ഇത്ര സിംപിളാണോ ഈ നടി! ഇഷ്ടവിഭവം ഇതാണ്, എളുപ്പത്തിൽ ഉണ്ടാക്കാം
രണ്‍ബീര്‍ കപൂറിനൊപ്പം 'അനിമല്‍' എന്ന സിനിമയിലെത്തി മികച്ച പ്രകടനം കാഴ്ചവച്ച നടിയാണ് തൃപ്തി ദിമ്രി. ഈ ഒരൊറ്റ സിനിമ തൃപ്തിയ്ക്ക് രാജ്യമൊട്ടാകെ ആരാധകരെ നേടിക്കൊടുത്തു. ഈയിടെ തനിക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണത്തെക്കുറിച്ച് തൃപ്തി ഒരു ടോക്ക് ഷോയില്‍ മനസ്സു തുറന്നു. ഉത്തരാഖണ്ഡ് സംസ്ഥാനത്തെ ഗര്‍വാള്‍

രണ്‍ബീര്‍ കപൂറിനൊപ്പം 'അനിമല്‍' എന്ന സിനിമയിലെത്തി മികച്ച പ്രകടനം കാഴ്ചവച്ച നടിയാണ് തൃപ്തി ദിമ്രി. ഈ ഒരൊറ്റ സിനിമ തൃപ്തിയ്ക്ക് രാജ്യമൊട്ടാകെ ആരാധകരെ നേടിക്കൊടുത്തു. ഈയിടെ തനിക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണത്തെക്കുറിച്ച് തൃപ്തി ഒരു ടോക്ക് ഷോയില്‍ മനസ്സു തുറന്നു. ഉത്തരാഖണ്ഡ് സംസ്ഥാനത്തെ ഗര്‍വാള്‍ മേഖലയില്‍ പ്രചാരത്തിലുള്ള 'ചൈസു ഭാട്ട്' ആണ് തന്‍റെ പ്രിയപ്പെട്ട ഭക്ഷണമെന്ന് തൃപ്തി പറഞ്ഞു.
ഇവിടെ 'ചൈസു' എന്നാല്‍ പരിപ്പുകറി എന്നും 'ഭാട്ട്' എന്നാല്‍ ചോറ് എന്നുമാണ് അര്‍ത്ഥം. സാധാരണ പരിപ്പിന് പകരം കറുത്ത ഉഴുന്ന്പരിപ്പ് ആണ് ഇവിടെ ഉപയോഗിക്കുന്നത് എന്നൊരു വ്യത്യാസമേ ഉള്ളു. അതേപോലെ, ചോറുണ്ടാക്കാന്‍ ബസ്മതി അരിയാണ് ഉപയോഗിക്കുന്നത്.
വേണ്ട സാധനങ്ങള്‍
ചൈസുവിന്
1 കപ്പ് ഉഴുന്നു പരിപ്പ്
2 ടീസ്പൂൺ കടുകെണ്ണ
1 ടീസ്പൂൺ ജീരകം
1/2 ടീസ്പൂൺ കായം
1-2 ഉണങ്ങിയ ചുവന്ന മുളക്
1 ഇടത്തരം ഉള്ളി, അരിഞ്ഞത്
1 ടീസ്പൂൺ മഞ്ഞൾ പൊടി
1 ടീസ്പൂൺ മല്ലിപ്പൊടി
1-2 പച്ചമുളക്, കീറിയത്
ഉപ്പ് പാകത്തിന്
4-5 കപ്പ് വെള്ളം
ഭാട്ടിന്
1.5 കപ്പ് ബസുമതി അല്ലെങ്കിൽ ചെറിയ അരി
3 കപ്പ് വെള്ളം
ഉപ്പ്
ഉണ്ടാക്കുന്ന രീതി
- ചൈസു തയ്യാറാക്കാന്‍ ഉഴുന്ന് പരിപ്പ് ഏകദേശം 2 മണിക്കൂർ വെള്ളത്തിൽ കുതിർക്കുക. ശേഷം, ഇത് ഒരു പ്രഷർ കുക്കറിൽ, മഞ്ഞൾ, വെള്ളം, ഉപ്പ് എന്നിവയോടൊപ്പം ചേർത്ത് 3-4 വിസില്‍ വരുന്നതുവരെ വരെ വേവിക്കുക.
- ഒരു പാനിൽ കടുകെണ്ണ ഒഴിച്ച്, ജീരകം, കായം, ഉണങ്ങിയ ചുവന്ന മുളക് എന്നിവ ചേർക്കുക. ഇതിലേക്ക് ഉള്ളി ചേർത്ത് ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ വഴറ്റുക. ഇതിലേക്ക് മല്ലിപ്പൊടിയും പച്ചമുളകും ചേർത്ത് ഇളക്കുക.
- വേവിച്ച പരിപ്പിലേക്ക് ഈ തഡ്ക ഒഴിച്ച് 10-15 മിനിറ്റ് കുറഞ്ഞ തീയിൽ വേവിക്കുക.
- ഇനി അരി അഥവാ ഭാട്ട് ഉണ്ടാക്കാം. ഇതിനായി
അരി നന്നായി കഴുകുക. ഒരു പാത്രത്തിൽ വെള്ളമൊഴിച്ച് ഒരു നുള്ള് ഉപ്പിട്ട് തിളപ്പിക്കുക. ഇതിലേക്ക് അരി ചേർക്കുക, ഇടത്തരം ചൂടിൽ വേവിക്കുക.
ഇതു രണ്ടും കൂടി ചേര്‍ത്ത് ഒരുമിച്ച് കഴിക്കാം. പ്രോട്ടീനും മറ്റു അവശ്യപോഷകങ്ങളും അടങ്ങിയ ഈ കോമ്പിനേഷന്‍ നാരുകളാല്‍ സമ്പുഷ്ടമായതിനാല്‍ ദഹനം എളുപ്പമാക്കും. കടുകെണ്ണയില്‍ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്.