ഇഷ്ട വിഭവം ഇതാണ്; അല്ലു അർജുന്റെ ഈ ചെറുപ്പത്തിന് പിന്നിലെ രഹസ്യം?
അല്ലു അര്‍ജുനെ കണ്ടാല്‍ 42 വയസ്സായെന്ന് ആരും പറയില്ല. എന്താണ് ഈ ചെറുപ്പത്തിന് പിന്നിലെ രഹസ്യം? തന്‍റെ ഭക്ഷണശീലങ്ങളെക്കുറിച്ചും വ്യായാമത്തെക്കുറിച്ചുമെല്ലാം ഒരു ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മനസ്സ് തുറന്നിരിക്കുകയാണ് നടന്‍. വെറും വയറ്റില്‍ മുക്കാല്‍ മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ
അല്ലു അര്‍ജുനെ കണ്ടാല്‍ 42 വയസ്സായെന്ന് ആരും പറയില്ല. എന്താണ് ഈ ചെറുപ്പത്തിന് പിന്നിലെ രഹസ്യം? തന്‍റെ ഭക്ഷണശീലങ്ങളെക്കുറിച്ചും വ്യായാമത്തെക്കുറിച്ചുമെല്ലാം ഒരു ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മനസ്സ് തുറന്നിരിക്കുകയാണ് നടന്‍. വെറും വയറ്റില്‍ മുക്കാല്‍ മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ
അല്ലു അര്‍ജുനെ കണ്ടാല്‍ 42 വയസ്സായെന്ന് ആരും പറയില്ല. എന്താണ് ഈ ചെറുപ്പത്തിന് പിന്നിലെ രഹസ്യം? തന്‍റെ ഭക്ഷണശീലങ്ങളെക്കുറിച്ചും വ്യായാമത്തെക്കുറിച്ചുമെല്ലാം ഒരു ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മനസ്സ് തുറന്നിരിക്കുകയാണ് നടന്‍. വെറും വയറ്റില്‍ മുക്കാല്‍ മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ
അല്ലു അര്‍ജുനെ കണ്ടാല്‍ 42 വയസ്സായെന്ന് ആരും പറയില്ല. എന്താണ് ഈ ചെറുപ്പത്തിന് പിന്നിലെ രഹസ്യം? തന്‍റെ ഭക്ഷണശീലങ്ങളെക്കുറിച്ചും വ്യായാമത്തെക്കുറിച്ചുമെല്ലാം ഒരു ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മനസ്സ് തുറന്നിരിക്കുകയാണ് നടന്‍.
വെറും വയറ്റില്‍ മുക്കാല്‍ മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ ട്രെഡ് മില്ലില്‍ ഓടും. ഉച്ചഭക്ഷണവും അത്താഴവും മാറുമെങ്കിലും പ്രഭാതത്തില്‍ എന്നും ഒരേ ഭക്ഷണം തന്നെയാണ് കഴിക്കാറുള്ളത്. മുട്ടയാണ് പ്രാതലിന് കഴിക്കുന്നത്.
മുട്ട പ്രോട്ടീന്‍ സമ്പുഷ്ടമാണ്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇത് പ്രാതലിന് കഴിയ്ക്കുന്നത് ദിവസം മുഴുവനും വേണ്ട ഊര്‍ജം നല്‍കുന്നു. ഇതിലെ കൊളീന്‍ തലച്ചോറിന്‍റെ ആരോഗ്യത്തിന് ഗുണകരവുമാണ്. എല്ലിന്‍റെ ആരോഗ്യത്തിന് ഇതിലെ കാല്‍സ്യം, വൈറ്റമിന്‍ ഡി എന്നിവ സഹായിക്കുന്നു. അനീമിയയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ് പുഴുങ്ങിയ മുട്ട പ്രാതലിന് ഉള്‍പ്പെടുത്തുന്നത്. ഇതിലെ വൈറ്റമിന്‍ ബി 12 ഹീമോഗ്ലോബിന്‍ ഉല്‍പാദനത്തിനു സഹായിക്കുന്നു, കൂടാതെ കരളിന്‍റെ ആരോഗ്യത്തിനും സഹായിക്കുന്നു.
വര്‍ക്കൗട്ട് കഴിഞ്ഞ ശേഷം പ്രത്യേക ഭക്ഷണമൊന്നും ഇല്ല. ചിലപ്പോള്‍ പോസ്റ്റ് വര്‍ക്കൌട്ട് ഡ്രിങ്ക്സോ ഷേക്ക്‌സോ കഴിക്കും അല്ലെങ്കില്‍ നേരിട്ട് പ്രധാനഭക്ഷണം കഴിക്കും. സിനിമയില്‍ ഏതു തരം ക്യാരക്ടര്‍ ആണ് ചെയ്യുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കും ഭക്ഷണം മിക്കവാറും. അതിനനുസരിച്ച് ഡയറ്റ് മാറ്റാറുണ്ട്. കുടുംബചിത്രങ്ങള്‍ ചെയ്യുമ്പോള്‍ കര്‍ശനമായ ഭക്ഷണക്രമം ആവശ്യമായി വരാറില്ല.
ചില പാല്‍ ഉല്‍പ്പന്നങ്ങള്‍ അലര്‍ജി ഉണ്ടാക്കാറുണ്ട്. അവ ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കാറുണ്ട് എന്നും നടന്‍ പറഞ്ഞു. ഇന്നുവരെ പരീക്ഷിച്ചതില്‍ വച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള ഡയറ്റ് കീറ്റോ ആയിരുന്നു. നല്ല ശരീരം ഉണ്ടാക്കുക എന്നതിനേക്കാള്‍ പ്രധാനമാണ് ആരോഗ്യമുണ്ടായിരിക്കുക എന്നത്. ഇതാണ് തന്‍റെ ഫിറ്റ്നസ് മന്ത്രയായി നടന്‍ പറഞ്ഞത്.
അല്ലു അർജുന്റെ ഇഷ്ട ഭക്ഷണം
അല്ലു അർജുന്റെ പ്രിയപ്പെട്ട ഭക്ഷണം ഏതാണെന്ന് നേരത്തെ തന്നെ ഭാര്യ സ്നേഹ വ്യക്തമാക്കിയിരുന്നു. ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ ചോദ്യോത്തര വേളയ്ക്കിടെയാണ് സ്നേഹ ഇക്കാര്യം അന്ന് പങ്കുവച്ചത്. ആരാധകന്റെ ചോദ്യത്തിന് മറുപടിയായി സ്നേഹ പറഞ്ഞത് ബിരിയാണി എന്നാണ്. സ്പൈസി ഹൈദരാബാദി ബിരിയാണിയാണ് പ്രിയം. നല്ല രുചിയൂറും ബിരിയാണി കിട്ടുന്ന രുചിയിടങ്ങളും ആരാധകർ നിര്‍ദേശിച്ചിരുന്നു. നിരവധി മാധ്യമങ്ങളിൽ വാർത്തയും വന്നിരുന്നു.
വീട്ടിൽ തയാറാക്കാം ഹൈദരാബാദി ബിരിയാണി
സവാള – 2 വലുത് (ഒരു നുള്ള് പഞ്ചസാര ചേർത്ത് ഓയിലിൽ ചെറിയ തീയിൽ വറുത്തെടുക്കുക )
മാരിനേഷൻ - ഒന്ന്
ചിക്കൻ എല്ലോടു കൂടി - 500 ഗ്രാം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - രണ്ട് ടേബിൾ സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
നാരങ്ങാ നീര് - ഒന്നര ടേബിൾസ്പൂൺ
പച്ച പപ്പായ കുരു കളഞ്ഞ് തൊലിയോട് കൂടി അരച്ചത് - ഒരു ടീസ്പൂൺ (കൂടിപ്പോയാൽ കയ്ക്കും)
മാരിനേഷൻ -രണ്ട്
പച്ചമുളക് പേസ്റ്റ് – എരിവിന് അനുസരിച്ച്
മഞ്ഞൾപ്പൊടി - ഒരു ടീസ്പൂൺ
മല്ലിപ്പൊടി - ഒരു ടേബിൾസ്പൂൺ
കാശ്മീരി മുളകുപൊടി - ഒന്നര ടേബിൾസ്പൂൺ
സാജീരകം /ബിരിയാണി ജീരകം - ഒരു ടീസ്പൂൺ
ഏലയ്ക്കാപ്പൊടി - രണ്ടു ടീസ്പൂൺ
പട്ട -ഒന്ന് ഒരു ഇഞ്ച് നീളത്തിൽ
ഗ്രാമ്പൂ - 3
കറുത്ത ഏലയ്ക്ക - 1
ജാതിപത്രി - 1
കുങ്കുമപ്പൂവ് - 2 നുള്ള്
റോസ് വാട്ടർ - 1 ടേബിൾസ്പൂൺ
കെവ്‌റ വാട്ടർ (രംഭ ഇലയുടെ എസൻസ്)/ പകരം രംഭ ഇല ചേർക്കാം - 1 1/2 ടീസ്പൂൺ
ഉണങ്ങിയ റോസാപ്പൂവ് - 2 ടേബിൾസ്പൂൺ (ഉണ്ടെങ്കിൽ മാത്രം ചേർക്കുക )
കസൂരിമേത്തി (ഉലുവയുടെ ഇല )- 1/4 ടീസ്പൂൺ
മല്ലിയില - ഒരു കൈപ്പിടി
പുതിനയില - ഒരു കൈപ്പിടി
ചൂട് വെള്ളം - 4 ടേബിൾസ്പൂൺ
വറുത്തെടുത്ത സവാള - മുക്കാലും ചേർക്കുക
സവാള വറുത്തെടുത്ത ഓയിൽ - നാല് ടേബിൾസ്പൂൺ
നെയ്യ് - 2 ടേബിൾസ്പൂൺ
മാരിനേഷൻ - മൂന്ന്
പുളിയില്ലാത്ത തൈര് - അരക്കിലോ ചിക്കന് നൂറു ഗ്രാം
പച്ചമുളക് നെടുകെ കീറാതെ - 4 എണ്ണം
ഉപ്പ് - ആവശ്യത്തിന്
റോസാപ്പൂവ്, കുങ്കുമപ്പൂവ് ഇല്ലാതെയും തയാറാക്കാം. ഏലയ്ക്കാപ്പൊടി, സാജീരകം, റോസ് വാട്ടർ എന്നിവ നിർബന്ധമായും ചേർക്കണം )
ചോറ് തയാറാക്കാൻ
നല്ല ഇനം ബസ്മതി റൈസ് - 500 ഗ്രാം (രണ്ടര കപ്പ് )
പട്ട, ഗ്രാമ്പൂ, ഏലയ്ക്ക, കടലപരിപ്പ്, തക്കോലം ,മല്ലി... തുടങ്ങിയ ഇരുപത്തി ഒന്ന് കൂട്ടം ചേരുവകൾ കിഴി കെട്ടിയത്. (പകരം ഏലയ്ക്ക, സജീരകം, പട്ട, ഗ്രാമ്പൂ എന്നിവ മാത്രം ഇട്ടും വെള്ളം തിളപ്പിക്കാം)
മല്ലിയില - കുറച്ചു മാത്രം
പുതിനയില (കുറച്ചു മാത്രം )
ഉപ്പ് - ആവശ്യത്തിന്
ബിരിയാണി അലങ്കരിക്കാൻ
ഒരു നുള്ളു കുങ്കുമപ്പൂവ് ചൂട് വെള്ളത്തിൽ കുതിർത്തു വച്ചത്
ഓറഞ്ച് ഫുഡ് കളർ - ഒരു ഡ്രോപ്പ് രണ്ടു ടീസ്പൂൺ വെള്ളത്തിൽ ചേർത്ത്
വറുത്തെടുത്ത സവാള - ഒരു പിടി
മല്ലിയില, പുതിനയില - ഒരുമിച്ചു ഒരുപിടി
കെവ്‌റ വാട്ടർ, റോസ് വാട്ടർ - ഒരു ടീസ്പൂൺ വീതം
നെയ്യ് - 2 ടേബിൾസ്പൂൺ
സവാള വറുത്തെടുത്ത എണ്ണ - രണ്ടു ടേബിൾസ്പൂൺ
ഏലയ്ക്കാപ്പൊടി - കാൽ ടീസ്പൂൺ
ചോറ് വേവിച്ച വെള്ളം - കാൽ കപ്പ്
തയാറാക്കുന്ന വിധം
ചിക്കനിൽ ആദ്യം പറഞ്ഞ ചേരുവകൾ എല്ലാം നന്നായി തേച്ചു പിടിപ്പിക്കുക. ശേഷം രണ്ടാമത് പറഞ്ഞിരിക്കുന്ന ചേരുവകൾ തേച്ചു പിടിപ്പിച്ച് അഞ്ചു മിനിറ്റ് വയ്ക്കുക. ചൂട് വെള്ളം ഒഴിച്ച് മൂന്ന് തൊട്ടു നാല് മണിക്കൂർ വരെ മസാലകൾ ചേർത്ത ചിക്കൻ മാറ്റി വയ്ക്കുക. മൂന്ന് മണിക്കൂറിനു ശേഷം ഉടച്ച കട്ട തൈര് ചിക്കനിൽ ചേർത്തു പുരട്ടി വയ്ക്കുക.
ശേഷം ദം ചെയ്യാനുള്ള ചുവടു കട്ടിയുള്ള പാത്രത്തിൽ കാൽ കപ്പ് സവാള വറുത്തെടുത്ത ഓയിൽ ചേർക്കുക. മാരിനേറ്റ് ചെയ്ത ചിക്കൻ അതിലേക്ക് ചേർത്തു കൊടുക്കുക. മുകളിൽ നെടുകെ പിളർക്കാത്ത പച്ചമുളക് ചേർത്തു കൊടുക്കുക
ചോറ് തയാറാക്കാം
ചുവടു കട്ടിയുള്ള പാത്രത്തിൽ ആവശ്യത്തിനുള്ള വെള്ളം ഒഴിച്ച് തിളപ്പിയ്ക്കാൻ വയ്ക്കുക. വെള്ളം നന്നായി ചൂടായി വരുമ്പോൾ ഉപ്പ്, തയാറാക്കി വച്ച സുഗന്ധമുള്ള കിഴി ,മല്ലിയില, പുതിനയില എന്നിവ ചേർത്ത് തിളപ്പിയ്ക്കുക. (കിഴിയിൽ കെട്ടാനുള്ള എല്ലാ ചേരുവകൾ ഇല്ലെങ്കിൽ ഏലയ്ക്ക, സജീരകം, പട്ട, ഗ്രാമ്പൂ മാത്രമിട്ടും വെള്ളം തിളപ്പിക്കാം ). വെള്ളം നന്നായി പത്തു മിനിറ്റ് തിളച്ചു വരുമ്പോൾ കുതിർത്ത അരി ചേർത്തു കൊടുക്കുക.
മൂന്ന് അടുക്കുകളായാണ് ചോറ് ദം ചെയ്യുമ്പോൾ ചേർക്കുന്നത്
ആദ്യത്തെ മൂന്ന് മിനിറ്റ് കഴിയുമ്പോൾ 50 % വെന്ത ചോറ് വെള്ളം അരിപ്പയോ സുഷിരങ്ങൾ ഉള്ള തവിയോ കൊണ്ട് വാരിയെടുത്ത് പുരട്ടി വച്ചേക്കുന്ന ചിക്കന്റെ മുകളിലോട്ടു വിതറി ഇട്ടു കൊടുക്കുക. ഏലയ്ക്കാപ്പൊടി ഒരു നുള്ളു വിതറുക.
അടുത്ത മൂന്ന് മിനിറ്റ് വെള്ളം തിളപ്പിയ്ക്കുക, 75 % വെന്ത ചോറ് അടുത്തതായി വിതറിക്കൊടുക്കുക വീണ്ടും മൂന്ന് മിനിറ്റ് തിളപ്പിച്ചതിനു ശേഷം വെള്ളമില്ലാതെ 90 % വെന്ത ചോറ് വിതറി ഇട്ടു കൊടുക്കുക
ചോറ് ഒരേപോലെ നികത്തിയിടുക. മുകളിലായിട്ട് അലങ്കരിക്കാനുള്ള ചേരുവകൾ നിരത്തുക. ചോറ് വേവിച്ച വെള്ളം വലിയ ഒരു തവി (കാൽ കപ്പ് )മുകളിലൂടെ ഒഴിച്ച് കൊടുക്കുക. ഗോതമ്പു മാവ് ചപ്പാത്തിയ്ക്കു കുഴയ്ക്കുന്നത് പോലെ കുഴച്ചെടുത്തു പത്തു മിനിറ്റ് വയ്ക്കുക ). മാവ് പത്രത്തിന്റെ വക്കിൽ ചുറ്റികൊടുത്തതിനു ശേഷം മൂടി കൊണ്ട് ചേർത്തു അടയ്ക്കുക, ആവി പുറത്തു പോകരുത് (അലൂമിനിയം ഫോയിൽ ഷീറ്റ് ഉപയോഗിച്ചും അടയ്ക്കാം ).
ദം ചെയ്യാനായി ബിരിയാണി പാത്രം സ്റ്റൗവിൽ വയ്ക്കുക. അരി വേവിച്ച വെള്ളം തിളച്ച ചൂടോടെ തന്നെ ബിരിയാണി പാത്രത്തിനു മുകളിലായി അടച്ചു വയ്ക്കുക. ആദ്യത്തെ പത്തു മിനിറ്റ് ഗ്യാസ് തീ കൂട്ടി വയ്ക്കുക. പത്തു മിനിറ്റിനു ശേഷം തീ ഏറ്ററ്വും കുറച്ചു 15 മിനിറ്റ് നേരം വയ്ക്കുക (സിമ്മിൽ).
തീ ഓഫ് ചെയ്തതിനു ശേഷം 15 മിനിറ്റ് കഴിഞ്ഞ് മാത്രം ദം പൊട്ടിച്ചു ബിരിയാണി വിളമ്പുക. (ശ്രദ്ധിയ്ക്കുക -ഗ്യാസ് സ്ററൗവ് അല്ല ഇലക്ട്രിക്ക് സ്റ്റോവ് ആണെങ്കിൽ മീഡിയം ഹൈ ഫ്ളയിമിൽ വേണം ആദ്യത്തെ പത്തു മിനിറ്റ് വയ്ക്കാൻ അല്ലെങ്കിൽ അടിയിൽ പിടിയ്ക്കും). സുഗന്ധവും രുചിയും ഏറിയ ഹൈദരാബാദ് ബിരിയാണി മിർച്ചി കാ സാലനും റൈത്തയും ചേർത്തു വിളമ്പാം.