കൊളസ്ട്രോൾ കുറയ്ക്കാനും നല്ലതാണ്; വെളുത്തുള്ളി കേടാകാതെ കൂടുതൽ കാലം സൂക്ഷിക്കാൻ ഇങ്ങനെ ചെയ്യാം
ഭക്ഷണത്തിന് രുചി കൂട്ടാന്‍ വെളുത്തുള്ളി കൂടിയേ തീരൂ. രുചി മാത്രമല്ല വെളുത്തുള്ളിക്ക് ഒട്ടേറെ ഗുണങ്ങളുമുണ്ട്. വെളുത്തുള്ളിയില്‍ അടങ്ങിയ അല്ലിസിൻ എന്ന സൾഫർ സംയുക്തം രോഗങ്ങളും അണുബാധകളും വരാതെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. ഉറക്കത്തെ നിയന്ത്രിക്കുന്ന തലച്ചോറിലെ രാസവസ്തുവായ സെറോടോണ്‍ നിർമിക്കുന്ന

ഭക്ഷണത്തിന് രുചി കൂട്ടാന്‍ വെളുത്തുള്ളി കൂടിയേ തീരൂ. രുചി മാത്രമല്ല വെളുത്തുള്ളിക്ക് ഒട്ടേറെ ഗുണങ്ങളുമുണ്ട്. വെളുത്തുള്ളിയില്‍ അടങ്ങിയ അല്ലിസിൻ എന്ന സൾഫർ സംയുക്തം രോഗങ്ങളും അണുബാധകളും വരാതെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. ഉറക്കത്തെ നിയന്ത്രിക്കുന്ന തലച്ചോറിലെ രാസവസ്തുവായ സെറോടോണ്‍ നിർമിക്കുന്ന ഘടകമായ ട്രിപ്റ്റോഫാനും വെളുത്തുള്ളിയില്‍ ഉള്ളതിനാല്‍ ഇത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും. കൂടാതെ, കൂടാതെ ഇൻഫ്ലമേഷൻ തടയാനും രക്തസമ്മർദം കുറയ്ക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും ശരീരത്തിലെ രക്തപ്രവാഹം വർധിപ്പിക്കാനും അതു വഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വെളുത്തുള്ളി സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും വെളുത്തുള്ളി സൂക്ഷിച്ചു വയ്ക്കുന്നത് അല്‍പ്പം പാടുള്ള കാര്യമാണ്. പെട്ടെന്ന് തന്നെ ചീഞ്ഞു പോകാനും ഉണങ്ങിപ്പോകാനും രുചി നഷ്ടപ്പെടാനുമൊക്കെ സാധ്യത ഉള്ളതിനാല്‍, വെളുത്തുള്ളി ശരിയായി സംഭരിക്കേണ്ടത് പ്രധാനമാണ്. കടയില്‍ നിന്നും വാങ്ങി വരുമ്പോള്‍ ഉള്ള അതേ പുതുമയോടെ വെളുത്തുള്ളി കുറെ നാളുകള്‍ സൂക്ഷിക്കാന്‍ ചില വഴികള്‍ പരിചയപ്പെടാം...
എയർടൈറ്റ് കണ്ടെയ്നറിൽ സൂക്ഷിക്കുക
വെളുത്തുള്ളിയുടെ തൊലി കളഞ്ഞ് വായു കടക്കാത്ത ഒരു പാത്രത്തിൽ വയ്ക്കുക. പാത്രത്തിൽ ഈർപ്പം ഇല്ലെന്ന് ഉറപ്പാക്കുക; ഈര്‍പ്പം തങ്ങി നിന്നാല്‍ വെളുത്തുള്ളി കേടായേക്കാം. ഈ പാത്രം ഫ്രിജിൽ സൂക്ഷിക്കുക. ഈ രീതിയിൽ, വെളുത്തുള്ളി ഒരാഴ്ച വരെ സൂക്ഷിക്കാം.
പേസ്റ്റ് ഉണ്ടാക്കി ഫ്രിജിൽ വയ്ക്കുക
കറികളിലും മറ്റും ഉപയോഗിക്കാനുള്ള എളുപ്പത്തിന്, വെളുത്തുള്ളി മിക്സിയില്‍ അടിച്ച്, ഒരു പ്ലാസ്റ്റിക് അല്ലെങ്കിൽ ഗ്ലാസ് എയർടൈറ്റ് പാത്രത്തിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ജാറിൽ സൂക്ഷിക്കുമ്പോൾ അൽപം വൈറ്റ് വിനെഗര്‍ കൂടി ചേര്‍ത്താല്‍ കൂടുതല്‍ കാലം പുതുമയോടെ നില്‍ക്കും.
ജൂട്ട് ബാഗുകള്‍ ഉപയോഗിക്കുക
വെളുത്തുള്ളി പുറത്താണ് സൂക്ഷിക്കുന്നതെങ്കില്‍ ചണം കൊണ്ടുള്ള ബാഗുകളിലാക്കി വയ്ക്കാം. ശരിയായ വായുസഞ്ചാരം കിട്ടുന്നതിനാല്‍ വെളുത്തുള്ളി വളരെക്കാലം ഫ്രഷ് ആയി നിലനിർത്താൻ സഹായിക്കുന്നു. ജൂട്ട് ബാഗ് ഇല്ലെങ്കിൽ കോട്ടൺ തുണി സഞ്ചി ഉപയോഗിക്കാം.
ഫ്രീസറില്‍ വയ്ക്കാം
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ചോ അല്ലെങ്കില്‍ വെളുത്തുള്ളി മാത്രമായോ മിക്സിയില്‍ നന്നായി അടിച്ചെടുക്കുക. ഇത് ഐസ് ക്യൂബ് ട്രേകളിലാക്കി ഫ്രീസറില്‍ സൂക്ഷിക്കുക. അല്‍പ്പം ഒലിവ് ഓയില്‍ കൂടി ചേര്‍ക്കുന്നത് രുചി കൂട്ടാന്‍ സഹായിക്കും. ഇത് കറികളില്‍ നേരിട്ട് ചേര്‍ക്കാവുന്നതാണ്.