മലയാളികൾ ഇപ്പോൾ പഴയതുപോലെയല്ല, ഭക്ഷണത്തിൽ ഉണക്കപ്പഴങ്ങളും നട്സും എല്ലാം ചേർത്തു തുടങ്ങി. ആരോഗ്യകാര്യങ്ങളിലും ഭക്ഷണകാര്യങ്ങളിലും കുറച്ചു കൂടിയൊക്കെ ശ്രദ്ധിച്ചു തുടങ്ങി. ഇതിൽ തന്നെ പ്രധാനപ്പെട്ട ഒന്നാണ് കറുത്ത ഉണക്ക മുന്തിരി. ഏറ്റവും ആരോഗ്യകരമായ ഉണക്കപ്പഴങ്ങളിൽ ഒന്നാണ് കറുത്ത ഉണക്കമുന്തിരി എന്നത്

മലയാളികൾ ഇപ്പോൾ പഴയതുപോലെയല്ല, ഭക്ഷണത്തിൽ ഉണക്കപ്പഴങ്ങളും നട്സും എല്ലാം ചേർത്തു തുടങ്ങി. ആരോഗ്യകാര്യങ്ങളിലും ഭക്ഷണകാര്യങ്ങളിലും കുറച്ചു കൂടിയൊക്കെ ശ്രദ്ധിച്ചു തുടങ്ങി. ഇതിൽ തന്നെ പ്രധാനപ്പെട്ട ഒന്നാണ് കറുത്ത ഉണക്ക മുന്തിരി. ഏറ്റവും ആരോഗ്യകരമായ ഉണക്കപ്പഴങ്ങളിൽ ഒന്നാണ് കറുത്ത ഉണക്കമുന്തിരി എന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികൾ ഇപ്പോൾ പഴയതുപോലെയല്ല, ഭക്ഷണത്തിൽ ഉണക്കപ്പഴങ്ങളും നട്സും എല്ലാം ചേർത്തു തുടങ്ങി. ആരോഗ്യകാര്യങ്ങളിലും ഭക്ഷണകാര്യങ്ങളിലും കുറച്ചു കൂടിയൊക്കെ ശ്രദ്ധിച്ചു തുടങ്ങി. ഇതിൽ തന്നെ പ്രധാനപ്പെട്ട ഒന്നാണ് കറുത്ത ഉണക്ക മുന്തിരി. ഏറ്റവും ആരോഗ്യകരമായ ഉണക്കപ്പഴങ്ങളിൽ ഒന്നാണ് കറുത്ത ഉണക്കമുന്തിരി എന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികൾ ഇപ്പോൾ പഴയതുപോലെയല്ല, ഭക്ഷണത്തിൽ ഉണക്കപ്പഴങ്ങളും നട്സും എല്ലാം ചേർത്തു തുടങ്ങി. ആരോഗ്യകാര്യങ്ങളിലും ഭക്ഷണകാര്യങ്ങളിലും കുറച്ചു കൂടിയൊക്കെ ശ്രദ്ധിച്ചു തുടങ്ങി. ഇതിൽ തന്നെ പ്രധാനപ്പെട്ട ഒന്നാണ് കറുത്ത ഉണക്ക മുന്തിരി. ഏറ്റവും ആരോഗ്യകരമായ ഉണക്കപ്പഴങ്ങളിൽ ഒന്നാണ് കറുത്ത ഉണക്കമുന്തിരി എന്നത് ഒരിക്കലും നിഷേധിക്കാൻ കഴിയാത്ത സത്യമാണ്. മാത്രമല്ല, പോഷകങ്ങളാലും ആന്റി ഓക്സിഡന്റുകളാലും ഇത് സമ്പന്നമാണ്.

കറുത്ത ഉണക്കമുന്തിരി കഴിക്കുന്നതിന് മുമ്പ് കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. പൊതുവെ പറയാറുള്ളത് ഒരു രാത്രി മുഴുവൻ വെള്ളത്തിൽ ഇട്ടുവെച്ച് കുതിർത്തതിനു ശേഷം വേണം ഇത് കഴിക്കാനെന്നാണ്. അത് വെറുതെ പറയുന്നതല്ല. അതിന് കൃത്യമായ കാരണമുണ്ട്. എന്തുകൊണ്ടാണ് കറുത്ത മുന്തിരി വെള്ളത്തിലിട്ട് കുതിർത്തതിനു ശേഷം കഴിക്കണമെന്ന് പറയുന്നത്? 

Image credit: Towfiqu ahamed barbhuiya/Shutterstock
ADVERTISEMENT

വിറ്റാമിനുകളാലും മിനറൽസിനാലും ആൻ്റി ഓക്സിഡന്റുകളാലും സമ്പന്നമാണ് കറുത്ത ഉണക്കമുന്തിരി. അത് മാത്രമല്ല പ്രകൃതിദത്തമായ മധുരത്താലും സമ്പന്നമാണ് അവ. അതുകൊണ്ടു തന്നെ പെട്ടെന്ന് ഒരു ഊർജ്ജം നൽകാൻ ഈ ഉണക്കമുന്തിരിക്ക് സാധിക്കും. ഇതൊന്നും കൂടാതെ, കറുത്ത ഉണക്കമുന്തിരിയിൽ ഫൈബർ, പൊട്ടാസ്യം, അയൺ, കാൽസ്യം, മഗ്നീഷ്യം, വിറ്റാമിൻ സി എന്നിവയും അടങ്ങിയിട്ടുണ്ട്. ദഹനം, എല്ലുകളുടെ ആരോഗ്യം, മസിൽ ഫംഗ്ഷൻ, പ്രതിരോധശക്തി എന്നിവയ്ക്കും ഈ ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്.

ആൻ്റി ഓക്സിഡന്റുകളാൽ സമ്പന്നം

കറുത്ത ഉണക്ക മുന്തിരി ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ്. ഹൃദയസംബന്ധമായ അസുഖങ്ങൾ, കാൻസർ എന്നിവയുടെ സാധ്യത കുറയ്ക്കാൻ ഏറ്റവും മികച്ച ഒന്നാണ് കറുത്ത ഉണക്കമുന്തിരി. ഇതിലെ അയണിന്റെ സാന്നിധ്യം വിളർച്ചയെ തടയുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദ്ദം ക്രമപ്പെടുത്തുന്നു. ഭക്ഷണക്രമത്തിന്റെ ഭാഗമായി സ്ഥിരമായി കറുത്ത ഉണക്കമുന്തിരി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും എല്ലുകൾ കൂടുതൽ കരുത്തുള്ളതാക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഹൃദയാരോഗ്യം സംരക്ഷിക്കുന്നു

ADVERTISEMENT

കറുത്ത ഉണക്കമുന്തിരിയിൽ കണ്ടു വരുന്ന ആന്റി - ഓക്സിഡന്റുകൾ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. രക്തചംക്രമണം സുഗമമാക്കുകയും ശരീരത്തിന്റെ ചൂട് കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ രക്തസമ്മർദ്ദം, കൊളസ്ട്രോൾ നിരക്ക് എന്നിവ കുറയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ ഹൃദയാഘാതം, സ്ട്രോക്ക് പോലെയുള്ള അസുഖങ്ങളുടെ സാധ്യത ഇത് കുറയ്ക്കുകയും ചെയ്യുന്നു.

ദഹന ആരോഗ്യം

കുതിർത്ത കറുത്ത ഉണക്ക മുന്തിരി നമ്മുടെ ദഹന ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. കുതിർത്ത ഉണക്കമുന്തിരി നാരുകളാൽ സമ്പന്നമാണ്. അതിനാൽ തന്നെ ഇത് മലബന്ധത്തെ തടയുന്നു. ഇത് ദഹനം മെച്ചപ്പെടുത്തുകയും ശോധന ക്രമപ്പെടുത്തുകയും ചെയ്യുന്നു. ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നീ പ്രകൃതിദത്തമായ പഞ്ചസാരയും ഇതിൽ അടങ്ങിയിരിക്കുന്നു. ഇത് എളുപ്പത്തിൽ ഊർജ്ജം നൽകുകയും ദഹനസംബന്ധമായ പ്രശ്നങ്ങളെ പരിഹരിക്കുകയും ചെയ്യുന്നു.

എല്ലുകളുടെ ആരോഗ്യം

ADVERTISEMENT

കരുത്തുള്ളതും ആരോഗ്യമുള്ളതുമായ എല്ലുകൾക്ക് കാൽസ്യം ആവശ്യമാണ്. കറുത്ത ഉണക്കമുന്തിരി കാൽസ്യത്താൽ സമ്പന്നമാണ്. അതുകൊണ്ടു തന്നെ എല്ലുകളുടെ ആരോഗ്യത്തിന് കറുത്ത ഉണക്കമുന്തിരി കഴിക്കുന്നത് വളരെ നല്ലതാണ്. അസ്ഥിക്ഷയം പോലുള്ള എല്ല് സംബന്ധമായ അസ്വാസ്ഥ്യങ്ങൾ കുറയ്ക്കാൻ എല്ലാ ദിവസവും കുതിർത്ത ഉണക്കമുന്തിരി കഴിക്കുന്നത് വളരെ നല്ലതാണ്. പ്രായമാകുമ്പോൾ എല്ലുകൾക്ക് 

പൊട്ടലും മറ്റു തരത്തിലുള്ള കേടുപാടുകളും സംഭവിക്കുന്നത് ഒഴിവാക്കാനും ഉണക്കമുന്തിരി കഴിക്കുന്നത് വളരെ നല്ലതാണ്.

കൂടാതെ, അയണിന്റെ നല്ലൊരു ഉറവിടം കൂടിയാണ് കറുത്ത ഉണക്കമുന്തിരി. അതുകൊണ്ട് തന്നെ വിളർച്ച, തളർച്ച, ക്ഷീണം പോലുള്ള അസുഖങ്ങൾ തടയാൻ കഴിയും. കുതിർത്ത മുന്തിരി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അയൺ വർദ്ധിപ്പിക്കുകയും വിളർച്ച പോലുള്ള അസുഖങ്ങളിൽ നിന്ന് തടയുകയും ചെയ്യും. വിറ്റാമിൻ സി, വിറ്റാമിൻ ബി6, സിങ്ക് എന്ന് തുടങ്ങി നിരവധി വിറ്റാമിനുകളും മിനറൽസും കുതിർത്ത മുന്തിരിയിൽ അടങ്ങിയിരിക്കുന്നു. ഇത് പ്രതിരോധശക്തിയെ ശക്തിപ്പെടുത്തുകയും അണുബാധയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. സ്ഥിരമായി കുതിർത്ത ഉണക്കമുന്തിരി കഴിക്കുന്നത് പ്രതിരോധശക്തി വർദ്ധിപ്പിക്കുകയും അസുഖങ്ങൾ വരാതെ കാത്തു സൂക്ഷിക്കുകയും ചെയ്യുന്നു.

ഉണക്കമുന്തിരി എങ്ങനെ ഫലപ്രദമായി സംഭരിക്കാം എന്നു നോക്കാം

ശരിയായ കണ്ടെയ്നർ തിരഞ്ഞെടുക്കുക: ഉണക്കമുന്തിരി വായുകടക്കാത്ത കണ്ടെയ്നറിലേക്ക് മാറ്റുക. ഉണക്കമുന്തിരി കൂടുതൽ വേഗത്തിൽ ഉണങ്ങുകയോ കേടാകുകയോ ചെയ്യുന്നതിനാൽ, അടുപ്പുകൾ അല്ലെങ്കിൽ ഓവനുകൾക്ക് സമീപം സൂക്ഷിക്കുന്നത് ഒഴിവാക്കുക. ഉണക്കമുന്തിരിയിൽ ഈർപ്പം ആയാൽ പെട്ടെന്ന് പൂപ്പല്‍ പിടിക്കും. അതിനാൽ ഉണക്കമുന്തിരി സംഭരിക്കുന്നതിന് മുമ്പ് പൂർണമായും ഉണങ്ങിയതാണെന്ന് ഉറപ്പാക്കുക. ഉണക്കമുന്തിരി നനഞ്ഞതോ ഒട്ടിപ്പിടിക്കുന്നതോ ആണെങ്കിൽ, കണ്ടെയ്നറിൽ വയ്ക്കുന്നതിന് മുമ്പ് വൃത്തിയുള്ള തുണി അല്ലെങ്കിൽ പേപ്പർ ടവൽ ഉപയോഗിച്ച് ഉണക്കാം.

പുതുമ ഉണ്ടോയെന്ന് പരിശോധിക്കുക: ഉണക്കമുന്തിരി സൂക്ഷിക്കുന്നതിനുമുമ്പ്, പൂപ്പൽ, നിറവ്യത്യാസം അല്ലെങ്കിൽ ദുർഗന്ധം എന്നിവയുണ്ടോയെന്ന് പരിശോധിക്കുക. കേടായതായി തോന്നുന്ന ഉണക്കമുന്തിരി ബാക്കിയുള്ളവയെയും പെട്ടെന്ന് കേടാക്കും. ഫ്രീസർ സംഭരണം ഒഴിവാക്കുക: ഉണക്കമുന്തിരി ദീർഘകാലം ഉപയാഗിക്കുന്നതിനായി ഫ്രീസറിൽ സൂക്ഷിക്കാറുണ്ടെങ്കിൽ ഇനി അങ്ങനെ ചെയ്യേണ്ട, അവയുടെ ഘടനയും സ്വാദും നഷ്ടപ്പെടുകയും ചെയ്യും. 

ഉണക്കമുന്തിരി ശരിയായി സംഭരിക്കുമ്പോൾ അവയ്ക്ക് ഒരു നീണ്ട ഷെൽഫ് ലൈഫ് ഉണ്ടെങ്കിലും, അവ മികച്ചതാണെന്ന് ഉറപ്പാക്കാൻ ന്യായമായ സമയപരിധിക്കുള്ളിൽ ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്. 

English Summary:

Black Raisins Health Benefits