Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചട്നി റോൾഡ് സാൻവിച്ച്, നല്ലൊരു ഫില്ലിങ് സ്നാക്ക്...

chutney-rolled-sandwich-low-cholesterol-recipe

ബ്രഡുകൊണ്ടു തയാറാക്കാവുന്ന പോഷക സമ്പുഷ്ടമായൊരു നാലുമണിപലഹാരം പരിചയപ്പെടാം.  

01. ഹോൾമീൽ ബ്രെഡ് സ്ലൈസു ചെയ്യാതെ മുഴുവനോടേ — ഒന്ന്

02. പുതിനയില — കാൽ കപ്പ്

03. തേങ്ങ ഫ്രെഷായി ചിരകിയത് — രണ്ടു ചെറിയ സ്പൂൺ

     പച്ചമുളക് — ഒന്ന്

     പൊരികടല — രണ്ടു ചെറിയ സ്പൂൺ

     ചുവന്നുള്ളി — മൂന്ന്

     ഉപ്പ് — പാകത്തിന്

04. തക്കാളി — രണ്ട്

05. മുളകുപൊടി — അര ചെറിയ സ്പൂൺ

    ഗരംമസാലപ്പൊടി — അര ചെറിയ സ്പൂൺ

    ഉപ്പ് — പാകത്തിന്

    പഞ്ചസാര — ഒരു ചെറിയ സ്പൂൺ

06. മല്ലിയില — കാൽ കപ്പ്

07. തേങ്ങ ഫ്രെഷായി ചിരകിയത് — രണ്ടു ചെറിയ സ്പൂൺ

    പച്ചമുളക് — ഒന്ന്

    പൊരികടല — രണ്ടു ചെറിയ സ്പൂൺ

    ചുവന്നുള്ളി — മൂന്ന്

    ഉപ്പ് — പാകത്തിന്

പാകം ചെയ്യുന്ന വിധം

01. റൊട്ടി നീളത്തിൽ മൂന്നു ലെയറായി മുറിച്ചു വയ്ക്കുക.

02. പുതിനയില മെല്ലേ വഴറ്റിയെടുക്കണം.

03. മൂന്നാമത്തെ ചേരുവയും പുതിനയിലയും ചേർത്തു നന്നായി അരച്ചു മാറ്റി വയ്ക്കുക.

04. തക്കാളി മിക്സിയിൽ അടിച്ച്, അഞ്ചാമത്തെ ചേരവുയുമായി യോജിപ്പിച്ച്, ചീനച്ചട്ടിയിൽ ഒഴിച്ച്, അടുപ്പിൽ വച്ചു ചെറുതായി വറ്റിച്ചെടുക്കണം.

05. മല്ലിയിലയും ചെറുതായി വഴറ്റി, ഏഴാമത്തെ ചേരുവ  ചേർത്തു മിക്സിയിൽ അരച്ചു വയ്ക്കുക.

06. ഇനി ഒരു പീസ് റൊട്ടിയെടുത്ത്, അതിനു മുകളിൽ പുതിനച്ചട്നി തേച്ചശേഷം മുകളിൽ അടുത്ത സ്ലൈസ് റൊട്ടി വയ്ക്കുക.

07. ഈ സ്ലൈസിനു മുകളിൽ തക്കാളി മിശ്രിതം പുരട്ടി, മുകളിൽ അടുത്ത സ്ലൈസ് റൊട്ടി വയ്ക്കുക.

08. ഇതിനു മീതെ മല്ലിയില ചട്നി തേച്ചശേഷം, നന്നായി അമർത്തി ചുരുട്ടിയെടുക്കണം.

09. ഇതു സിൽവർ ഫോയിലിൽ പൊതിഞ്ഞ്, ഒരു നൂലു കൊണ്ടു കെട്ടിയശേഷം, മൈക്രോവേവിൽ ഒരു മിനിറ്റ് വച്ചു ചൂടാക്കിയെടുക്കുക. ജാംറോൾ പോലെ സ്ലൈസ് ചെയ്തും വിളമ്പാം.

10. നാലുമണിക്കു കഴിക്കാൻ ഇതൊരു ഫില്ലിങ് സ്നാക്കാണ്.

കൊളസ്ട്രോൾ കുറയ്ക്കുന്ന ഘടകങ്ങൾ

ഹോൾമീൽ ബ്രെഡ് — High Fibre

പുതിനയില, മല്ലിയില — നാര്, ആൻറിഓക്സിഡൻറ്

കാരറ്റ്, കോളിഫ്ളവർ — നാര്, ബീറ്റാകരോട്ടീൻ

സവാള — Catechin, Quercetin എന്ന Flavanoids

തക്കാളി — ലൈകോപീൻ

Your Rating: