ആരോഗ്യസംരക്ഷണത്തില്‍ ഒന്നാം സ്ഥാനക്കാരനാണ് മുട്ട. വലിയ ചെലവില്ലാതെ ലഭിയ്ക്കുന്ന മുട്ട പോഷകങ്ങളുടെ കലവറയാണ്. മുട്ടയുടെ വെള്ളയില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മുട്ടയുടെ മഞ്ഞക്കുരു കൊളസ്ട്രോൾ കൂട്ടും എന്ന് കരുതി മുട്ട വെള്ള മാത്രം കഴിക്കുന്നവരും കുറവല്ല. മുട്ട മുഴുവനായി കഴിക്കാതെ വെള്ള മാത്രം കഴിക്കുമ്പോൾ കാലറിയും കൊഴുപ്പും പൂരിത കൊഴുപ്പും കുറച്ചു മാത്രമേ ശരീരത്തിലെത്തൂ. മുട്ടയുടെ വെള്ളകൊണ്ടൊരു ഓംലറ്റ് തയാറാക്കിയാലോ?
01. മുട്ടവെള്ള — മൂന്നു മുട്ടയുടേത്
02. ഉപ്പ് — പാകത്തിന്
03. തക്കാളി — ഒരു ചെറുത്
കാരറ്റ് — ഒരു ചെറിയ കഷണം
സവാള — ഒരു സവാളയുടെ പകുതി
പച്ചമുളക് — ഒന്ന്
04. മല്ലിയില പൊടിയായി അരിഞ്ഞത് — അര വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
01. മുട്ടവെള്ള, ഉപ്പു ചേർത്തു നന്നായി അടിക്കുക.
02. മൂന്നാമത്തെ ചേരുവ ഓരോന്നും വളരെ പൊടിയായി അരിയുക.
03. അരിഞ്ഞ കൂട്ട് അടിച്ചു വച്ചിരിക്കുന്ന മുട്ടവെള്ളയുമായി നന്നായി യോജിപ്പിക്കുക.
04. നോൺസ്റ്റിക് പാൻ ചൂടാക്കി, മുട്ടവെള്ള മിശ്രിതം ഒഴിച്ച് മൂടിവച്ചു വേവിക്കുക.
05. വീറ്റ് ബ്രെഡിനൊപ്പം സാൻവിച്ച് ആക്കാൻ ബെസ്റ്റ്.
കൊളസ്ട്രോൾ കുറയ്ക്കുന്ന ഘടകങ്ങൾ
മുട്ടവെള്ള — High Protein
തക്കാളി — ലൈകോപീൻ