ചായ ഉണ്ടാക്കിയ ശേഷം അരിപ്പയിലെ ചായപ്പൊടി വലിച്ചെറിയല്ലേ, ഇങ്ങനെ ചെയ്തു നോക്കൂ
ദിവസം ആരംഭിക്കണമെങ്കില്‍ ചായയില്ലാതെ പറ്റില്ല പലര്‍ക്കും. ചായ കുടിച്ചില്ലെങ്കില്‍ പലര്‍ക്കും തലവേദനയും ക്ഷീണവുമെല്ലാം അനുഭവപ്പെടാറുണ്ട്. എന്നും ചായ ഉണ്ടാക്കുന്നതു കൊണ്ടുതന്നെ ഉപയോഗിച്ചു കഴിഞ്ഞ ചായപ്പൊടി വീടുകളില്‍ സുലഭമായിരിക്കും. ഇവ ചുമ്മാ പുറത്തേക്ക വലിച്ചെറിയാതെ ഉപയോഗപ്രദമായി മാറ്റിയെടുത്താലോ?

ദിവസം ആരംഭിക്കണമെങ്കില്‍ പലര്‍ക്കും ചായയില്ലാതെ പറ്റില്ല. ചായ കുടിച്ചില്ലെങ്കില്‍ പലര്‍ക്കും തലവേദനയും ക്ഷീണവുമെല്ലാം അനുഭവപ്പെടാറുണ്ട്. എന്നും ചായ ഉണ്ടാക്കുന്നതു കൊണ്ടുതന്നെ ഉപയോഗിച്ചു കഴിഞ്ഞ ചായപ്പൊടി വീടുകളില്‍ സുലഭമായിരിക്കും. ഇവ ചുമ്മാ പുറത്തേക്ക വലിച്ചെറിയാതെ ഉപയോഗപ്രദമായി മാറ്റിയെടുത്താലോ?
വീണ്ടും ഉപയോഗിക്കാനായി, ആദ്യം തന്നെ ഉപയോഗം കഴിഞ്ഞ ചായപ്പൊടിയില്‍ നിന്നും പഞ്ചസാരയുടെയും പാലിന്‍റെയുമെല്ലാം അംശം മാറ്റുകയാണ് വേണ്ടത്. അതിനായി, ഈ ചായപ്പൊടി നല്ല വെള്ളത്തില്‍ മൂന്നു നാലു തവണ കഴുകി ഉണക്കി ഒരു ബോട്ടിലിലാക്കി വയ്ക്കുക.
∙ അണുനാശിനി ആയി ഉപയോഗിക്കാം
ഈ ചായപ്പൊടി കുറച്ചു വെള്ളത്തില്‍ ഇട്ടു തിളപ്പിക്കുക. ഇത് ഒരു സ്പ്രേ ബോട്ടിലിലാക്കുക. ഇതിലേക്ക് ഒന്നോ രണ്ടോ തുള്ളി പുല്‍തൈലമോ എസന്‍ഷ്യല്‍ ഓയിലോ ചേര്‍ക്കാം. ഇത് ഒരു അണുനാശിനി ആയി ഉപയോഗിക്കാം. കൂടാതെ, എസന്‍ഷ്യല്‍ ഓയിലോ പുല്‍ത്തൈലമോ ചേര്‍ക്കാത്ത ചായവെള്ളം സ്പ്രേ ചെയ്താല്‍ വെള്ള ക്രോക്കറിയും കണ്ണാടിയും പളുങ്ക് പോലെ തിളങ്ങും.
∙ വളമായി ഉപയോഗിക്കാം
ചട്ടിയില്‍ വളര്‍ത്തുന്ന ചെടികള്‍ക്ക് ഈ തേയില നല്ലൊരു വളമാണ്. തേയിലയിലെ ടാനിൻ മണ്ണിൻ്റെ അസിഡിറ്റി അളവ് വർദ്ധിപ്പിക്കുന്നു, ഇത് റോസാപ്പൂക്കൾ പോലുള്ള സസ്യങ്ങളെ തഴച്ചുവളരാൻ സഹായിക്കുന്നു.
∙ കണ്ടീഷണറായി ഉപയോഗിക്കാം
ഈ തേയില ഇട്ടു തിളപ്പിച്ച വെള്ളം തണുപ്പിച്ച ശേഷം മുടിക്ക് പ്രകൃതിദത്തമായ കണ്ടീഷണറായി ഉപയോഗിക്കാം. ഇത് മുടിക്ക് കരുത്തും തിളക്കവും നല്‍കുന്നു.
∙ അമിത ഈർപ്പം ആഗിരണം ചെയ്യാന്‍
ഈര്‍പ്പം തങ്ങി നില്ക്കാന്‍ സാധ്യതയുള്ള ക്യാബിനറ്റുകള്‍ക്കുള്ളിലും മറ്റും, ഈ തേയില ഒരു തുറന്ന പാത്രത്തിലാക്കി സൂക്ഷിക്കുക. ഇതില്‍ ഏതെങ്കിലും എസന്‍ഷ്യല്‍ ഓയിലിന്‍റെ ഏതാനും തുള്ളികള്‍ ചേര്‍ക്കുക. ക്യാബിനറ്റുകൾക്ക് നല്ല ഗന്ധം ലഭിക്കും എന്ന് മാത്രമല്ല, ഉള്ളില്‍ ഈര്‍പ്പം തങ്ങി നില്‍ക്കാതെ സൂക്ഷിക്കാനും സഹായിക്കും. ഈ ചായപ്പൊടി ഇടയ്ക്കിടെ മാറ്റിക്കൊടുക്കണം.
∙ ഫ്രിജിനുള്ളിലെ ദുര്‍ഗന്ധം മാറ്റാന്‍
ഒരു തുറന്ന ബൌളില്‍ ഈ ചായപ്പൊടി ഇട്ട് അത് കുറച്ചുനേരം ഫ്രിഡ്ജിനുള്ളില്‍ വയ്ക്കുക. ഇത് ഉള്ളിലെ ദുര്‍ഗന്ധം മുഴുവന്‍ വലിച്ചെടുക്കുകയും ഫ്രിഡ്ജ് ഫ്രെഷായി വയ്ക്കുകയും ചെയ്യും.