ങനെ കാണാറില്ല. പ്രധാനമായും ആലു മേത്തി, മേത്തി പറാത്ത എന്നിവ ഉണ്ടാക്കാനാണ് ഉപയോഗിക്കാറ്. സൂപ്പുകളിലും ഉപയോഗിക്കാറുണ്ട്. മേത്തി ഇല ഉണക്കി പൊടിച്ച് ചൂടുവെള്ളത്തിൽ കലക്കി കുടിക്കുന്നത് പ്രതിരോധശക്തി കൂട്ടാൻ സഹായിക്കും. 

ശൈത്യകാലത്ത് മേത്തി ഇലയാണെങ്കിലും ചീര ഇലയാണെങ്കിലും ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. വിറ്റാമിനുകളും മിനറൽസും ലഭിക്കാൻ ചീലയാണ് നല്ലത്. ഹോർമോൺ ആരോഗ്യത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും മേത്തിയിലയാണ് നല്ലത്. ആരോഗ്യകരമായ ഗുണങ്ങൾ ലഭിക്കുന്നതിന് ദിവസവും ഇവ രണ്ടും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും.

ഇനി ചീര വാടില്ല, ഒരാഴ്ച വരെ ഫ്രഷായി വയ്ക്കാം; ഇങ്ങനെ ചെയ്യൂ

പച്ചചീരയും ചുവന്ന ചീരയുമൊക്കെയുണ്ട് കൂടാതെ പാലക്കും ഉലുവയിലയും. ആരോഗ്യത്തിന് ഉത്തമമാണ് ഈ പച്ചിലക്കറികൾ. മാർക്കറ്റുകളിൽ നിന്ന് ചീര വാങ്ങുമ്പോൾ ഒരു വലിയ കെട്ടായാണ് കിട്ടുന്നത്. അന്നേ ദിവസത്തേയ്ക്കു പാകം ചെയ്യാൻ എടുത്തു കഴിഞ്ഞാലും ചീര മിച്ചം വരാറുണ്ട്. ഇലകളും തണ്ടും വേഗം വാടിപോകുന്നതിനാൽ കുറെയധികം ദിവസം ചീര ഉപയോഗിക്കാൻ പറ്റില്ല. ഫ്രിജിൽ വച്ചാലും അതിന്റെ ഫ്രെഷ്നസ്സ് നഷ്ടപ്പെടാറുണ്ട്. ഇനി എങ്ങനെ ചീര വാടാതെ സൂക്ഷിക്കാം എന്നല്ലേ. ചില ട്രിക്കുകള്‍ പരീക്ഷിച്ചാൽ ഒരാഴ്ച വരെ ചീര വാടാതെ നല്ല ഫ്രെഷായി വയ്ക്കാം.

ADVERTISEMENT

ചീരയിലെ വെള്ളമയം പെട്ടെന്ന് ചീര അഴുകാൻ കാരണമാകും. തണ്ടിൽ നിന്നും ഇലകൾ മാത്രം അടർത്തിയെടുത്ത് നന്നായി കഴുകിയതിനു ശേഷം ടിഷ്യൂ പേപ്പർ കൊണ്ട് ഒപ്പിയെടുക്കാം. വെള്ളത്തിന്റെ അംശം ഇല്ലെന്ന് ഉറപ്പുവരുത്തണം. ഉണങ്ങിയ തുണിയിൽ പൊതിഞ്ഞെടുത്താലും വെള്ളം മാറ്റിയെടുക്കാം. പേപ്പർ ടൗവൽ കൊണ്ടോ ടിഷ്യൂവിലോ പൊതിഞ്ഞെടുത്ത ചീര നല്ല മുറുക്കമുള്ള കണ്ടെയ്നറുകളിൽ അടച്ച് ഫ്രിജിലെ ഡ്രോയറിൽ ഏകദേശം 10 ദിവസം വരെ സൂക്ഷിക്കാം.

∙ ചീര ഇല അർത്തി ജലാംശം കളഞ്ഞെടുക്കണം. കണ്ടെയ്നർ എടുത്ത് അതിൽ ആദ്യം ഒരു ടിഷ്യൂ പേപ്പർ വിരിച്ച് അതിനുമുകളിൽ ചീര ഇലകൾ വയ്ക്കാം. അതിനുമുകളിൽ മറ്റൊരു ടിഷ്യൂ വച്ച് അതിനുമുകളിലും ചീരഇലകൾ വയ്ക്കാം. ശേഷം പുതിയൊരു ടീഷ്യൂ വച്ച് മറച്ച്കൊണ്ട് പാത്രത്തിന്റെ അടപ്പ് മുറുക്കി അടച്ച് ഫ്രിജിൽ സൂക്ഷിക്കാം. കൂടാതെ ചീര ഫ്രിജിൽ വയ്ക്കുമ്പോൾ എഥിലീൻ ഉൽപ്പാദിപ്പിക്കുന്ന പഴങ്ങൾ വാഴപ്പഴം, ആപ്പിൾ എന്നിവ അടുത്ത് സൂക്ഷിക്കുന്നില്ലെന്ന് ഉറപ്പാക്കുക. എഥിലീൻ വാതകം കാരണം ചീര കൂടുതൽ വേഗത്തിൽ ചീത്തയാക്കും.

∙ചീര ഫ്രീസ് ചെയ്യാം

തീർച്ചയായും ചീര ഫ്രീസ് ചെയ്യാം. ചീര ഒരാഴ്‌ചയിലേക്കോ അതിൽ കൂടുതലോ സൂക്ഷിക്കണമെങ്കിൽ അത് സംഭരിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ് ഫ്രീസിങ്. മിക്കവരും ഇന്ന് ചീര സ്മൂത്തിയിൽ മറ്റും ചേർക്കാറുണ്ട്. പാലക്ക് അടക്കം മിക്ക ഇലവർഗങ്ങളും സ്മൂത്തിയിൽ ഉപയോഗിക്കാറുണ്ട്. ശീതീകരിച്ച പച്ചിലകൾ സ്മൂത്തികൾക്ക് മികച്ചതാണ്. ചീരയിലകൾ കഴുകി വൃത്തിയാക്കിയതിനു ശേഷം മുഴുവൻ ചീര ഇലകളും ഫ്രീസർ ബാഗുകളിൽ വയ്ക്കുക. മുറുകെ അടയ്ക്കുന്നതിന് മുമ്പ് അധിക വായു നീക്കം ചെയ്യുന്നത് ഉറപ്പാക്കണം. ഒരു വർഷം വരെ അവ ഫ്രീസറിൽ സൂക്ഷിക്കാം. 

English Summary:

Spinach Fenugreek health benefits

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT