വീടിന്‍റെ ഹൃദയമാണ് അടുക്കള എന്ന് പറയാറുണ്ട്. അടുക്കളയിലെ പ്രധാനപ്പെട്ട ഏരിയകളില്‍ ഒന്നാണ് കിച്ചന്‍ സിങ്ക്. പാത്രങ്ങള്‍ വൃത്തിയാക്കാനും ഭക്ഷണസാധനങ്ങള്‍ കഴുകാനുമെല്ലാം ഉപയോഗിക്കുന്ന ഇടം. വീട്ടിലെ അംഗങ്ങള്‍ക്ക് രോഗങ്ങള്‍ വരാതെ കാക്കാന്‍ ഈ ഭാഗം വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. സിങ്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീടിന്‍റെ ഹൃദയമാണ് അടുക്കള എന്ന് പറയാറുണ്ട്. അടുക്കളയിലെ പ്രധാനപ്പെട്ട ഏരിയകളില്‍ ഒന്നാണ് കിച്ചന്‍ സിങ്ക്. പാത്രങ്ങള്‍ വൃത്തിയാക്കാനും ഭക്ഷണസാധനങ്ങള്‍ കഴുകാനുമെല്ലാം ഉപയോഗിക്കുന്ന ഇടം. വീട്ടിലെ അംഗങ്ങള്‍ക്ക് രോഗങ്ങള്‍ വരാതെ കാക്കാന്‍ ഈ ഭാഗം വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. 

Image credit: Kunakorn Rassadornyindee/Shutterstock

സിങ്ക് ബ്ലോക്കാവുന്നത് ഒരു സ്ഥിരം സംഭാവമാണെങ്കില്‍ എല്ലായ്പ്പോഴും പ്ലംബറെ വിളിക്കേണ്ടതില്ല. ഈ ട്രിക്കുകള്‍ പരീക്ഷിച്ചുനോക്കൂ.

ADVERTISEMENT

തിളച്ച വെള്ളം ഉപയോഗിച്ച്

ഒരു പാത്രത്തില്‍ വെള്ളം തിളപ്പിക്കുക. ഇത് ശ്രദ്ധാപൂര്‍വം അല്‍പ്പാല്‍പ്പമായി, സിങ്കിലേക്ക് ഒഴിക്കുക. സിങ്കിലെ തടസത്തിന് കാരണമായേക്കാവുന്ന എണ്ണ, സോപ്പ് കഷണങ്ങള്‍ എന്നിവ അലിയിക്കാനും തടസ്സങ്ങള്‍ നീക്കാനും ഇത് സഹായിക്കും.

ADVERTISEMENT

ബേക്കിങ് സോഡ, വിനാഗിരി

ബേക്കിങ് സോഡയുടെയും വിനാഗിരിയുടെയും കോമ്പിനേഷന്‍ കിച്ചന്‍ സിങ്ക് വൃത്തിയാക്കുന്ന പ്രക്രിയയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ഒരു പാത്രത്തില്‍  ബേക്കിംഗ് സോഡയും വിനാഗിരിയും തുല്യ അളവില്‍ എടുത്ത് ഒരുമിച്ച് കലർത്തുക. ഇത് പൈപ്പില്‍ അടിഞ്ഞു കൂടിയിരിക്കുന്ന അഴുക്കുകളെയും, പാഴ്‌വസ്തുക്കളെയും നീക്കംചെയ്യുവാൻ സഹായിക്കും.

ADVERTISEMENT

വെറ്റ് ആന്‍ഡ് ഡ്രൈ വാക്വം

വെറ്റ് ആന്‍ഡ് ഡ്രൈ വാക്വം ഉപയോഗിച്ചും ഓവിലെ ബ്ലോക്ക് നീക്കം. വാക്വം കുഴലിൽ ഒരു പ്ലൻജർ ഹെഡ് (plunger head) ഘടിപ്പിച്ചശേഷം, സിങ്കിന്‍റെ വായ്ഭാഗത്തുചേർത്ത് നന്നായി അടച്ചുപിടിക്കുക. അടഞ്ഞിരിക്കുന്ന വസ്തുക്കൾ ഇളകി വാക്വത്തിന്‍റെ സഞ്ചിയിലേക്ക് പോകുന്നതിനുവേണ്ടി പവർ പരമാവധി ക്രമീകരിക്കുക.

കാസ്റ്റിക് സോഡ

സോഡിയം ഹൈഡ്രോക്‌സൈഡ് എന്നറിയപ്പെടുന്ന കാസ്റ്റിക് സോഡ സോഡ ഉപയോഗിച്ചും സിങ്കിലെ മാലിന്യം നീക്കാം. ഒരു ബക്കറ്റിൽ മൂന്ന് ലിറ്ററോളം തണുത്ത വെള്ളമെടുക്കുക. അതിൽ 3 കപ്പ് കാസ്റ്റിക് സോഡ ചേർക്കുക. ഒരു തടിക്കരണ്ടിയോ മറ്റോ ഉപയോഗിച്ച് നന്നായി ഇളക്കുക. ഉടനെ ഇത് നുരയുവാൻ തുടങ്ങും. ഇത് ഓവിലേക്ക് ഒഴിക്കുക. അര മണിക്കൂര്‍ കഴിഞ്ഞ ശേഷം, തിളച്ച വെള്ളം അതിലൂടെ ഒഴുക്കുക.

വയർ ഹാംഗർ

വയർ ഹാംഗർ സിങ്കിലെ ബ്ലോക്ക് നീക്കാൻ ഉപയോഗിക്കാം. ഹാംഗർ നേരെയാക്കുക, ഒരറ്റത്ത് ഒരു ചെറിയ ഹുക്ക് കൊടുക്കുക. ഓവിനുള്ളിലേക്ക് ആ അറ്റം ശ്രദ്ധാപൂർവം തിരുകുക, ബ്ലോക്ക് ഉണ്ടാക്കുന്ന ഏതെങ്കിലും ഭക്ഷ്യഅവശിഷ്ടമോ മറ്റോ കണ്ടെത്തിയാൽ ഈ ഹുക്ക് ഉപയോഗിച്ച് നീക്കം ചെയ്യാവുന്നതാണ്.

English Summary:

Diy Kitchen Sink Cleaning