കാറല്ല, കഴിഞ്ഞ വര്‍ഷം ഫോക്‌സ്‌വാഗൺ ഏറ്റവും കൂടുതല്‍ വിറ്റത് സോസേജ്!

ജര്‍മന്‍ കാര്‍ കമ്പനി എന്ന നിലയ്ക്കേ ഫോക്‌സ്‌വാഗണിനെ എല്ലാവരും അറിയൂ. എന്നാല്‍ ഫോക്‌സ്‌വാഗൺ കഴിഞ്ഞ വർഷം കാറുകളേക്കാൾ കൂടുതൽ സോസേജുകളാണ് വിറ്റത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2024 ൽ 5.2 ദശലക്ഷം കാറുകൾ വിറ്റപ്പോൾ 8.5 ദശലക്ഷം സോസേജുകളാണ് കമ്പനി വിറ്റതത്രേ. ഫോക്‌സ്‌വാഗൺ കമ്പനി സോസേജ്

ജര്‍മന്‍ കാര്‍ കമ്പനി എന്ന നിലയ്ക്കേ ഫോക്‌സ്‌വാഗണിനെ എല്ലാവരും അറിയൂ. എന്നാല്‍ ഫോക്‌സ്‌വാഗൺ കഴിഞ്ഞ വർഷം കാറുകളേക്കാൾ കൂടുതൽ സോസേജുകളാണ് വിറ്റത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2024 ൽ 5.2 ദശലക്ഷം കാറുകൾ വിറ്റപ്പോൾ 8.5 ദശലക്ഷം സോസേജുകളാണ് കമ്പനി വിറ്റതത്രേ.
ഫോക്‌സ്‌വാഗൺ കമ്പനി സോസേജ് നിര്‍മിക്കാന്‍ തുടങ്ങിയത് 1973 ലാണ്. കമ്പനിയുടെ ആസ്ഥാനമായ വൂള്‍ഫ്സ് ബര്‍ഗിലെ തൊഴിലാളികള്‍ക്ക് വേണ്ടി, ജര്‍മ്മനിയിലെ ഗ്രിൽ ചെയ്ത സോസേജ് ഇനമായ 'കറിവേസ്റ്റ്'(Currywurst) കമ്പനി നിര്‍മിച്ചു. പന്നിയിറച്ചി സോസേജ്, കറി കെച്ചപ്പ് തുടങ്ങിയവ ചേര്‍ത്ത് ഉണ്ടാക്കുന്ന ഒരു സോസേജ് ആണ് കറിവേസ്റ്റ്.
ജർമനിയിൽ പ്രതിവർഷം 800 ദശലക്ഷം പ്ലേറ്റ് കറിവേസ്റ്റുകൾ വിറ്റഴിക്കുന്നുണ്ടെന്ന് ഡച്ച്‌സ് കറിവേഴ്‌സ്റ്റ് മ്യൂസിയം കണക്കാക്കുന്നു, അതിൽ 70 ദശലക്ഷം ബെർലിനിൽ മാത്രമാണ്. വൂൾഫ്‌സ്‌ബർഗിലെ ഫോക്‌സ്‌വാഗൺ പ്ലാന്‍റ് സ്വന്തമായി കശാപ്പ്ശാല നടത്തുന്നു, ഇവിടെ പ്രതിവർഷം ഏകദേശം 7 ദശലക്ഷം ഫോക്‌സ്‌വാഗൺ കറിവേസ്റ്റുകൾ ഉത്പാദിപ്പിക്കുന്നു, ഇതില്‍ നിന്നും ഒരുഭാഗം ഫോക്‌സ്‌വാഗൺ ജീവനക്കാർക്ക് ഭക്ഷണമായി നല്‍കുന്നു.
ലോകമെമ്പാടുമുള്ള 12 രാജ്യങ്ങളിലെ ഫുട്‌ബോൾ സ്റ്റേഡിയങ്ങൾ, കോർപ്പറേറ്റ് കഫറ്റീരിയകൾ, സൂപ്പർമാർക്കറ്റുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ഭക്ഷണപ്രിയർക്ക് ഈ സോസേജുകൾ വാങ്ങാം. ജർമനിയിലുടനീളം ഇത് ജനപ്രിയമാണ്, പ്രത്യേകിച്ച് ബെർലിൻ, ഹാംബർഗ് , റൂർ ഏരിയ എന്നിവിടങ്ങളിലെ മെട്രോപൊളിറ്റൻ പ്രദേശങ്ങളിൽ. കറിവേസ്റ്റ് പലപ്പോഴും ഒരു ടേക്ക് എവേ ഭക്ഷണമായോ തെരുവ് ഭക്ഷണമായോ വിൽക്കപ്പെടുന്നു. ഇത് സാധാരണയായി ചിപ്സ് അല്ലെങ്കിൽ ബ്രെഡ് റോളുകൾ (ബ്രോച്ചൻ) എന്നിവയ്‌ക്കൊപ്പം വിളമ്പുന്നു.
കഴിഞ്ഞ വർഷം 8 ദശലക്ഷത്തിലധികം സോസേജുകൾ വിറ്റഴിച്ചതോടെ കമ്പനി 2 ശതമാനം വാർഷിക വളർച്ച കൈവരിച്ചു. അതിനു പുറമേ, 2024 ൽ തങ്ങളുടെ പ്രശസ്തമായ സ്പൈസ്ഡ് കെച്ചപ്പിന്‍റെ 6,54,000 കുപ്പികളും ഫോക്‌സ്‌വാഗൺ വിറ്റഴിച്ചു.