നല്ല ശാരീരികാരോഗ്യത്തിനു നല്ല മനസ്സ് അനിവാര്യമാണെന്ന് എല്ലാവർക്കും അറിയാം. നല്ല മനസ്സിനു ചില പ്രത്യേക ഭക്ഷണങ്ങൾ സഹായിക്കുമെന്നു പോഷകാഹാരവിഭാഗത്തിലെ ആധു നിക ഗവേഷണങ്ങൾ തെളിയിക്കുന്നു. ആഹാരവും പോഷ ണവും മനസ്സും തമ്മിൽ നല്ല ഒരു ഇഴയടുപ്പമുണ്ടെന്നാണ് നിഗമനം.
നമ്മുടെ വൈകാരികഭാവങ്ങളെ നിയന്ത്രിക്കുന്നതു തലച്ചോ റിലുള്ള അറുപതോളം ന്യൂറോട്രാൻസ്മിറ്ററുകളാണ്. സെറാ റ്റോണിൻ എൻഡോർഫിൻ, നോർ അഡ്രിനാലിൻ, അസിറ്റൈ യിൽ കോളിൻ എന്നിവ അവയിൽ ചിലതാണ്. തലച്ചോറിന്റെ അളവ്, കോശങ്ങളുടെ എണ്ണം, വികാരങ്ങളുടെ സന്തുലിതാ വസ്ഥ ഇവയൊക്കെ ക്രമീകരിക്കുന്നത് ഈ ന്യൂറോട്രാൻസ്മി റ്ററുകളാണ്. ചില പ്രത്യേക അമിനോ അമ്ലങ്ങൾ (മാംസ്യാംശ ത്തിൽ നിന്ന്) ജീവകങ്ങൾ, ലവണങ്ങൾ എന്നിവ പ്രത്യേക അനുപാതത്തിൽ രക്തത്തിൽ കൂടി തലച്ചോറിൽ എത്തിയാ ലേ ന്യൂറോട്രാൻസ്മിറ്ററുകള്‍ ഉൽപാദിപ്പിക്കപ്പെടുകയുള്ളൂ.
വെറുതെയിരിക്കുമ്പോൾ പോലും ചിലർ പ്രസന്നതയോടെയാണ് കാണപ്പെടുന്നത്, സെറാറ്റോണിൻ എന്ന ന്യൂറോട്രാൻസ്മി റ്ററുകൾ പ്രസന്നത പ്രദാനം ചെയ്യുന്നു. എപ്പോഴും പൊട്ടിത്തെറിക്കുന്നവരും ചിരിക്കാനറിയാത്തവരും എപ്പോഴും അസ്വസ്ഥ ത പ്രകടിപ്പിക്കുന്നവരും. മാനസികവിഭ്രാന്തിയുള്ളവരും ന്യൂറോ ട്രാൻസ്മിറ്റർ തലച്ചോറിൽ കുറഞ്ഞവരാകാം. തലച്ചോറിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ പോഷകങ്ങൾ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കേണ്ടത് ഇന്നാവശ്യമാണ്.
ദിവസം മുഴുവന്‍ ഊര്‍ജത്തിന് രാവിലെ കുടിക്കാന്‍ 7 പാനീയങ്ങള്
ശാന്തസ്വഭാവവും ഹിംസ്രസ്വഭാവവും നാം കഴിക്കുന്ന ഭക്ഷണ ക്രമത്തിനനുസൃതമായിട്ടാണ് എന്നാണ് ലണ്ടൻ സ്കൂൾ ഓഫ് ഹെൽത്ത് ഹോപ്കിൻസ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ നടത്തിയ പരീക്ഷണങ്ങൾ തെളിയിക്കുന്നത്. ഒരേ മാതാപിതാക്കൾക്കുണ്ടായ എലിക്കുഞ്ഞുങ്ങളെ വേർതിരിച്ചു പലതരം ഭക്ഷണം നൽകി. ധാരാളം മധുരം നൽകിയ വിഭാഗത്തിനു പെട്ടെന്നു മധുരം നിർത്തിയപ്പോൾ ‘ഒപ്പോയിഡ്’ എന്ന രാസ വസ്തുക്കൾ കൂടുതലായി തലച്ചോറിൽ കണ്ടെത്തി. ഈ എലി ക്കുഞ്ഞുങ്ങൾ മയക്കുമരുന്നു കഴിച്ചവരെപ്പോലെ കൂടുപൊട്ടിക്കാനും അള്ളാനും മാന്താനും ശ്രമിച്ചു. കോക്കയിൻ നിര്‍ത്തിയവരുടെ പ്രതികരണമായിരുന്നു.
ഇന്നത്തെ കുട്ടികൾ സമ്പൂർണമായ പ്രഭാതഭക്ഷണത്തിനു പകരം, പോഷകസമ്പൂർണമല്ലാത്ത, നാരില്ലാത്ത, സംസ്കരിച്ച ഭക്ഷണങ്ങൾ കഴിക്കുന്നതുകൊണ്ടാകാം ചെറിയ കാര്യങ്ങൾക്കു പൊട്ടിത്തെറിക്കുന്നത്. സഹപാഠികളെ ഉപദ്രവിക്കുകയും കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെയും അപഗ്രഥിച്ചുനോക്കിയാൽ പോഷണവൈകല്യം ഉണ്ടെന്നു കണ്ടേക്കാം. തലച്ചോറിനു നിരന്തരം പുതിയ ഗ്ലൂക്കോസ് നൽകണം. ശരീരത്തിൽ സൂക്ഷിച്ചുവച്ചിരിക്കുന്ന ഗ്ലൈക്കോജൻ വിഘടിച്ചുള്ള ഗ്ലൂക്കോസ് പോരാ. നല്ല പ്രോട്ടീനടങ്ങിയ പാൽ, മുട്ട പയറുവർഗങ്ങൾ എന്നിവയിലേതെങ്കിലും ധാന്യാഹാരത്തോടൊപ്പം പ്രാതലിനും കഴിക്കണം. ജീവകങ്ങളായ ഫോളിക് അമ്ലം, ബി1, ബി6, ബി12, ജീവകം സി എന്നിവയും ഉണ്ടെങ്കിലേ ന്യൂറോട്രാൻസ്മിറ്ററുകളുടെ ഉൽപാദനം നടക്കുകയുള്ളൂ. ലവണമായ സിങ്ക് നല്ല ഉറക്കവും ശാന്തതയും നൽകുന്നു. പൊട്ടാസിയം എന്ന ലവണത്തിന്റെ അഭാവം എപ്പോഴും ജിജ്ഞാസ, മനസ്സിന്റെ താളംതെറ്റൽ, പേശികളുടെ ബലഹീനത, അസ്വസ്ഥത എന്നിവയുണ്ടാക്കുന്നു. മുഴു ധാന്യങ്ങൾ –ചമ്പാവരി, ഗോതമ്പ്, കൂവരക്, ഏത്തപ്പഴം, ഇലക്കറികൾ എന്നിവ നിത്യാഹാരത്തിൽ ഉൾപ്പെടുത്തിയാൽ ഈ പോഷകങ്ങൾ ലഭിക്കുന്നു. മഗ്നീഷ്യത്തിന്റെ കുറവ്, ഡിപ്രഷൻ, അകാരണമായ പൊട്ടിത്തെറി, കൈകാലുകളിൽ വിറയൽ കൂടിയ രക്തസമ്മർദം എന്നിവയുണ്ടാക്കുന്നു. വാൾനട്സ്, അണ്ടിപ്പരിപ്പ്, ഓട്മീൽ എന്നിവയും തലച്ചോറിനാവശ്യമായ ഒമേഗ3 നൽകുകയും സെറാറ്റോണിന്റെ ഉൽപാദനത്തെ സഹായിക്കുകയും ചെയ്യുന്നു.
തയാമിൻ ധാരാളം ഉള്ള തവിടു വിഭവങ്ങളും തലച്ചോറിനു ഗുണകരമാണ്.
അസറ്റൈയിൻ കോളിൻ എന്ന ന്യൂറോട്രാൻസ്മിറ്റർ കോളിൻ എന്ന ജീവകം അടങ്ങിയ മുഴുധാന്യങ്ങൾ, മുട്ട, സോയാബീൻ സ്, യീസ്റ്റ് എന്നിവയിൽ അടങ്ങിയിരിക്കുന്നു. അഡ്രിനാലിൻ, നോർ അഡ്രിനാലിൻ എന്നിവയെയും ഇതു നൽകുന്നു. ഇതിന്റെ അഭാവത്തിൽ വിഷാദരോഗങ്ങളുണ്ടാകുന്നു. ഇലക്കറികളും പച്ചക്കറികളും ചേർത്ത സൂപ്പുകൾ തലച്ചോറിനു നല്ലതാണ്.