ഇത് അറിയാതെ പോയല്ലോ? ഇനി പൈനാപ്പിളിന്‍റെ തൊലി കളയരുത്
കൈതച്ചക്ക കഴിക്കുമ്പോള്‍ സാധാരണയായി തൊലി ആരും ഉപയോഗിക്കാറില്ല. എന്നാല്‍ ഇത് ഉപയോഗിച്ച് പോഷകസമൃദ്ധമായ പാനീയം ഉണ്ടാക്കാം. മെക്‌സിക്കോയിൽ 'ടെപ്പാച്ചെ' എന്നറിയപ്പെടുന്ന ഈ പാനീയം, പ്രോബയോട്ടിക്കുകളാല്‍ സമ്പന്നമാണ്. ഇത് വയറിനുള്ളിലെ നല്ല ബാക്ടീരിയകളെ വളരാന്‍ സഹായിക്കുന്നു, കൂടാതെ ദഹനവും കുടലിന്‍റെ

കൈതച്ചക്ക കഴിക്കുമ്പോള്‍ സാധാരണയായി തൊലി ആരും ഉപയോഗിക്കാറില്ല. എന്നാല്‍ ഇത് ഉപയോഗിച്ച് പോഷകസമൃദ്ധമായ പാനീയം ഉണ്ടാക്കാം. മെക്‌സിക്കോയിൽ 'ടെപ്പാച്ചെ' എന്നറിയപ്പെടുന്ന ഈ പാനീയം, പ്രോബയോട്ടിക്കുകളാല്‍ സമ്പന്നമാണ്. ഇത് വയറിനുള്ളിലെ നല്ല ബാക്ടീരിയകളെ വളരാന്‍ സഹായിക്കുന്നു, കൂടാതെ ദഹനവും കുടലിന്‍റെ ആരോഗ്യവും മെച്ചപ്പെടുത്തുന്നു. ഇതിലുള്ള വിറ്റാമിൻ സിയും ആൻ്റിഓക്‌സിഡൻ്റുകളും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നു. പൈനാപ്പിളിലെ ബ്രോമെലിന്‍ എന്ന എന്‍സൈം സന്ധികളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുകയും നീർവീക്കം കുറയ്ക്കുകയും ചെയ്യും.
മെക്‌സിക്കോയിലെ തെരുവ് കച്ചവടക്കാർ ശീതീകരിച്ച പാനീയമായാണ് സാധാരണയായി ടെപ്പാച്ചെ വിൽക്കുന്നത്. ചിലപ്പോള്‍ മുളകുപൊടി ചേര്‍ത്തും ഇത് വിളമ്പുന്നു.
പൈനാപ്പിള്‍ തൊലി, പഞ്ചസാരയ്ക്കൊപ്പം വെള്ളത്തില്‍ ഇട്ടുവെച്ച് ദിവസങ്ങളോളം പുളിപ്പിച്ചാണ് ഇത് തയ്യാറാക്കുന്നത്. പൈലോൺസില്ലോ പോലുള്ള ശുദ്ധീകരിക്കാത്ത പഞ്ചസാരയും ക്ലോറിന്‍ അടങ്ങിയിട്ടില്ലാത്ത ഫില്‍ട്ടര്‍ ചെയ്ത വെള്ളവുമാണ് ഇതിനു ഉപയോഗിക്കേണ്ടത്. പരമ്പരാഗതമായി ഉണ്ടാക്കുന്ന ടെപ്പാച്ചെയിൽ ആൽക്കഹോൾ അംശം കുറവാണ്, 2% മുതൽ 5% വരെ മാത്രമേ ഇതില്‍ ആൽക്കഹോൾ ഉള്ളു. മെക്സിക്കൻ പാചകരീതിയിൽ, ചെറിയ അളവിൽ ബിയർ ഉപയോഗിച്ച് ടെപ്പാച്ചെയിലെ ആൽക്കഹോളിന്‍റെ അളവ് വർദ്ധിപ്പിക്കാറുണ്ട്.
ഇത് ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം.
വേണ്ട സാധനങ്ങള്‍
1 പൈനാപ്പിളിന്‍റെ തൊലി
1 ലിറ്റർ വെള്ളം
4-5 ടേബിൾസ്പൂൺ പഞ്ചസാര (രുചിക്കനുസരിച്ച് ക്രമീകരിക്കുക)
തയാറാക്കുന്ന വിധം
1. കീടനാശിനികള്‍ ഉപയോഗിച്ചിട്ടില്ലാത്ത ജൈവ പൈനാപ്പിള്‍ ആണ് ഇതിനായി ഉപയോഗിക്കേണ്ടത്. ഇത് നന്നായി കഴുകുക. തൊലി ചെത്തിയെടുക്കുക.
2. ഒരു വലിയ ഗ്ലാസ് പാത്രത്തിൽ തൊലികൾ ഇടുക, ഇതിലേക്ക് പഞ്ചസാര ചേർക്കുക. ലാക്‌റ്റിക് ആസിഡും കാർബൺ ഡൈ ഓക്‌സൈഡും ഉത്പാദിപ്പിക്കുന്ന ഈ സൂക്ഷ്മാണുക്കൾക്ക് പഞ്ചസാര ഒരു പോഷക സ്രോതസ്സായി വർത്തിക്കുന്നു
3. പാത്രത്തിൻ്റെ മുകളിൽ വായുവിനായി ഏകദേശം 3-5 സെൻ്റീമീറ്റർ വിടുക, തൊലികൾ പൂർണ്ണമായും മൂടുന്നതുവരെ വെള്ളം ഒഴിക്കുക.
4. പാത്രം ചീസ്‌ക്ലോത്ത് അല്ലെങ്കിൽ നേർത്ത തുണികൊണ്ട് മൂടുക, പൊടിയും പ്രാണികളും കയറാതിരിക്കാൻ ഇതില്‍ റബ്ബർ ബാൻഡ് ഇടുക.
5. പഞ്ചസാര തുല്യമായി എല്ലായിടത്തും എത്താനും അഴുകൽ സുഗമമായി നടക്കാനുമായി എല്ലാ ദിവസവും ഇളക്കിക്കൊടുക്കുക.
6. 2-3 ആഴ്‌ചയ്‌ക്ക് ശേഷം, തൊലികളും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനായി ചീസ്‌ക്ലോത്ത് അല്ലെങ്കിൽ നല്ല അരിപ്പയിലൂടെ അരിച്ചെടുക്കുക.
7. അരിച്ചെടുത്ത പാനീയം വൃത്തിയുള്ള ഒരു ഗ്ലാസ് പാത്രത്തിലോ കുപ്പിയിലോ ഒഴിക്കുക, നന്നായി അടച്ച് ഇരുണ്ട സ്ഥലത്ത് 1-2 ആഴ്ച കൂടി വയ്ക്കുക
8. പാകമായ ശേഷം ഇത് റഫ്രിജറേറ്ററിലോ തണുത്ത ഇരുണ്ട സ്ഥലത്തോ മാസങ്ങളോളം സൂക്ഷിക്കാവുന്നതാണ്.