Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെറുതെ കളയാനല്ല പപ്പായ

papaya

മറ്റൊന്നും കറിവയ്ക്കാനില്ലാത്തപ്പോൾ മാത്രം വീട്ടമ്മമാർ തിരഞ്ഞെടുക്കുന്ന പപ്പായയുടെ ഗുണങ്ങൾ നാം പൂർണമായും മനസിലാക്കിയിട്ടില്ല. നമ്മൾ വില കൊടുത്തു വാങ്ങുന്ന മറുനാടൻ പഴങ്ങളെക്കാൾ എത്രയോ മടങ്ങ് രോഗ പ്രതിരോധ ശക്തിയുള്ള ഒന്നാണ് ഇതെന്നു പലർക്കും അറിഞ്ഞുകൂടാ. 

മിക്ക വീടുകളിലും പപ്പായ മരം ഉണ്ടെങ്കിലും ആരും പപ്പായയെ കാര്യമായി ഗൗനിക്കുന്നില്ല പരമ്പരാഗത പച്ചമരുന്നായും പല ഒറ്റമൂലികളിലും പപ്പായ ഉപയോഗിക്കുന്നുണ്ടെന്നു സംഘാടകർ വ്യക്തമാക്കി. പപ്പായയിലുള്ള ആന്റി ഓക്സിഡന്റ് ബെക്സാന്റിൻ പ്രായസംബന്ധമായ മസിൽ വേദനകൾക്കും ബീറ്റാകരോട്ടിൻ ആസ്മയ്ക്കും വിറ്റാമിൻ–കെ എല്ലുകളുടെ ആരോഗ്യത്തിനും ഉപയോഗിക്കുന്നു.

ദഹനത്തിന് ഉത്തമമായ പപ്പായ നമ്മുടെ പഴമക്കാർ ബീഫ് അടക്കമുള്ള റെഡ് മീറ്റിന്റെ ഒപ്പം കറിവയ്ക്കുന്നതു സുഗമമായ ദഹനത്തിനാണ്. ഇന്നത്തെ ഭക്ഷണരീതി മൂലം കുടലിൽ വന്നുചേരുന്ന പലവിധ വിഷവസ്തുക്കളെയും അകറ്റികളയാൻ പപ്പൈയ്ൻ എന്ന എൻസൈയിം സഹായിക്കുന്നു. പഴുത്ത പപ്പായയിലെ ഉയർന്ന ഫൈബർ മലബന്ധത്തിനു പരിഹാരമാണ്. മുറിവുണങ്ങാനും ഹൃദയാരോഗ്യത്തിനും തുടങ്ങി കാൻസറിനു വരെ പ്രതിവിധിയായി പപ്പായ ഉപയോഗിക്കുന്നു. ആന്റി ഓക്സിഡന്റ്, ഫൈറ്റോകെമിക്കൽസ് എന്നിവ നന്നായുള്ളതു കൊണ്ടു പ്രായാധിക്യം മൂലമുള്ള പല അസുഖങ്ങളും ആർത്രൈറ്റിസ്, കാഴ്ചക്കുറവ്, കോളൻ കാൻസർ, പോസ്റ്റ് കാൻസർ തുടങ്ങിയവ പ്രതിരോധിക്കാനും പപ്പായ സഹായിക്കുന്നു.