ഗ്യാസ് സ്റ്റൗവില്‍ പാചകം ചെയ്യുന്നതിനേക്കാള്‍ ഒരുപാട് ഗുണങ്ങളുണ്ട് ഇന്‍ഡക്ഷന്‍ കുക്കറില്‍ പാചകം ചെയ്യുന്നതിന്. ഇടയ്ക്ക് മറന്നുപോയാലും സമയം സെറ്റ് ചെയ്തുവെച്ച് പോയാല്‍, താനേ ഓഫായിക്കോളും എന്ന് മാത്രമല്ല, ഗ്യാസ് പോലെ തീര്‍ന്നു പോകില്ല എന്നൊരു മെച്ചവും ഉണ്ട്. എന്നാല്‍ സ്ഥിരമായി ഉപയോഗിച്ചാല്‍

ഗ്യാസ് സ്റ്റൗവില്‍ പാചകം ചെയ്യുന്നതിനേക്കാള്‍ ഒരുപാട് ഗുണങ്ങളുണ്ട് ഇന്‍ഡക്ഷന്‍ കുക്കറില്‍ പാചകം ചെയ്യുന്നതിന്. ഇടയ്ക്ക് മറന്നുപോയാലും സമയം സെറ്റ് ചെയ്തുവെച്ച് പോയാല്‍, താനേ ഓഫായിക്കോളും എന്ന് മാത്രമല്ല, ഗ്യാസ് പോലെ തീര്‍ന്നു പോകില്ല എന്നൊരു മെച്ചവും ഉണ്ട്. എന്നാല്‍ സ്ഥിരമായി ഉപയോഗിച്ചാല്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗ്യാസ് സ്റ്റൗവില്‍ പാചകം ചെയ്യുന്നതിനേക്കാള്‍ ഒരുപാട് ഗുണങ്ങളുണ്ട് ഇന്‍ഡക്ഷന്‍ കുക്കറില്‍ പാചകം ചെയ്യുന്നതിന്. ഇടയ്ക്ക് മറന്നുപോയാലും സമയം സെറ്റ് ചെയ്തുവെച്ച് പോയാല്‍, താനേ ഓഫായിക്കോളും എന്ന് മാത്രമല്ല, ഗ്യാസ് പോലെ തീര്‍ന്നു പോകില്ല എന്നൊരു മെച്ചവും ഉണ്ട്. എന്നാല്‍ സ്ഥിരമായി ഉപയോഗിച്ചാല്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗ്യാസ് സ്റ്റൗവില്‍ പാചകം ചെയ്യുന്നതിനേക്കാള്‍ ഒരുപാട് ഗുണങ്ങളുണ്ട് ഇന്‍ഡക്ഷന്‍ കുക്കറില്‍ പാചകം ചെയ്യുന്നതിന്. ഇടയ്ക്ക് മറന്നുപോയാലും സമയം സെറ്റ് ചെയ്തുവെച്ച് പോയാല്‍, താനേ ഓഫായിക്കോളും എന്ന് മാത്രമല്ല, ഗ്യാസ് പോലെ തീര്‍ന്നു പോകില്ല എന്നൊരു മെച്ചവും ഉണ്ട്. എന്നാല്‍ സ്ഥിരമായി ഉപയോഗിച്ചാല്‍ ഗ്യാസടുപ്പിനേക്കാള്‍ ചിലവ് കൂടും എന്നത് ഒരു പ്രശ്നം തന്നെയാണ്. കൂടാതെ, എല്ലാത്തരം പാത്രങ്ങളും ഉപയോഗിച്ച് ഇന്‍ഡക്ഷന്‍ കുക്കറില്‍ പാചകം ചെയ്യാന്‍ പറ്റില്ല എന്നൊരു പ്രശ്നവും ഉണ്ട്, കാസ്റ്റ് അയണ്‍, സ്റ്റെയിൻലെസ്സ് സ്റ്റീൽ അല്ലെങ്കിൽ ഇൻഡക്ഷൻ ഫ്രണ്ട്‍‍‍ലി പാത്രങ്ങൾ മാത്രമേ ഇതില്‍ ഉപയോഗിക്കാനാവൂ.

Image credit: Canan Asik/Shutterstock

എന്നാല്‍, ഇന്‍ഡക്ഷന്‍ കുക്കറില്‍ മണ്‍ചട്ടി വച്ച് പാചകം ചെയ്യാന്‍ പറ്റിയാലോ? അതിനുള്ള ഒരു അടിപൊളി വിദ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് ഗോപിക എന്ന കോണ്ടന്‍റ് ക്രിയേറ്റര്‍. ഈ വിഡിയോ ഇതിനോടകം പതിനായിരക്കണക്കിന് ആളുകള്‍ കണ്ടുകഴിഞ്ഞു.

ADVERTISEMENT

ഇന്‍ഡക്ഷന്‍ കുക്കറിന് മുകളില്‍ വട്ടത്തിലുള്ള ഒരു ലോഹപാത്രം വച്ച്, അതിനു മുകളിലാണ് ചട്ടി വയ്ക്കുന്നത്. ഇതില്‍ പാചകം ചെയ്യുന്നതും വിഡിയോയില്‍ കാണിച്ചിട്ടുണ്ട്.

ഇത് ഇന്‍ഡക്ഷന്‍ കുക്കര്‍ അല്ല, ഇന്‍ഫ്രാറെഡ് ആണെന്ന് കുറെ ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. ഇതേപോലെ പാചകം ചെയ്യാനുള്ള വേറെ ഒരു ഹാക്കും ഒരാള്‍ പങ്കുവച്ചിട്ടുണ്ട്. പാത്രത്തിനടിയില്‍ അലൂമിനിയം ഫോയില്‍ ചുറ്റിവച്ച് പാചകം ചെയ്യാം. പക്ഷേ, ഇങ്ങനെ ചെയ്യുമ്പോള്‍ ഭീമമായ വൈദ്യുതി നഷ്ടം ഉണ്ടാകും എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

സ്ഥിരമായി ഇൻഡക്ഷൻ കുക്കര്‍ ആണോ ഉപയോഗിക്കുന്നത്? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

Image credit: Africa Studio/Shutterstock

സ്ഥിരമായി ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ ചില കാര്യങ്ങള്‍ അറിയാനുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. 

ADVERTISEMENT

ഗ്യാസിനേക്കാൾ സുരക്ഷിതം

ഒട്ടേറെ കാര്യങ്ങളില്‍ ഗ്യാസിനേക്കാള്‍ സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഉപകരണമാണ് ഇൻഡക്ഷൻ കുക്കറുകള്‍. വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ എന്തെങ്കിലും അപകടം ഉണ്ടാകുന്നതിന് മുന്‍പേ തന്നെ ഇത് ഓഫാകും. ഗ്യാസ് ഉപയോഗിക്കുമ്പോള്‍ ഉള്ള പോലെ പൊട്ടിത്തെറിക്കുമെന്ന പേടി വേണ്ട. പുകയില്ലാത്തതിനാല്‍ ശ്വാസകോശ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് പ്രശ്നം ഉണ്ടാക്കുന്നില്ല. പാത്രം കയറ്റി വയ്ക്കുമ്പോള്‍ മാത്രമേ ഓണ്‍ ആകൂ എന്നുള്ളതും ഒരു മേന്മയാണ്. മാത്രമല്ല, സമയം സെറ്റ് ചെയ്തു വയ്ക്കാം എന്നതിനാല്‍ പാചകം ചെയ്യുമ്പോള്‍ എപ്പോഴും അടുത്ത് നില്‍ക്കണം എന്നില്ല. ഇത് വളരെയധികം സമയം ലാഭിക്കാന്‍ സഹായിക്കുന്നു. അമിതമായി താപനില കൂടുമ്പോള്‍ ഓട്ടോമാറ്റിക് കട്ട്ഓഫ് ഫീച്ചർ പ്രവര്‍ത്തിച്ച് ഇത് ഓഫാകുന്നതിനാല്‍ ഭക്ഷണം കരിഞ്ഞുപോകാനുള്ള സാധ്യതയും കുറവാണ് .

Image Credit: Raushan_films/shutterstock

വിലയും ചിലവും പൊതുവേ കുറവ്

ഗ്യാസടുപ്പുകള്‍ പോലെയല്ല, ഇൻഡക്ഷൻ കുക്ക്‌ടോപ്പുകൾ. ഗ്ലാസ്ടോപ്പ് ഗ്യാസ് അടുപ്പുകളെക്കാള്‍ കുറഞ്ഞ വിലയില്‍ ഇന്ന് ഇന്‍ഡക്ഷന്‍ കുക്കറുകള്‍ ലഭിക്കും. മാത്രമല്ല, വീട്ടില്‍ സോളാര്‍ ഉണ്ടെങ്കില്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ പാചകം ചെയ്യാനും ഇതുവഴി പറ്റും. 

ADVERTISEMENT

വൃത്തിയാക്കാൻ എളുപ്പം

ഗ്യാസിനേക്കാള്‍ എളുപ്പത്തില്‍ വൃത്തിയാക്കാന്‍ പറ്റും എന്നതും ഇൻഡക്ഷൻ കുക്ക്‌ടോപ്പുകളുടെ ഒരു വലിയ പ്രത്യേകതയാണ്. ഒരു പാനല്‍ മാത്രമേ മുകളിലുള്ളൂ എന്നതിനാല്‍ ഇത് വളരെപ്പെട്ടെന്നു വൃത്തിയാക്കാം. ഇതിനായി ഡിഷ് സോപ്പ്, ബേക്കിംഗ് സോഡ, വിനാഗിരി, സെറാമിക് പ്രതലങ്ങൾക്കായി രൂപകൽപ്പന ചെയ്ത കുക്ക്ടോപ്പ് ക്ലീനർ എന്നിവ ഉപയോഗിക്കാം. </p>

ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചു പാചകം ചെയ്യാം

ഒട്ടേറെ ഗുണങ്ങള്‍ ഉണ്ടെങ്കിലും ഇന്‍ഡക്ഷന്‍ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണി പാളും. വൈദ്യുതി ഉപയോഗിക്കുന്നതു കൊണ്ടുതന്നെ, ഇത് അധികനേരം ഉപയോഗിക്കാനാവില്ല. പവര്‍ റേറ്റിംഗ് 1500-2000 വാട്‌സ് ആയതിനാല്‍ ഒരു മണിക്കൂര്‍ ഉപയോഗിക്കുമ്പോള്‍ 1.5 മുതല്‍ 2 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കേണ്ടി വരും. അതിനാല്‍ അത്യാവശ്യം ഉള്ള പാചകത്തിന്‌ മാത്രം ഇന്‍ഡക്ഷന്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.