കറികളിലും മറ്റും എത്ര ഉപ്പിട്ടാലും തികയാത്ത ആളുകളുണ്ട്. നമ്മൾ റസ്റ്ററന്റുകളിൽ നിന്ന് ഓർഡർ ചെയ്യുന്ന ഭക്ഷണം മുതൽ പലചരക്ക് കടയിൽ നിന്ന് വാങ്ങുന്ന പായ്ക്ക് ചെയ്ത ഭക്ഷണങ്ങള്‍ വരെ, ദിവസേന കഴിക്കുന്ന ഭക്ഷണത്തിൽ ധാരാളം ഉപ്പ് ഉണ്ട്. വിലകുറഞ്ഞതും വിഷരഹിതവുമായ ഉപ്പ് ഒരു മികച്ച പ്രിസർവേറ്റീവുമാണ്. ഉപ്പിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കറികളിലും മറ്റും എത്ര ഉപ്പിട്ടാലും തികയാത്ത ആളുകളുണ്ട്. നമ്മൾ റസ്റ്ററന്റുകളിൽ നിന്ന് ഓർഡർ ചെയ്യുന്ന ഭക്ഷണം മുതൽ പലചരക്ക് കടയിൽ നിന്ന് വാങ്ങുന്ന പായ്ക്ക് ചെയ്ത ഭക്ഷണങ്ങള്‍ വരെ, ദിവസേന കഴിക്കുന്ന ഭക്ഷണത്തിൽ ധാരാളം ഉപ്പ് ഉണ്ട്. വിലകുറഞ്ഞതും വിഷരഹിതവുമായ ഉപ്പ് ഒരു മികച്ച പ്രിസർവേറ്റീവുമാണ്.

ഉപ്പിൽ കാണപ്പെടുന്ന അവശ്യ ധാതുവായ സോഡിയം പേശികളുടെ സങ്കോചത്തിനും, നാഡി പ്രവര്‍ത്തനങ്ങള്‍ക്കും, ശരീരത്തിലെ ജലാംശം സന്തുലിതമാക്കുന്നതിനും ആവശ്യമായ ഒരു പ്രധാന ഇലക്ട്രോലൈറ്റാണ്. എന്നാല്‍ ശരീരത്തിന് ഇത് വളരെ കുറച്ചു മാത്രമേ ആവശ്യമുള്ളൂ. പ്രതിദിനം 2,300 മില്ലിഗ്രാമിൽ കൂടുതൽ ഉപ്പ് കഴിക്കരുതെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷന്‍ ശുപാർശ ചെയ്യുന്നു,

Image credit: Zyabich family/Shutterstock
ADVERTISEMENT

എന്നാല്‍ പലരും ശരീരത്തിന് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ഉപ്പ് കഴിക്കുന്നു, കാലക്രമേണ ഇതിന്‍റെ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാകുന്നു. ഇത് ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർടെൻഷൻ, ഹൃദ്രോഗം, സ്ട്രോക്ക്, വൃക്കരോഗങ്ങള്‍,  പ്രമേഹം, വരണ്ടതും ചൊറിച്ചിൽ ഉള്ളതുമായ ചർമ്മം , രോഗപ്രതിരോധ ശേഷി ദുർബലമാകൽ  മുതലായവയ്ക്ക് വഴിവയ്ക്കും. 

ചില പ്രത്യേക ആരോഗ്യാവസ്ഥകളിലൂടെ കടന്നുപോകുന്ന ആളുകള്‍ ഉപ്പ് തീരെ കഴിക്കരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ഭക്ഷണം തന്നെ മടുത്തുപോകും. ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ജപ്പാനില്‍ നിന്നുള്ള കിരിൻ ഹോൾഡിംഗ്സ് കമ്പനി.

ADVERTISEMENT

ഉപ്പ് തീരെ ഇടാത്ത ഭക്ഷണത്തിന്‌ ഉപ്പുരുചി തോന്നിപ്പിക്കാന്‍ നാവിലെ രുചിമുകുളങ്ങളെ സഹായിക്കുന്ന ഇലക്ട്രിക് സാള്‍ട്ട് സ്പൂണ്‍ ആണ് ഇവര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതുപയോഗിച്ച് ഓരോ തവണ ഭക്ഷണം കഴിക്കുമ്പോഴും, നാവിലേക്ക് ഒരു നേരിയ വൈദ്യുത പ്രവാഹം അയച്ചുകൊണ്ടാണ് ഇലക്ട്രിക് സാൾട്ട് സ്പൂൺ പ്രവർത്തിക്കുന്നത്. ഒരിക്കൽ പവർ ഓൺ ചെയ്‌താൽ, ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ നാല് രീതിയിലുള്ള ഉപ്പുരുചികളുണ്ട്.

ഇക്കൊല്ലം ലാസ് വെഗാസിൽ നടന്ന വാർഷിക സി ഇ എസ് ടെക് കോൺഫറൻസിൽ കമ്പനി പരിചയപ്പെടുത്തിയ ഈ ഉല്‍പ്പന്നം ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. 

ADVERTISEMENT

ജാപ്പനീസ് ഭക്ഷണക്രമത്തിൽ അമിതമായ ഉപ്പ് ഉപഭോഗത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയില്‍ 2019 ലാണ് കമ്പനി ഈ പുതിയ ഉല്‍പ്പന്നത്തിന്‌ രൂപംനല്‍കിയത്.  സോഡിയം കുറവുള്ള ഭക്ഷണക്രമത്തിന്‍റെ ആരോഗ്യ ഗുണങ്ങൾ ഇല്ലാതാക്കാതെ അവയുടെ രുചി വർദ്ധിപ്പിക്കുക എന്നതാണ് ഇലക്ട്രിക് സാൾട്ട് സ്പൂൺ ലക്ഷ്യമിടുന്നത്.

കിരിൻ ബിയർ, കിരിൻ ലെമൺ, മെറ്റ്‌സ്, ഗോഗോ നോ കോച്ച തുടങ്ങിയ ബ്രാൻഡുകൾക്ക് പ്രശസ്തമായ ഒരു ബിയർ ആൻഡ് ബിവറേജ് ഹോൾഡിംഗ് കമ്പനിയാണ് ജപ്പാനിലെ കിരിൻ ഹോൾഡിംഗ്സ് കമ്പനി. 1885 ൽ സ്ഥാപിച്ച കമ്പനിക്ക് ഭക്ഷ്യ വ്യവസായത്തിലും ലോജിസ്റ്റിക്സ്, റെസ്റ്ററന്‍റ്, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിലും മികച്ച സാന്നിധ്യമുണ്ട്.

English Summary:

Electric Salt Spoon