നിങ്ങൾക്ക് അറിയുമോ? 35 തരം മുളകുകള്‍ ഉണ്ട്! വീട്ടില്‍ വളർത്തിയെടുത്തത്!
അധികമൊന്നും ആവശ്യമില്ലെങ്കിലും കറികള്‍ക്ക് വളരെ ആവശ്യമായ ഒരു ചേരുവയാണ് മുളക്. സാധാരണയായി പച്ച മുളകാണ് കറികള്‍ക്ക് ഉപയോഗിക്കുന്നത്. കാണാന്‍ ഭംഗിയുള്ള ഒട്ടേറെ മുളകിനങ്ങളുണ്ട്. കറികള്‍ക്ക് എരിവു കൂട്ടാന്‍ മാത്രമല്ല, പല വീടുകളിലും അലങ്കാരച്ചെടികളായും ഇവ ഉപയോഗിക്കുന്നു. ഇങ്ങനെ സ്വന്തം വീട്ടില്‍

അധികമൊന്നും ആവശ്യമില്ലെങ്കിലും കറികള്‍ക്ക് വളരെ ആവശ്യമായ ഒരു ചേരുവയാണ് മുളക്. സാധാരണയായി പച്ച മുളകാണ് കറികള്‍ക്ക് ഉപയോഗിക്കുന്നത്. കാണാന്‍ ഭംഗിയുള്ള ഒട്ടേറെ മുളകിനങ്ങളുണ്ട്. കറികള്‍ക്ക് എരിവു കൂട്ടാന്‍ മാത്രമല്ല, പല വീടുകളിലും അലങ്കാരച്ചെടികളായും ഇവ ഉപയോഗിക്കുന്നു. ഇങ്ങനെ സ്വന്തം വീട്ടില്‍ ഉണ്ടാക്കിയ 35 ഓളം ഇനം മുളകുകളുടെ വിഡിയോ പങ്കുവച്ചിരിക്കുകയാണ് @plantedinthegarden എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍.
വർണ്ണാഭമായ മഴവില്ലിന് സമാനമാണ് മനോഹരമായ ഈ മുളകുകള്‍ നിരത്തിവച്ചിരിക്കുന്ന കാഴ്ച. ചെറുതും വലുതും പല പല ആകൃതിയില്‍ ഉള്ളതുമായ വിവിധതരം മുളകുകളുണ്ട്. ഇവയുടെയെല്ലാം പേരും കൂടാതെ, അവയ്ക്ക് എത്രത്തോളം എരിവുണ്ട് എന്നും ക്യാപ്ഷനില്‍ വ്ളോഗര്‍ കുറിച്ചിട്ടുണ്ട്.
ബ്യൂണ മുലത, അജി ചല്ലുഅരുറോ, പിനോട്ട് നോയർ ബെൽ, ഹംഗേറിയൻ യെല്ലോ, കോർണോ ഡി ടോറോ ചോക്കലേറ്റ്, റേഴ മാസിഡോണിയൻ, മങ്കി ഫെയ്സ്, ഓറഞ്ച് & ഗ്രീന്‍ ബെല്‍, ഗ്വാജില്ലോ, പെപ്പറോൻസിനി, ടാം ഹാലപ്പീനോ, അർമഗെഡോൺ, ടി-റെക്സ് യെല്ലോ, ടർക്കിഷ് കോർബാസി, ടർക്സ് ക്യാപ്, വിരി വിരി, അജി ചരപിറ്റ ഇക്വിറ്റോ, ടബാസ്കോ പീച്ച്, അജി അയുയോ, ചോക്കലേറ്റ് സ്കോർപിയോൺ മൊറാഗ, ഗോസ്റ്റ് പെപ്പർ സോളിഡ് ഗോൾഡ്, 7 പോട്ട് ബബിൾഗം എക്സ്, കാസ്പർ ദി ഗോസ്റ്റ്, ഹബനേറോ വൈറ്റ് ബുള്ളറ്റ്, ഭുട്ട് എക്സ് നെയ്ഡ്, ജിമ്മി നാർഡെല്ലോ, ബ്ലാക്ക് ഹാലപ്പീനോ, സിലി ലാബുയോ, കരോലിന റീപ്പർ റെഡ്, പാഡി, പിജെ പിങ്ക് ഐസ്, പിമെൻ്റോ മൊറംഗ, യെല്ലോ ഷെപ്പേർഡ്, ബെക്വിൻഹോ റെഡ് എന്നീ മുളകുകള്‍ ആണ് ഈ വീഡിയോയില്‍ കാണിക്കുന്നത്.
ഇവയില്‍, പിജെ പിങ്ക് ഐസ്, കരോലിന റീപ്പർ റെഡ്, ഭുട്ട് എക്സ് നെയ്ഡ്, 7 പോട്ട് ബബിൾഗം എക്സ്, ചോക്കലേറ്റ് സ്കോർപിയോൺ മൊറാഗ, ഗോസ്റ്റ് പെപ്പർ സോളിഡ് ഗോൾഡ്, അർമഗെഡോൺ, ടി-റെക്സ് യെല്ലോ മുതലായവ അതീവ എരിവുള്ള മുളകുകളാണ്. അതേ സമയം, പിനോട്ട് നോയർ ബെൽ, കോർണോ ഡി ടോറോ ചോക്കലേറ്റ്, ഓറഞ്ച് & ഗ്രീന്‍ ബെല്‍, ടർക്കിഷ് കോർബാസി, ജിമ്മി നാർഡെല്ലോ, യെല്ലോ ഷെപ്പേർഡ് മുതലായവയാകട്ടെ മധുരമുള്ള ഇനം മുളകുകളാണ്.
ഇത്രയും തരം മുളകുകള്‍ വളര്‍ത്തുന്നതിന് ഒട്ടേറെ ആളുകള്‍ വ്ളോഗറെ അഭിനന്ദിച്ച് കമന്റ് ചെയ്തിട്ടുണ്ട്. ഇതിനോടകം ലക്ഷക്കണക്കിനാളുകള്‍ ഈ വിഡിയോ കണ്ടുകഴിഞ്ഞു. മുളക് മാത്രമല്ല, വേറെയും പലയിനങ്ങളില്‍ പെട്ട പച്ചക്കറികളുടെയും പഴങ്ങളുടെയും പൂക്കളുടെയുമെല്ലാം വീഡിയോ ഈ അക്കൗണ്ടില്‍ കാണാം.