പാൽ ഇങ്ങനെ കുടിച്ചാൽ ഇരട്ടി പവറാണ്, ഇമ്യൂണിറ്റി ബൂസ്റ്റ് ആയി മിൽക് മാറുന്ന മാജിക്ക്
കാൽസ്യം കൊണ്ടും പ്രോട്ടീൻ കൊണ്ടും സമ്പന്നമായ പാൽ ഒരു പോഷകാഹാരമാണ്. നമ്മുടെ എല്ലുകൾക്ക് മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തിന് പാൽ ഗുണകരമാണ്. പൊതുവേ, കുട്ടികളെ പാൽ കുടിപ്പിക്കുന്ന ശീലമാണ് നമുക്കുള്ളത്. എന്നാൽ, കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും പാൽ കഴിക്കുന്നതു കൊണ്ട് വളരെ ഗുണങ്ങൾ ഉണ്ട്.
കാൽസ്യം കൊണ്ടും പ്രോട്ടീൻ കൊണ്ടും സമ്പന്നമായ പാൽ ഒരു പോഷകാഹാരമാണ്. നമ്മുടെ എല്ലുകൾക്ക് മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തിന് പാൽ ഗുണകരമാണ്. പൊതുവേ, കുട്ടികളെ പാൽ കുടിപ്പിക്കുന്ന ശീലമാണ് നമുക്കുള്ളത്. എന്നാൽ, കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും പാൽ കഴിക്കുന്നതു കൊണ്ട് വളരെ ഗുണങ്ങൾ ഉണ്ട്.
കാൽസ്യം കൊണ്ടും പ്രോട്ടീൻ കൊണ്ടും സമ്പന്നമായ പാൽ ഒരു പോഷകാഹാരമാണ്. നമ്മുടെ എല്ലുകൾക്ക് മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തിന് പാൽ ഗുണകരമാണ്. പൊതുവേ, കുട്ടികളെ പാൽ കുടിപ്പിക്കുന്ന ശീലമാണ് നമുക്കുള്ളത്. എന്നാൽ, കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും പാൽ കഴിക്കുന്നതു കൊണ്ട് വളരെ ഗുണങ്ങൾ ഉണ്ട്.
കാൽസ്യം കൊണ്ടും പ്രോട്ടീൻ കൊണ്ടും സമ്പന്നമായ പാൽ ഒരു പോഷകാഹാരമാണ്. നമ്മുടെ എല്ലുകൾക്ക് മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തിന് പാൽ ഗുണകരമാണ്. പൊതുവേ, കുട്ടികളെ പാൽ കുടിപ്പിക്കുന്ന ശീലമാണ് നമുക്കുള്ളത്. എന്നാൽ, കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും പാൽ കഴിക്കുന്നതു കൊണ്ട് വളരെ ഗുണങ്ങൾ ഉണ്ട്. ശൈത്യകാലത്ത് ജലദോഷം, ചുമ, പനി പോലെയുള്ള അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ, പാലിൽ ചില ചെറിയ മാറ്റങ്ങൾ വരുത്തി കുടിച്ചാൽ പ്രതിരോധശക്തി വർദ്ധിപ്പിച്ച് ഇത്തരത്തിലുള്ള അസുഖങ്ങളിൽ നിന്ന് അകന്ന് നിൽക്കാൻ കഴിയും. അത്തരത്തിൽ പാലിൻ്റെ പ്രതിരോധശക്തി വർദ്ധിപ്പിക്കാനുള്ള ചില ടിപ്പുകൾ ഇതാ.
പാലിനൊപ്പം ജാഗിരി
പഞ്ചസാരയ്ക്ക് പകരം ജാഗിരി അഥവാ പനഞ്ചക്കര പാലിനൊപ്പം ചേർത്ത് കഴിക്കുന്നത് പ്രതിരോധശക്തി വർദ്ധിപ്പിക്കും. പോഷകാഹാര വിദഗ്ദ ദിവ്യ ഹാൻഡയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാലിനൊപ്പം ജാഗിരി ചേർക്കുമ്പോൾ മധുരം ഉണ്ടാകുമെന്ന് മാത്രമല്ല ഊർജ്ജവും പ്രതിരോധശേഷിയും വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പാലിൻ്റെ പോഷകമൂല്യം ഇരട്ടിയാകും ഇത്തരത്തിൽ കുടിക്കുന്നതിലൂടെ.
ഈന്തപ്പഴം
ആരോഗ്യഗുണങ്ങളാൽ നിറഞ്ഞതാണ് ഈന്തപ്പഴം. രോഗപ്രതിരോധ സംവിധാനത്തിൻ്റെ ശക്തികേന്ദ്രമാണ് ഈന്തപ്പഴം. രാത്രി ഉറങ്ങുന്നതിന് മുമ്പ് ചൂടുപാലിൽ ഈന്തപ്പഴം ചേർത്ത് കഴിക്കുന്നത് നല്ല ഉറക്കം നൽകുമെന്ന് മാത്രമല്ല പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
തൊണ്ടവേദന ശമിപ്പിക്കാനും ജലദോഷത്തിന്റെ ലക്ഷണങ്ങളെ പ്രതിരോധിക്കാനും ശരീരത്തെ അകത്ത് നിന്ന് ചൂടാക്കാനും ഇത് സഹായിക്കുന്നു.
ബദാം
ശൈത്യകാലത്ത് പാലിൽ ചേർത്തു കഴിക്കാവുന്നവയിൽ ഏറ്റവും പ്രധാനപ്പെട്ടതും ഗുണമുള്ളതുമായ ഒന്നാണ് ബദാം.
പ്രോട്ടീൻ, വിറ്റാമിൻ ഇ, ഫൈബർ, ഒമേഗ - 3 ഫാറ്റി ആസിഡ് എന്നിവയാൽ സമ്പന്നമാണ് ബദാം. ഇവയെല്ലാം ഒരുമിച്ച് പ്രവർത്തിക്കുന്നത് പ്രതിരോധ സംവിധാനത്തിന് ശക്തമായ ഉത്തേജനമാണ് നൽകുന്നത്. കുറച്ച് ബദാം വെള്ളത്തിലിട്ട് കുതിർത്തതിന് ശേഷം പേസ്റ്റ് പരുവത്തിലാക്കി ചെറുചൂടുള്ള പാലിൽ ചേർത്ത് കുടിക്കുക. മികച്ച ആരോഗ്യഗുണങ്ങൾക്ക് ഒപ്പം ശക്തമായ പ്രതിരോധശേഷിയും നൽകും.
മഞ്ഞൾ
പണ്ടുകാലം മുതൽ തന്നെ മഞ്ഞളിൻ്റെ ഗുണഗണങ്ങൾ നമുക്ക് അറിയാം. മഞ്ഞൾ ആൻ്റി വൈറൽ, ആൻ്റി ഇൻഫ്ലമേറ്ററി, ആൻ്റി ഫംഗൽ, ആൻ്റി സെപ്റ്റിക് ഗുണങ്ങളാൽ നിറഞ്ഞതാണ്.
ചെറുചൂടുള്ള പാലിൽ അൽപം മഞ്ഞൾ ചേർത്ത് കുടിക്കുന്നത് ജലദോഷത്തെ ചെറുക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. തണുപ്പുകാലങ്ങളിൽ രാത്രി ഉറങ്ങുന്നതിന് മുമ്പ് പാൽ മഞ്ഞൾ ചേർത്ത് കഴിക്കുന്നത് വളരെ നല്ലതാണ്.
ജാതിക്ക
പാലിന് കുറച്ചധികം പ്രതിരോധശേഷി നൽകണമെന്നാണ് ആഗ്രഹമെങ്കിൽ ഒരു നുള്ള് ജാതിക്ക അതിൽ ചേർക്കാം. ഇത് ദഹനം മെച്ചപ്പെടുത്താൻ മാത്രമല്ല പ്രതിരോധശേഷി ശക്തിപ്പെടുത്താനും സഹായിക്കുന്നു. വിറ്റാമിൻ എ, സി, ഇ എന്നിവയും കാൽസ്യം, മാംഗനീസ് തുടങ്ങിയ ധാതുക്കളും ജാതിക്കയിൽ അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഒപ്പം അണുബാധകളെ ചെറുക്കാനും ഇത് സഹായിക്കുന്നു.
ഈ ശൈത്യകാലത്ത് പ്രതിരോധശേഷി കുറച്ച് കൂടി വർദ്ധിപ്പിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ചെറു ചൂടുപാൽ ഇതിൽ ഏതെങ്കിലും വിധത്തിൽ കുടിക്കാൻ ശ്രദ്ധിക്കുക. കൂടുതൽ ഫലപ്രദമായി ശാസ്ത്രീയമായ രീതിയിൽ കാര്യങ്ങളെ സമീപിക്കണമെന്ന് ആഗ്രഹമുള്ളവർ ഒരു പോഷകാഹാര വിദഗ്ദനെയോ ഡോക്ടറെയോ സമീപിച്ചതിനു ശേഷം മാത്രം ഇക്കാര്യങ്ങൾ ചെയ്യുക.
പാല്‍ തിളച്ചു തൂവാതെ നോക്കാം
എത്ര വലിയ പാചകക്കാരന്‍ ആണെന്ന് പറഞ്ഞാലും, പാല്‍ തിളപ്പിക്കുക എന്ന് പറയുന്നത് എല്ലാവര്‍ക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. അല്‍പ്പം ശ്രദ്ധ തെറ്റിപ്പോയാല്‍, പാല്‍ മുഴുവന്‍ അടുപ്പില്‍ കിടക്കും! ഇത് ഒഴിവാക്കാനും, തിളച്ചു തൂവി പോകാതെ പാല്‍ തിളപ്പിക്കാനും ചില പൊടിക്കൈകള്‍ പരിചയപ്പെടാം.
വലിയ പാത്രം ഉപയോഗിക്കുക
പാല്‍ പുറത്തേക്ക് തിളച്ചുതൂവാതിരിക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യം അത്യാവശ്യം വലുപ്പമുള്ള പാത്രം തിരഞ്ഞെടുക്കുക എന്നതാണ്. അങ്ങനെ, ചൂടാക്കുമ്പോൾ പാലിന് വികസിക്കാൻ ധാരാളം ഇടം ലഭിക്കുകയും പുറത്തേക്ക് ഒഴുകുന്നത് തടയുകയും ചെയ്യും.
കനമുള്ള അടിഭാഗത്തോട് കൂടിയ പാത്രം തിരഞ്ഞെടുക്കുക
പാത്രത്തിന്‍റെ കട്ടിയുള്ള അടിഭാഗം ചൂട് തുല്യമായി വിതരണം ചെയ്യുകയും പാല്‍ പെട്ടെന്ന് തിളച്ചു തൂവിപ്പോകാതിരിക്കാന്‍ സഹായിക്കും.
മരം കൊണ്ടുള്ള തവി
പാല്‍ കവിഞ്ഞൊഴുകാതിരിക്കാനുള്ള മറ്റൊരു ട്രിക്ക്, പാത്രത്തിനു കുറുകെ മരം കൊണ്ടുള്ള തവി വയ്ക്കുക എന്നതാണ്. ഓരോ തവണ പാല്‍ തിളച്ച് മുകളിലേക്ക് വരുമ്പോഴും, അത് ഈ തവിയില്‍ തട്ടി താഴേയ്ക്ക് തന്നെ തിരിച്ചു പൊയ്ക്കോളും.
ഒരു നുള്ള് ഉപ്പ് ചേർക്കുക
പാലിൽ ഒരു ചെറിയ നുള്ള് ഉപ്പ് ചേർക്കുന്നത് തിളച്ചുതൂവാതിരിക്കാന്‍ വളരെ ഫലപ്രദമാണ്. എന്നാല്‍ അധികം ചേര്‍ക്കാതിരിക്കുക.ഹീറ്റ് ഡിഫ്യൂസർ ഉപയോഗിക്കുകഗ്യാസ് സ്റ്റൗ ഉപയോഗിക്കുന്നവര്‍ക്ക് ഹീറ്റ് ഡിഫ്യൂസർ ഉപയോഗിക്കാം. ഇത് ചൂട് തുല്യമായി വിതരണം ചെയ്യുകയും, പെട്ടെന്നുള്ള തിളച്ചുതൂവല്‍ ഒഴിവാക്കുകയും ചെയ്യുന്നു.