ഡിസംബറും ജനുവരിയുമൊക്കെ നമ്മുടെ നാട്ടില്‍ താരതമ്യേന തണുപ്പ് കൂടിയ സമയമാണ്. എന്തുണ്ടാക്കിയാലും പെട്ടെന്ന് തണുത്തു പോകുന്ന കാലം കൂടിയാണ് ഇത്. തണുത്താല്‍ ഭക്ഷണത്തിന്‍റെ രുചി പോകുമെന്ന് മാത്രമല്ല, വയറിന് അസ്വസ്ഥതകള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. ഭക്ഷണം കൂടുതല്‍ നേരം ചൂടാറാതെ ഇരിക്കണമെങ്കില്‍ ചില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിസംബറും ജനുവരിയുമൊക്കെ നമ്മുടെ നാട്ടില്‍ താരതമ്യേന തണുപ്പ് കൂടിയ സമയമാണ്. എന്തുണ്ടാക്കിയാലും പെട്ടെന്ന് തണുത്തു പോകുന്ന കാലം കൂടിയാണ് ഇത്. തണുത്താല്‍ ഭക്ഷണത്തിന്‍റെ രുചി പോകുമെന്ന് മാത്രമല്ല, വയറിന് അസ്വസ്ഥതകള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. ഭക്ഷണം കൂടുതല്‍ നേരം ചൂടാറാതെ ഇരിക്കണമെങ്കില്‍ ചില വിദ്യകളുണ്ട്‌. ഇവ പരീക്ഷിച്ചു നോക്കൂ...

ഇൻസുലേറ്റഡ് കണ്ടെയ്നറുകൾ

ADVERTISEMENT

നല്ല നിലവാരമുള്ള ഇൻസുലേറ്റഡ് കണ്ടെയ്നറിലോ തെർമൽ ഫ്ലാസ്കിലോ സൂക്ഷിച്ചാല്‍ ഭക്ഷണം മണിക്കൂറുകളോളം ചൂടോടെ നിലനിർത്താൻ കഴിയും. ഉപയോഗിക്കുന്നതിന് മുമ്പ് കണ്ടെയ്നർ പ്രീഹീറ്റ് ചെയ്യുക.

Image credit: K-FK/Shutterstock

ഇതിനായി തിളച്ച വെള്ളം നിറച്ച് അഞ്ചു മിനിറ്റ് വയ്ക്കുക. എന്നിട്ട് ആ വെള്ളം കളഞ്ഞ് തുടച്ചു ഉണക്കി എടുക്കുക. സൂപ്പ്, കറികൾ, ബിരിയാണി മുതലായവ ഇങ്ങനെ സൂക്ഷിച്ചാല്‍ വളരെയേറെ നേരം ചൂടു നിലനില്‍ക്കുന്നതാണ്. 

അലൂമിനിയം ഫോയില്‍ 

ഹോട്ടലുകളില്‍ ചപ്പാത്തിയും പൊറോട്ടയുമെല്ലാം അലൂമിനിയം ഫോയിലില്‍ പൊതിഞ്ഞ് ഉരുട്ടി തരുന്നത് കണ്ടിട്ടില്ലേ? അലൂമിനിയം ഫോയിൽ ചൂട് പിടിച്ചുനിർത്തുകയും ഭക്ഷണം പുതുമയുള്ളതായി നിലനിർത്തുകയും ചെയ്യുന്നു. സാൻഡ്‌വിച്ചുകളും ഉച്ചഭക്ഷണവുമെല്ലാം ഇങ്ങനെ പൊതിഞ്ഞെടുക്കാം. ഫോയിലില്‍ പൊതിഞ്ഞെടുത്ത ഭക്ഷണം വീണ്ടും ഒരു തുണിയില്‍ പൊതിയുന്നത് ചൂടു കുറച്ചുകൂടി നേരം നിലനിര്‍ത്താന്‍ സഹായിക്കും.

ADVERTISEMENT

ചൂടുവെള്ളം 

മണിക്കൂറുകളോളം ചൂടുള്ള ഭക്ഷണം ആവശ്യമാണെങ്കിൽ, ഏറ്റവും ചിലവ് കുറഞ്ഞ വഴിയാണ് ചൂടുവെള്ളം. ചൂടുവെള്ളം നിറച്ച വലിയ പാനിൽ വിഭവങ്ങൾ വയ്ക്കുക. വെള്ളത്തിന്‍റെ ചൂട് ഭക്ഷണം ചൂടാക്കി നിലനിർത്തുന്നു. 

സ്ലോ കുക്കറുകളും ഇലക്ട്രിക് വാമറുകളും

എന്നും  കൂടുതല്‍ നേരം ഭക്ഷണം ചൂടാറാതെ നിലനില്‍ക്കേണ്ട ആവശ്യമുണ്ടെങ്കില്‍ സ്ലോ കുക്കറോ ഇലക്ട്രിക് ഫുഡ് വാമറോ വാങ്ങിക്കാം.

Image credit: Yuganov Konstantin/Shutterstock
ADVERTISEMENT

സൂപ്പ് , പായസം, കറികൾ എന്നിവ ശരിയായ ഊഷ്മാവിൽ സൂക്ഷിക്കാൻ ഈ ഉപകരണങ്ങള്‍ അനുയോജ്യമാണ്.

തെർമൽ ഫുഡ് ബാഗുകൾ

ചൂട് പുറത്തു പോകാതെ ഭക്ഷണം സൂക്ഷിക്കാന്‍ തെർമൽ ഫുഡ് ബാഗുകൾ സഹായിക്കും. ഇവ ഇൻസുലേറ്റ് ചെയ്തതിനാല്‍ ഭക്ഷണം മണിക്കൂറുകളോളം ചൂടുള്ളതായിരിക്കും. ഭക്ഷണത്തിന്‌ ഇരട്ടി ചൂട് നിലനിർത്തുന്നതിന് ബാഗിൽ വയ്ക്കുന്നതിന് മുമ്പ് അലുമിനിയം ഫോയിൽ കൊണ്ട് പൊതിയുക.

English Summary:

Warm Food Tricks Cold Weather