'ഫുഡ് വ്ളോഗ് തുടങ്ങാനായി ചെലവഴിച്ചത് എട്ട് ലക്ഷം രൂപ; ലഭിച്ചത് വട്ടപ്പൂജ്യം'; ചാനൽ നിർത്തുന്നുവെന്ന് യുട്യൂബർ
കോവിഡ് കാലത്താണ് ആളുകൾ യുട്യൂബ് പോലെയുള്ള പ്ലാറ്റ്ഫോമുകളിൽ സജീവമായത്. ആ സമയത്ത് പുറത്ത് പോകാൻ കഴിയാത്തതിനാൽ പലരും വീട്ടിനുള്ളിൽ തന്നെ ആയിരുന്നു സമയം ചെലവഴിച്ചത്. പലരും പാചകസംബന്ധമായ യുട്യൂബ് ചാനലുകളും തുടങ്ങിയത് ആ സമയത്ത് ആയിരുന്നു. പല യുട്യൂബ് ചാനലുകളും വമ്പൻ ഹിറ്റ് ആയി. എന്നാൽ വിജയം കാണാൻ കഴിയാതെ

കോവിഡ് കാലത്താണ് ആളുകൾ യുട്യൂബ് പോലെയുള്ള പ്ലാറ്റ്ഫോമുകളിൽ സജീവമായത്. ആ സമയത്ത് പുറത്ത് പോകാൻ കഴിയാത്തതിനാൽ പലരും വീട്ടിനുള്ളിൽ തന്നെ ആയിരുന്നു സമയം ചെലവഴിച്ചത്. പലരും പാചകസംബന്ധമായ യുട്യൂബ് ചാനലുകളും തുടങ്ങിയത് ആ സമയത്ത് ആയിരുന്നു. പല യുട്യൂബ് ചാനലുകളും വമ്പൻ ഹിറ്റ് ആയി. എന്നാൽ വിജയം കാണാൻ കഴിയാതെ വന്നതോടെ പലരും പാതിവഴിയിൽ തങ്ങളുടെ ശ്രമം ഉപേക്ഷിച്ചു. അത്തരത്തിൽ ഒരു യുട്യൂബ് ചാനൽ കൂടി നിർത്തി പോകുകയാണ്. യുട്യൂബർ നളിനി ഉനാഗറാണ് കുക്കിങ്ങ് ചാനൽ ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ചത്.
പാചക വിഡിയോകളുമായി എത്തിയിരുന്ന നളിനിസ് കിച്ചൺ റെസിപ്പി എന്ന യുട്യൂബ് ചാനൽ ആണ് നിർത്തിയത്. ചാനൽ നിർത്തുകയാണെന്ന് തൻ്റെ ഔദ്യോഗിക എക്സ് അക്കൌണ്ടിലൂടെയാണ് അറിയിച്ചത്. പാചക സംബന്ധമായ വിഡിയോകളുമായി ബന്ധപ്പെട്ട് മൂന്ന് വർഷം മുമ്പാണ് ചാനൽ ആരംഭിച്ചത്. സ്റ്റുഡിയോ ക്രമീകരണങ്ങൾക്കു വേണ്ടിയും മറ്റും എട്ടുലക്ഷം രൂപയാണ് ചെലവാക്കിയത്. എന്നാൽ, യുട്യൂബ് ചാനലിൽ തനിക്ക് വരുമാനമൊന്നും ലഭിച്ചില്ലെന്നും അതുകൊണ്ടാണ് താൻ ചാനൽ നിർത്തുന്നതെന്നു നളിനി വ്യക്തമാക്കുന്നു.
നിലവിൽ യുട്യൂബിലുള്ള സകല വിഡിയോകളും നീക്കം ചെയ്യുകയാണെന്ന് അറിയിച്ച നളിനി വിഡിയോകൾ നിർമിക്കുന്നത് അവസാനിപ്പിക്കുകയാണെന്നും വ്യക്തമാക്കി. പ്രധാന വരുമാനമായി യുട്യൂബിനെ കാണാനാകില്ല. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ വിജയിക്കാൻ ഭാഗ്യം വേണം. എക്സിൽ പങ്കുവെച്ച കുറിപ്പ് വളരെ പെട്ടെന്ന് തന്നെ വൈറലായി. ഈ പോസ്റ്റിന് താഴെ കമൻ്റുമായി നിരവധി ആളുകളാണ് എത്തിയത്. നളിനിയെ പ്രോത്സാഹിപ്പിച്ച ചിലർ തുടർച്ചയായി വിഡിയോ പങ്കുവയ്ക്കൂവെന്നും ഏതെങ്കിലും ഒന്ന് വൈറലാകാതിരിക്കില്ലെന്നും നിർദ്ദേശിച്ചു.