Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചോക്ലേറ്റ് കേക്കിന്റെ മധുരം നിറഞ്ഞ ചോക്കോ മോക്കാ കേക്ക്...

Chocko Moka Cake

ചോക്ലേറ്റ് കേക്കിന്റെ മധുരം നിറഞ്ഞൊരു ചോക്കോ മോക്കാ കേക്ക്.

1. നെസ്കഫേ ക്ലാസിക് കോഫി പൗഡർ — രണ്ടു ചെറിയ സ്പൂൺ

2. ചൂടുവെള്ളം — അരക്കപ്പ്

3. മൈദ — ഒരു കപ്പ്

കൊക്കോ — ഒരു കപ്പിന്റെ മൂന്നിലൊന്ന്

ബേക്കിങ് പൗഡർ — അര ചെറിയ സ്പൂൺ

ബേക്കിങ് സോഡ — ഒരു ചെറിയ സ്പൂൺ

ഉപ്പ് — അര ചെറിയ സ്പൂൺ

പഞ്ചസാര, പൊടിച്ചത് — ഒരു കപ്പ്

4. മുട്ട — ഒന്ന്

തൈര് — അരക്കപ്പ്

എണ്ണ — കാൽ കപ്പ്

വനില എസ്സൻസ് — ഒരു ചെറിയ സ്പൂൺ

ഐസിങ്ങിന്

5. മിൽക്ക് ചോക്ലേറ്റ് / ഡാർക്ക് ചോക്ലേറ്റ്  — 50 ഗ്രാം

6. വെണ്ണ — ഒരു വലിയ സ്പൂൺ

ഐസിങ് ഷുഗർ — അരക്കപ്പ്

7. തൈര് — രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ അവ്ൻ 180°c  —ൽ ചൂടാക്കിയിടുക.

∙ കാപ്പിപ്പൊടി കാൽ കപ്പ് ചൂടുവെള്ളത്തിൽ അലിയിച്ചു മാറ്റിവയ്ക്കുക.

∙ ഒരു ബൗളിൽ, മൂന്നാമത്തെ ചേരുവ നന്നായി യോജിപ്പിക്കുക. ഇതിലേക്കു നാലാമത്തെ ചേരുവ ചേർക്കുക.

മിക്സിയിലാക്കി, രണ്ടു മിനിറ്റ് അടിക്കുക. കട്ടികുറഞ്ഞ മാവായിരിക്കും.

∙ ഈ മിശ്രിതം മയം പുരട്ടി, ലൈൻ ചെയ്ത, എട്ടിഞ്ചു വ്യാസമുള്ള റൗണ്ട് പാനിൽ, ഒഴിച്ച്, ചൂടാക്കിയിട്ടിരിക്കുന്ന 

അവ്നിൽ വച്ച് 20 മിനിറ്റ് ബേക്ക് ചെയ്യുക. ഒരു ടൂത്പിക് കുത്തി പുറത്തേക്കെടുക്കുമ്പോൾ അതിൽ കേക്ക് പറ്റിപ്പിടിച്ചിരിക്കരുത്.

∙ അവ്നിൽ നിന്നെടുത്ത്, അഞ്ചു മിനിറ്റ് ചൂടാറാൻവച്ചശേഷം മറ്റൊരു പ്ലേറ്റിലേക്കു കമഴ്ത്തുക. നന്നായി ചൂടാറിയശേഷം ഐസിങ് ചെയ്യുക.

∙ ഐസിങ് തയാറാക്കാൻ ചോക്ലേറ്റ് ഒരു ബൗളിലിട്ട്, ആ ബൗൾ തിളയ്ക്കുന്ന വെള്ളത്തിൽ ഇറക്കിവച്ച് ചോക്ലേറ്റ് അലിയിക്കുക. ഒരു മിനിറ്റ് മൈക്രോവേവ് ചെയ്താലും മതിയാകും.

∙ ഒരു ബൗളിൽ വെണ്ണയും ഐസിങ് ഷുഗറും യോജിപ്പിച്ചു നന്നായി അടിക്കുക.

∙ ഇതിലേക്ക് ചോക്ലേറ്റ് അലിയിച്ചതും തൈരും ചേർത്തു നന്നായി അടിച്ചു യോജിപ്പിക്കണം.

∙ ഈ ഐസിങ് മിശ്രിതം കേക്കിനു മുകളിൽ ഒഴിച്ച് പരന്ന സ്പൂൺ കൊണ്ടോ കത്തികൊണ്ടോ പരത്തുക.