ഡിഷ്‌വാഷ് ലിക്വിഡ് അലര്‍ജിയാണോ? പാത്രം കഴുകാന്‍ വേറെയും വഴികളുണ്ട്!
അടുക്കളയില്‍ ഉപയോഗിച്ച പാത്രങ്ങള്‍ കഴുകാന്‍ പല രൂപത്തിലും നിറത്തിലും മണത്തിലും വിലയിലുമുള്ള ഡിഷ്‌വാഷ് സോപ്പുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഇവ ഉപയോഗിച്ച് പാത്രം കഴുകുന്നത് സൗകര്യപ്രദമാണെങ്കിലും, ഇവ അമിതമായി ഉപയോഗിക്കുന്നത് ആരോഗ്യത്തിലും പരിസ്ഥിതിയിലുമെല്ലാം പ്രതികൂല ഫലങ്ങൾ ഉണ്ടാക്കും. പല പരമ്പരാഗത
അടുക്കളയില്‍ ഉപയോഗിച്ച പാത്രങ്ങള്‍ കഴുകാന്‍ പല രൂപത്തിലും നിറത്തിലും മണത്തിലും വിലയിലുമുള്ള ഡിഷ്‌വാഷ് സോപ്പുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഇവ ഉപയോഗിച്ച് പാത്രം കഴുകുന്നത് സൗകര്യപ്രദമാണെങ്കിലും, ഇവ അമിതമായി ഉപയോഗിക്കുന്നത് ആരോഗ്യത്തിലും പരിസ്ഥിതിയിലുമെല്ലാം പ്രതികൂല ഫലങ്ങൾ ഉണ്ടാക്കും. പല പരമ്പരാഗത
അടുക്കളയില്‍ ഉപയോഗിച്ച പാത്രങ്ങള്‍ കഴുകാന്‍ പല രൂപത്തിലും നിറത്തിലും മണത്തിലും വിലയിലുമുള്ള ഡിഷ്‌വാഷ് സോപ്പുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഇവ ഉപയോഗിച്ച് പാത്രം കഴുകുന്നത് സൗകര്യപ്രദമാണെങ്കിലും, ഇവ അമിതമായി ഉപയോഗിക്കുന്നത് ആരോഗ്യത്തിലും പരിസ്ഥിതിയിലുമെല്ലാം പ്രതികൂല ഫലങ്ങൾ ഉണ്ടാക്കും. പല പരമ്പരാഗത
അടുക്കളയില്‍ ഉപയോഗിച്ച പാത്രങ്ങള്‍ കഴുകാന്‍ പല രൂപത്തിലും നിറത്തിലും മണത്തിലും വിലയിലുമുള്ള ഡിഷ്‌വാഷ് സോപ്പുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഇവ ഉപയോഗിച്ച് പാത്രം കഴുകുന്നത് സൗകര്യപ്രദമാണെങ്കിലും, ഇവ അമിതമായി ഉപയോഗിക്കുന്നത് ആരോഗ്യത്തിലും പരിസ്ഥിതിയിലുമെല്ലാം പ്രതികൂല ഫലങ്ങൾ ഉണ്ടാക്കും.
പല പരമ്പരാഗത ഡിഷ് വാഷിങ് സോപ്പുകളിലും സൾഫേറ്റുകൾ, ഫോസ്ഫേറ്റുകൾ, കൃത്രിമ സുഗന്ധങ്ങൾ പോലുള്ള സിന്തറ്റിക് രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്, കഴുകിയതിന് ശേഷവും പാത്രങ്ങളിൽ ഇവ അവശേഷിക്കുന്നു. ഇത് ഭക്ഷണത്തോടൊപ്പം ഉള്ളിലെത്തുന്നത് കാലക്രമേണ അലർജികൾ, ഹോർമോൺ തകരാറുകൾ, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാം.
പല ഡിഷ് സോപ്പുകളിലും ആൽക്കഹോളുകളും സൾഫേറ്റുകളും അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിലെ ഈര്‍പ്പം നീക്കം ചെയ്ത് വരണ്ടതാക്കുന്നു. ഇതുമൂലം, കൈകളില്‍ ചൊറിച്ചിലും മറ്റും ഉണ്ടാകാം. സോപ്പിലെ സുഗന്ധദ്രവ്യങ്ങൾ, ചായങ്ങൾ, പ്രിസർവേറ്റീവുകൾ എന്നിവ പലവിധ അലര്‍ജികള്‍ക്കും വഴിവെക്കും. സുഗന്ധമില്ലാത്ത അല്ലെങ്കിൽ ഹൈപ്പോഅലോർജെനിക് ഡിഷ് സോപ്പുകൾ തിരഞ്ഞെടുക്കുകയും കൈകൾ സംരക്ഷിക്കാൻ പാത്രങ്ങൾ കഴുകുമ്പോൾ കയ്യുറകൾ ധരിക്കുകയും ചെയ്യുന്നത് ഒരുപരിധി വരെ ഇത് പരിഹരിക്കും.
ഈ സോപ്പുകളിൽ അടങ്ങിയ ഫോസ്ഫേറ്റുകൾ, സർഫാക്ടാന്റെുകൾ, ആൻറി ബാക്ടീരിയൽ ഏജൻ്റുകൾ എന്നിവയും മൈക്രോപ്ലാസ്റ്റിക്സും പാക്കേജിംഗ് വേസ്റ്റുമെല്ലാം പരിസ്ഥിതിക്കും ജീവജാലങ്ങള്‍ക്കും ദോഷംചെയ്യുന്നവയാണ്. ഇത് മാത്രമല്ല, ഈ സോപ്പുകള്‍ പാത്രങ്ങളിലെ നോൺസ്റ്റിക് കോട്ടിംഗുകളെ നശിപ്പിക്കും, കാലക്രമേണ ദോഷകരമായ വിഷ പദാർത്ഥങ്ങൾ പുറത്തുവിടുകയും ചെയ്യും. തടി കൊണ്ടുള്ള കയിലുകളും സ്പൂണുകളും മറ്റും ഈ സോപ്പ് ആഗിരണം ചെയ്യും, ഇതും ഭക്ഷണത്തിലൂടെ മനുഷ്യന്‍റെ ഉള്ളിലെത്തും.
പല ഡിഷ് സോപ്പുകളും "ആന്‍റി ബാക്ടീരിയൽ" എന്ന് ലേബൽ ചെയ്തിരിക്കുന്നത് കാണാം. പലപ്പോഴും ആന്‍റി ബാക്ടീരിയൽ സോപ്പുകളിൽ കാണപ്പെടുന്ന ട്രൈക്ലോസന്‍, ട്രൈക്ലോകാർബ ണ്‍ തുടങ്ങിയ രാസവസ്തുക്കൾ ഹോർമോൺ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും പതിവായി ഉപയോഗിക്കുമ്പോൾ ആൻറിബയോട്ടിക് പ്രതിരോധത്തിന് കാരണമാകുകയും ചെയ്യും. ഇത് കാലക്രമേണ ഉള്ളിലെത്തുന്ന രോഗാണുക്കളെ ഫലപ്രദമായി നശിപ്പിക്കുന്നത് ബുദ്ധിമുട്ടാക്കുന്നു.
ഡിഷ് സോപ്പ് ഉപയോഗം കുറയ്ക്കാം
ഉപയോഗിച്ച എല്ലാ പാത്രങ്ങളും ഡിഷ് സോപ്പ് ഉപയോഗിച്ച് കഴുകണം എന്നില്ല. മിക്കവാറും വെറും വെള്ളത്തിലോ ചൂടുവെള്ളത്തിലോ കഴുകിയാല്‍ മതിയാകും. കൂടാതെ, പ്രകൃതിദത്ത ഡിഷ്‌വാഷുകള്‍ ഉണ്ടാക്കാം.
* ബേക്കിങ് സോഡ ഒരു പവർഹൗസ് ക്ലീനറാണ്. നനഞ്ഞ സ്പോഞ്ചിലോ നേരിട്ട് പാത്രത്തിലോ ബേക്കിംഗ് സോഡ വിതറുക. ഇത് മൃദുവായി സ്‌ക്രബ് ചെയ്യുക. ബേബി ബോട്ടിലുകൾ, സ്റ്റെയിൻലെസ് സ്റ്റീൽ തവികൾ തുടങ്ങിയവ വൃത്തിയാക്കാന്‍ വളരെ സുരക്ഷിതമാണ് ഈ മാര്‍ഗ്ഗം. എണ്ണമയം കളയാനും ബേക്കിംഗ് സോഡ വളരെ നല്ലതാണ്.
* പാത്രങ്ങളിലെ എണ്ണമയം, അഴുക്ക്, ദുർഗന്ധം എന്നിവ നീക്കം ചെയ്യാൻ വിനാഗിരി അത്യുത്തമമാണ്. ഗ്ലാസ്, പ്ലാസ്റ്റിക്, സ്റ്റെയിൻലെസ് സ്റ്റീൽ ഇനങ്ങൾക്ക് ഇത് പ്രത്യേകിച്ചും ഉപയോഗപ്രദമാണ്. ഒരു സ്പ്രേ കുപ്പിയിൽ വെളുത്ത വിനാഗിരി നിറച്ച് പാത്രങ്ങളില്‍ തളിക്കാം. കുറച്ചു നേരം കഴിഞ്ഞ് കഴുകിക്കളയാം. അല്ലെങ്കില്‍ ഒരു വലിയ പാത്രത്തിലോ സിങ്കിലോ വിനാഗിരിയും ചൂടുവെള്ളവും നിറയ്ക്കുക. ഇതില്‍ പാത്രങ്ങൾ ഏകദേശം 15-20 മിനിറ്റ് മുക്കിവയ്ക്കുക, തുടർന്ന് ഒരു സ്പോഞ്ച് ഉപയോഗിച്ച് സ്ക്രബ് ചെയ്ത് നല്ല വെള്ളത്തിൽ കഴുകുക.
* നാരങ്ങയുടെ ശക്തിയാണ് പാത്രം വൃത്തിയാക്കാന്‍ ഉപയോഗിക്കാവുന്ന മറ്റൊരു കാര്യം! നാരങ്ങ പകുതിയായി മുറിക്കുക, മുറിച്ച ഭാഗത്ത് കുറച്ച് ഉപ്പ് വിതറുക, ഈ ഭാഗം പാത്രങ്ങളിൽ സ്‌ക്രബ് ചെയ്യുക, എണ്ണമയം നീങ്ങുന്നത് കാണാം. അതല്ലെങ്കില്‍ ചെറുനാരങ്ങയുടെ നീര് ചെറുചൂടുള്ള വെള്ളത്തിൽ ഒഴിക്കുക, ഇതില്‍ പാത്രങ്ങൾ 10-15 മിനിറ്റ് കുതിർത്ത ശേഷം നന്നായി കഴുകുക. പ്ലാസ്റ്റിക് സ്പാറ്റുലകൾ, തടി സ്പൂണുകൾ എന്നിവ പോലുള്ള ദുർഗന്ധം നിലനിർത്തുന്ന അടുക്കള സാമഗ്രികള്‍ക്ക് നാരങ്ങ വളരെ നല്ലതാണ്.
* ഇതൊന്നുമല്ലെങ്കില്‍ പണ്ട് വീടുകളില്‍ ഉപയോഗിച്ചിരുന്നത് പോലെ ചാരം ഉപയോഗിച്ച് പാത്രം കഴുകാം. നഖങ്ങള്‍ക്കിടയില്‍ കരി പറ്റാതിരിക്കാന്‍ കൈയുറകള്‍ ധരിക്കുന്നത് നല്ലതാണ്. ലോഹ പാത്രങ്ങള്‍ വൃത്തിയാക്കാന്‍ വളരെ മികച്ച മാര്‍ഗമാണ് ഇത്.