ADVERTISEMENT

കൊതിയൂറും ബിരിയാണി ഉണ്ടാക്കുന്ന വിഡിയോ പങ്കുവച്ച് നടി ശാലിന്‍ സോയ. ഇന്‍സ്റ്റഗ്രാമിലാണ് ശാലിന്‍ ഈ വിഡിയോ പോസ്റ്റ്‌ ചെയ്തത്. "പുതിയ വീട്ടിലെ എന്‍റെ ആദ്യത്തെ പാചകം. ജീവിതത്തിലെ കുഞ്ഞു വലിയ കാര്യങ്ങള്‍" ഇതോടൊപ്പം ക്യാപ്ഷനില്‍ ശാലിന്‍ കുറിച്ചു.

കുഴിയുള്ള ഒരു പാത്രത്തില്‍ ചിക്കന്‍ വയ്ക്കുന്നതാണ് വിഡിയോയില്‍ ആദ്യം കാണുന്നത്. ഇതിലേക്ക്, ഉപ്പ്, മഞ്ഞള്‍, തൈര് എന്നിവ ചേര്‍ത്ത് കുഴച്ച് മാരിനേറ്റ് ചെയ്യാന്‍ വയ്ക്കുന്നു. പിന്നീട് ബിരിയാണിചെമ്പില്‍ നെയ്യിട്ട് അതിലേക്ക് അരിഞ്ഞ സവാള ഇടുന്നു. ഇത് വഴറ്റിയ ശേഷം, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവയുടെ പേസ്റ്റ് ഇട്ടു ഇളക്കുന്നു. ഇതിലേക്ക് തക്കാളി അരിഞ്ഞതും ഇടുന്നു. 

വേറെ ഒരു പാത്രത്തില്‍ നെയ്യൊഴിച്ച്, ഗ്രാമ്പൂ, കറുവപ്പട്ട മുതലായവ ഇട്ടശേഷം കഴുകി ഊറ്റിവെച്ച അരിയിട്ട് ഇളക്കുന്നു. ഇതിലേക്ക് വെള്ളമൊഴിച്ച ശേഷം നാരങ്ങ പിഴിഞ്ഞ് ഒഴിക്കുന്നു. ഇത് അടച്ചുവെച്ച് വേവിക്കുന്നു. അതേ സമയം, നേരത്തെ മാരിനേറ്റ് ചെയ്തുവെച്ച ചിക്കനും ഒരു പാത്രത്തില്‍ വേവിച്ചെടുക്കുന്നു. ഈ ചിക്കന് മുകളിലേക്ക് പകുതിവേവിച്ച ചോറിടുന്നു.

ഉള്ളിയും കശുവണ്ടിപരിപ്പും മുന്തിരിയും ഒരു പാനിലിട്ട് വഴറ്റുന്നു. ഇത് ചോറിനു മുകളിലേക്ക് ചേര്‍ക്കുന്നതും കാണാം. ബിരിയാണി തയാറായ ശേഷം, സാലഡിനും മറ്റും ഒപ്പം ഇത് മേശപ്പുറത്ത് വിളമ്പി വെച്ചതും കാണാം. ഇങ്ങനെയൊക്കെ കുക്ക് ചെയ്യാന്‍ അറിയാമെങ്കില്‍ ഒരു കുക്കിങ് ചാനല്‍ തുടങ്ങിക്കൂടെ എന്ന് നിരവധി ആളുകള്‍ ഈ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തു. 

ഈയിടെ തന്‍റെ സ്വന്തം ഫ്ലാറ്റ് സ്വന്തമാക്കിയതിന്‍റെ സന്തോഷം പങ്കുവച്ചു കൊണ്ട് ഒരു പോസ്റ്റ്‌ ശാലിന്‍ പങ്കുവച്ചിരുന്നു. ഇരുപതുകളുടെ തുടക്കം മുതല്‍ക്കു തന്നെ, സ്വന്തമായി ഒരിടം എന്നൊരു സ്വപ്നം തനിക്കുണ്ടായിരുന്നു. ആ സ്വപ്നമാണ് ഇപ്പോള്‍ സഫലമായതെന്നും ശാലിന്‍ കുറിച്ചു. ഈ ഫ്ലാറ്റിലെ ആദ്യ പാചക വിഡിയോ ആണ് ഇപ്പോള്‍ ശാലിന്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

English Summary:

Shaalin Zoya Shares Delightful Biryani Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com