പ്രഭാതഭക്ഷണത്തിൽ പുതുമ ഇഷ്ടപ്പെടുന്നവർക്ക് ഓട്സ്കൊണ്ട് എളുപ്പത്തിൽ തയാറാക്കാവുന്നൊരു വിഭവം പരിചയപ്പെടാം.
1. പാൽ — അര ലിറ്റർ
2. വെള്ളം — 250 മില്ലി
3. ഓട്സ് — അരക്കപ്പ്
4. ബദാം — ആറ് — പത്ത്, അരിഞ്ഞത്
ഉണക്കമുന്തിരി — ഒരു പിടി
ഈന്തപ്പഴം അരിഞ്ഞത് — അരക്കപ്പ്
5. ആപ്പിൾ — ഒന്ന്, ഗ്രേറ്റ് ചെയ്തത് (ഏകദേശം 100 ഗ്രാം)
6. തേൻ — ഒരു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ പാലിന്റെ പകുതിയും വെള്ളവും യോജിപ്പിക്കുക. ഇതിൽ ഓട്സ് ചേർത്തു വീണ്ടും നന്നായി യോജിപ്പിക്കുക.
∙ ഈ മിശ്രിതം അടുപ്പിൽ വച്ചു തിളപ്പിക്കുക. ഇടയ്ക്കിടെ ഇളക്കണം.(തലേന്നു രാത്രി തന്നെ ഓട്സ് തയാറാക്കി ഫ്രിഡ്ജിൽ വയ്ക്കാം)
ഇതിലേക്ക് ബദാമും ഉണക്കമുന്തിരിയും ഈന്തപ്പഴവും ചേർത്തിളക്കുക.
∙ ചൂടാറിയശേഷം വിളമ്പുന്നതിനു തൊട്ടുമുമ്പ് ആപ്പിളും തേനും ബാക്കി പാലും ചേർത്തു നന്നായി യോജിപ്പിക്കുക.
∙ നാലു ബൗളുകളിലാക്കി വിളമ്പാം.