ജൂസ് കുടിച്ചിട്ട് സ്ട്രോ ഇനി വലിച്ചെറിയേണ്ട, കടിച്ചു മുറിച്ചു തിന്നാം; ഇതാണ് ട്രെൻഡ്!

കൊടുംചൂടിൽ ആശ്വാസത്തിനു എപ്പോഴും തണുത്ത ജൂസ് കുടിക്കുക പതിവാണ്. കുട്ടികൾക്കെങ്കിൽ സ്ട്രോ വേണം ഗ്ലാസിൽ നിന്നും കുടിക്കാൻ. ഇപ്പോൾ പ്ലാസ്റ്റിക്ക് സ്ട്രോകൾക്ക് പകരം മിക്കയിടത്തും പേപ്പർ സ്ട്രോയാണ് കടകളിൽ നൽകുന്നത്. അതിനേക്കാളും ഇപ്പോൾ ട്രെൻഡായിരിക്കുകയാണ് ഉള്ളി തണ്ട് സ്ട്രോ. ഇതു കേട്ട്

കൊടുംചൂടിൽ ആശ്വാസത്തിനു എപ്പോഴും തണുത്ത ജൂസ് കുടിക്കുക പതിവാണ്. കുട്ടികൾക്കെങ്കിൽ സ്ട്രോ വേണം ഗ്ലാസിൽ നിന്നും കുടിക്കാൻ. ഇപ്പോൾ പ്ലാസ്റ്റിക്ക് സ്ട്രോകൾക്ക് പകരം മിക്കയിടത്തും പേപ്പർ സ്ട്രോയാണ് കടകളിൽ നൽകുന്നത്. അതിനേക്കാളും ഇപ്പോൾ ട്രെൻഡായിരിക്കുകയാണ് ഉള്ളി തണ്ട് സ്ട്രോ. ഇതു കേട്ട് കണ്ണുതള്ളേണ്ട, ഇനി വീട്ടിലാണെങ്കിലും കുട്ടികൾ ഉള്ളിത്തണ്ട് സ്ട്രോ നൽകാം. ശേഷം ഉള്ളിലാക്കാം സ്ട്രോ.
സ്ട്രോ ഇനി വലിച്ചെറിയേണ്ട; കടിച്ചു മുറിച്ചു തിന്നാം. പ്ലാസ്റ്റിക് നിരോധനത്തെ തുടർന്നെത്തിയ ഉള്ളിത്തണ്ട് സ്ട്രോയാണിത്. സ്ട്രോ കഴിക്കാൻ ഇഷ്ടമില്ലെങ്കിൽ മണ്ണിലെറിയാം, പ്രകൃതിക്കൊരു കുഴപ്പവുമില്ല. ഒരു കിലോ ഉള്ളിത്തണ്ടിൽനിന്ന് 110 സ്ട്രോ വരെയുണ്ടാക്കാം. ഇനി ഉപയോഗിച്ച ഉള്ളിത്തണ്ട് തോരനും വയ്ക്കാം.
ഉള്ളിത്തണ്ട് തോരൻ (പാചകക്കുറിപ്പ് : സോഫി കുറിയാക്കോസ്)
ചേരുവകൾ
സ്പ്രിങ് ഒനിയൻ – ½ കിലോ
പച്ചമുളക് – 5 എണ്ണം
വറ്റൽ മുളക് – 3 എണ്ണം
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
മുളകുപൊടി – ½ ടീസ്പൂൺ
തേങ്ങ ചിരകിയത് – 1 കപ്പ്
ഉപ്പ്, കറിവേപ്പില, വെളിച്ചെണ്ണ – ആവശ്യത്തിന്
ചെറിയ ഉള്ളി – 8 + 6 എണ്ണം
വെളുത്തുള്ളി – 4 എണ്ണം
കടുക് – ½ ടീസ്പൂൺ
തയാറാക്കുന്ന വിധം
സ്പ്രിങ് ഒനിയന്റെ പൂവ് മാറ്റിയശേഷം തണ്ട് ചെറുതായി അരിഞ്ഞു വയ്ക്കുക. അതിനുശേഷം അരപ്പ് തയാറാക്കാം. അതിനായി ചെറിയ ഉള്ളിയും പച്ചമുളകും വെളുത്തുള്ളിയും മഞ്ഞൾപ്പൊടിയും തേങ്ങ ചിരകിയതും കൂടി വെള്ളം ചേർക്കാതെ മിക്സിയുടെ ജാറിൽ ചതച്ചെടുക്കുക.
സ്റ്റൗ കത്തിച്ച് ഒരു ഫ്രൈ പാനിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി കടുകും വറ്റൽമുളകും കറിവേപ്പിലയും ചെറിയ ഉള്ളി അരിഞ്ഞതും (ഉള്ളി ചെറുതായി വാടുന്നതാണ് പാകം) ചേർത്ത് മൂപ്പിച്ച് അരച്ചു വച്ചിരിക്കുന്ന അരപ്പും ബാക്കിയുള്ള മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി ഇളക്കുക. അതിനു ശേഷം അരിഞ്ഞു വച്ചിരിക്കുന്ന ഉള്ളിത്തണ്ടും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇത് ചെറുതീയിൽ അടച്ചു വച്ച് വേവിക്കുക. ഇടയ്ക്ക് അടപ്പ് തുറന്ന് ഇളക്കി കൊടുത്തു കൊണ്ടിരിക്കണം. നന്നായി വെള്ളം വറ്റി വെന്തശേഷം തീ ഓഫ് ചെയ്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം.