ബ്രേക്ക്ഫാസ്റ്റ് ഇൻ എ കപ്പ്, പ്രഭാത ഭക്ഷണം സമ്പൂർണമാകട്ടെ!

ബ്രേക്ക്ഫാസ്റ്റ് ഫോർ  ബ്രെയ്ൻ എന്നാണല്ലോ. സമയമില്ല എന്ന കാരണത്താൽ ജോലിക്കാർ പലപ്പോഴും പ്രഭാതഭക്ഷണം  ഒഴിവാക്കാറുണ്ട്. പെട്ടെന്ന് തയാറാക്കാവുന്നൊരു  പ്രഭാതഭക്ഷണം പരിചയപ്പെടാം.

1. ബേക്ക്ഡ് ബീൻസ് — ഒരു ടിൻ 

2. മുട്ട —നാല്

3. ഉപ്പ്, കുരുമുളകുപൊടി — പാകത്തിന്

4. റൊട്ടി — നാലു സ്ലൈസ്, തരുതരുപ്പായി പൊടിച്ചത്

5. മല്ലിയില/പാഴ്സിലിയില അരിഞ്ഞത് — രണ്ടു മൂന്നു വലിയ സ്പൂൺ

6. ചീസ് ഗ്രേറ്റ് ചെയ്തത് — 50 ഗ്രാം

7. വെണ്ണ — ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

ബേക്ക്ഡ് ബീൻസ് നാലു കപ്പിലോ ബൗളിലോ ആക്കുക.

ഓരോ കപ്പിലെയും ബീൻസിനു മുകളിൽ ഓരോ മുട്ട പൊട്ടിച്ചൊഴിക്കുക.

അതിനു മുകളിൽ ഉപ്പും കുരുമുളകുപൊടിയും വിതറുക.

റൊട്ടിപ്പൊടി, മല്ലിയിലയും ചീസുമായി യോജിപ്പിച്ചത് മുട്ടയുടെ മുകളിൽ  വിതറി, വെണ്ണ അങ്ങിങ്ങായി തൊടുക.

ചൂടായ അവ്നിൽ വച്ച്, ബ്രെഡ് മെല്ലേ ബ്രൗൺ ആയിത്തുടങ്ങി, മുട്ട പാകത്തിനു വേവാകുമ്പോൾ പുറത്തെടുത്തു ചൂടോടെ കഴിക്കാം.