വെള്ളം തിളപ്പിക്കാന്‍ മാത്രമല്ല, കെറ്റിലുകൾ ഇങ്ങനെയും ഉപയോഗിക്കാം
ഇലക്ട്രിക് കെറ്റിലുകൾ എന്നത് പലര്‍ക്കും ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരോര്‍മ്മയാണ്. ഹോസ്റ്റല്‍ കാലത്ത് കാപ്പിയിടാനും മാഗി ഉണ്ടാക്കാനുമെല്ലാം കെറ്റിലുകളാണ് ഉപയോഗിച്ചിരുന്നത്. വളരെ സൗകര്യപ്രദമായ ഒരു അടുക്കള ഉപകരണമാണ് കെറ്റിലുകൾ. ഇവ ഉപയോഗിക്കാന്‍ വേറെയും രസകരമായ വഴികളുണ്ട്. ദൈനംദിന ജോലികളില്‍ പലതും

ഇലക്ട്രിക് കെറ്റിലുകൾ എന്നത് പലര്‍ക്കും ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരോര്‍മ്മയാണ്. ഹോസ്റ്റല്‍ കാലത്ത് കാപ്പിയിടാനും മാഗി ഉണ്ടാക്കാനുമെല്ലാം കെറ്റിലുകളാണ് ഉപയോഗിച്ചിരുന്നത്. വളരെ സൗകര്യപ്രദമായ ഒരു അടുക്കള ഉപകരണമാണ് കെറ്റിലുകൾ. ഇവ ഉപയോഗിക്കാന്‍ വേറെയും രസകരമായ വഴികളുണ്ട്. ദൈനംദിന ജോലികളില്‍ പലതും എളുപ്പമാക്കാന്‍ കെറ്റിലുകൾ ഉപയോഗിക്കാന്‍ പറ്റും.
∙ പാചകം എളുപ്പത്തിലാക്കാം
അരി തിളപ്പിക്കാനും പച്ചക്കറികള്‍ വാട്ടിയെടുക്കാനുമൊക്കെ സ്റ്റൗവില്‍ വച്ച് വെള്ളം തിളപ്പിക്കാന്‍ കുറച്ചു സമയം എടുക്കും. ഇതൊഴിവാക്കാന്‍ കെറ്റിലില്‍ വെള്ളം തിളപ്പിച്ചെടുക്കാം. തിരക്കുള്ള ദിവസങ്ങളില്‍ സമയം ലഭിക്കാന്‍ കെറ്റില്‍ ഇങ്ങനെ ഉപയോഗപ്പെടുത്താം.
∙ പാത്രം കഴുകാന്‍
ചൂടുവെള്ളത്തില്‍ ഡിഷ്‌വാഷ് ഒഴിച്ച് കഴുകിയാല്‍ അടുക്കളപാത്രങ്ങള്‍ പെട്ടെന്ന് അണുവിമുക്തമാകും. ഇതിനായി വെള്ളം പെട്ടെന്ന് തിളപ്പിച്ചെടുക്കാന്‍ ഇലക്ട്രിക് കെറ്റിൽ ഉപയോഗിക്കാം. യാത്ര ചെയ്യുന്ന സമയങ്ങളില്‍ ഇത് വളരെ ഉപകാരപ്രദമാകും.
∙ ജലദോഷസമയത്തെ കൂട്ടുകാരന്‍
ജലദോഷവും പനിയും ഉള്ള സമയത്ത് കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ തന്നെ പലര്‍ക്കും മടിയായിരിക്കും. അപ്പോള്‍ കട്ടിലിനരികില്‍ ഒരു കെറ്റില്‍ വയ്ക്കുന്നത് വളരെയധികം സൗകര്യപ്രദവും ആശ്വാസകരവുമാകും. ഹെർബൽ ടീയോ ചൂടുവെള്ളമോ സൂപ്പോ ഒക്കെ പെട്ടെന്ന് തയ്യാറാക്കി ചൂടോടെ കുടിക്കാം. മാത്രമല്ല, ഇടയ്ക്കിടെ ആവി പിടിക്കാനും കെറ്റില്‍ ഉപയോഗിക്കാം.
∙ ഡ്രൈ ഫ്രൂട്ട്സും നട്സും കുതിര്‍ക്കാം
സാധാരണയായി തലേ ദിവസം വെള്ളത്തില്‍ ഇട്ടുവച്ചാണ് ഡ്രൈ ഫ്രൂട്ട്സും നട്സുമെല്ലാം നമ്മള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇവ പെട്ടെന്ന് കുതിര്‍ത്തെടുക്കാന്‍ ചൂടുവെള്ളം ഉപയോഗിച്ചാല്‍ മതി. അതിനായി കെറ്റിലില്‍ വെള്ളം ചൂടാക്കാം.
∙ മുട്ട പുഴുങ്ങാന്‍
പെട്ടെന്ന് മുട്ട പുഴുങ്ങി എടുക്കാനും കെറ്റില്‍ ഉപയോഗിക്കാം. അതിനായി, ഇതില്‍ വെള്ളം ഒഴിച്ച്, കഴുകി വൃത്തിയാക്കിയ മുട്ട ഇടുക. ഇങ്ങനെ 8-10 മിനിറ്റ് വേവിച്ചാല്‍ മുട്ട പുഴുങ്ങിക്കിട്ടും.