ഒരുപക്ഷേ ഏറ്റവും വെറുക്കപ്പെട്ട ജീവികളില്‍ ഒന്നാണ് പാറ്റ. രാത്രി എല്ലാവരും കിടന്നുറങ്ങുന്ന സമയത്ത്, സിങ്കിലൂടെയും മറ്റു തുളകളിലൂടെയുമെല്ലാം അടുക്കളയില്‍ കയറി വന്ന് സ്വൈര്യവിഹാരം നടത്തുന്ന പാറ്റ പലര്‍ക്കും ഒരു പേടിസ്വപ്നമാണ്. പാറ്റയെ തുരത്താന്‍ പല തരത്തിലുള്ള കെമിക്കലുകള്‍ ഇന്ന് ലഭ്യമാണ്. സ്പ്രേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരുപക്ഷേ ഏറ്റവും വെറുക്കപ്പെട്ട ജീവികളില്‍ ഒന്നാണ് പാറ്റ. രാത്രി എല്ലാവരും കിടന്നുറങ്ങുന്ന സമയത്ത്, സിങ്കിലൂടെയും മറ്റു തുളകളിലൂടെയുമെല്ലാം അടുക്കളയില്‍ കയറി വന്ന് സ്വൈര്യവിഹാരം നടത്തുന്ന പാറ്റ പലര്‍ക്കും ഒരു പേടിസ്വപ്നമാണ്. പാറ്റയെ തുരത്താന്‍ പല തരത്തിലുള്ള കെമിക്കലുകള്‍ ഇന്ന് ലഭ്യമാണ്. സ്പ്രേ ആയും ഗുളികകളായുമെല്ലാം ഇവ മാര്‍ക്കറ്റില്‍ യഥേഷ്ടം കിട്ടും. ഇവയ്ക്ക് ഗുണമുള്ളതുപോലെ തന്നെ ഒട്ടേറെ ദോഷഫലങ്ങളുമുണ്ട്. 

അടുക്കളയില്‍ സ്ഥിരം ഉണ്ടാകുന്നതും വലിച്ചെറിയുന്നതുമൊക്കെയായ ചില സാധനങ്ങള്‍ ഉപയോഗിച്ച് പാറ്റയെ ഓടിക്കാം. ഇവയുടെ ഗന്ധം പാറ്റയെ ഓടിക്കും. അവ എന്തൊക്കെയാണെന്ന് നോക്കാം.

ADVERTISEMENT

പുതിന

കറികള്‍ക്ക് രുചി പകരുന്ന പുതിനയെ പക്ഷേ, പാറ്റകള്‍ക്ക് ഇഷ്ടമല്ല. ഇവയുടെ രൂക്ഷഗന്ധം പാറ്റകളെ ഓടിക്കും. നല്ല ഫ്രഷ്‌ പുതിനയിലകള്‍ ഒരു തുണിസഞ്ചിയില്‍ കെട്ടി അടുക്കളയില്‍ വയ്ക്കുക. പാറ്റകള്‍ ഓടിപ്പോകും.

Image credit: gan chaonan/Shutterstock

സിട്രസ് പഴങ്ങൾ 

ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളുടെ  മണം പാറ്റകള്‍ക്ക് സഹിക്കാനാവില്ലെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വീട്ടിലെ വിള്ളലുകള്‍, ദ്വാരങ്ങള്‍, അടുക്കള സിങ്ക് തുടങ്ങിയ ഭാഗങ്ങളില്‍ ഇവയുടെ തൊലി സൂക്ഷിക്കുന്നത് പാറ്റകളെ തുരത്തും.

ADVERTISEMENT

തൈം

പാറ്റയെ തുരത്താൻ സഹായിക്കുന്ന കാർവാക്രോൾ എന്ന രാസവസ്തു തൈമിലുണ്ട്. തൈം എസന്‍ഷ്യല്‍ ഓയില്‍  നേർപ്പിച്ച്, വീടിനുള്ളിൽ പാറ്റകള്‍ വരാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ ഒരു സ്പ്രേ ആയി ഉപയോഗിക്കുക.

വെളുത്തുള്ളി

വെളുത്തുള്ളിയുടെ രൂക്ഷഗന്ധം പാറ്റകളെ ഓടിക്കും. വെളുത്തുള്ളിയുടെ എസന്‍ഷ്യല്‍ ഓയിലില്‍ കാണപ്പെടുന്ന എ. സാറ്റിവം സംയുക്തം 96.75% ഫലപ്രാപ്തിയോടെ പാറ്റകളുടെ മുട്ടകള്‍ നശിപ്പിക്കാന്‍ സഹായിക്കുന്നു.

ADVERTISEMENT

തുളസി

ആന്‍റി ബാക്ടീരിയൽ, ആന്‍റി വൈറൽ ഗുണങ്ങൾ നിറഞ്ഞ, തുളസി എല്ലാത്തരം പ്രാണികളെയും അകറ്റി നിർത്താൻ സഹായിക്കുന്ന ഒരു ഗന്ധം പുറപ്പെടുവിക്കുന്നു, പാറ്റകള്‍ക്ക് മാത്രമല്ല കൊതുകുകൾ, ഈച്ചകൾ, മൂട്ട എന്നിങ്ങനെയുള്ള എല്ലാത്തിനെയും തുരത്താന്‍ കാലങ്ങളായി നമ്മള്‍ തുളസിയില ഉപയോഗിക്കാറുണ്ട്.

ഇവ കൂടാതെ, പൈൻ, ലാവണ്ടര്‍, പെപ്പർമിൻ്റ്, യൂക്കാലിപ്റ്റസ്, ടീ ട്രീ ഓയിൽ, ബേ ഇലകൾ, കറുവപ്പട്ട, റോസ്മേരി, ഒറിഗാനോ മുതലായവയുടെ ഗന്ധവും പാറ്റകള്‍ക്ക് അരോചകമാണ്. ഇവയുടെ എസന്‍ഷ്യല്‍ ഓയിലുകള്‍ വാങ്ങിച്ച് നേര്‍പ്പിച്ച് സ്പ്രേ ആയി പാറ്റകള്‍ വരുന്ന ഇടങ്ങളില്‍ തളിക്കാം.

English Summary:

Home Remedies Cockroaches