കഴിക്കുന്ന ഭക്ഷണത്തിനു രക്തത്തിലെ പഞ്ചസാരയുടെ അളവു വേഗം കൂട്ടുവാനുള്ള കഴിവുണ്ട്. പഞ്ചസാര, മൈദാ കൊണ്ടുള്ള വിഭവങ്ങൾ എന്നിവ കഴിച്ചാലുടൻ രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടുന്നു. ഇതിനെ ഗ്ലൈസീമിക് ഇൻഡെക്സ് എന്നാണറിയപ്പെടുന്നത്.ഗ്ലൈസീമിക് ഇൻഡെക്സ് കൂടുതലുള്ള ഭക്ഷണം വേഗം ദഹി ക്കുകയും, തേൻ, കോൺഫ്ളെക്സ്, മുസ്ലി, ഉരുളക്കിഴങ്ങ്, പച്ചരി, റവ, മൈദാ വിഭവങ്ങൾ, ചേന, ചേമ്പ്, മരച്ചീനി, മധുര ക്കിഴങ്ങ് എന്നിവ കഴിച്ചാലുടൻ ജി ഐ കൂടും. ഈന്തപ്പഴം, തണ്ണിമത്തൻ, മാങ്ങാ, മുന്തിരി, ചക്കപ്പഴം, ഏത്ത പ്പഴം, പഴം ഇവയും രക്തത്തിലെ പഞ്ചസാര കൂട്ടും.
ജി ഐ കുറവുള്ള ഭക്ഷണം: മള്‍ട്ടിഗ്രെയിൽ, മുഴുഗോതമ്പ്, സൂചി ഗോതമ്പ്, ആട്ടാറോട്ടി, ബസുമതി അരി, ചമ്പാവരി, കൂവരക്, ബാർലി, ഇലക്കറികൾ, പച്ചക്കറികൾ, ഓറഞ്ച്, സ്ട്രോെബറി, ജാമൂൻ, ആപ്പിള്‍, കിവി, എല്ലാ നിറത്തിലുമുള്ള ചെറികൾ, പാടമാറ്റിയ പാൽപ്പൊടി, ഉണങ്ങിയ സോയാബീൻ, കപ്പലണ്ടി എന്നിവയിൽ ജി ഐ കുറവാണ്.
പ്രമേഹ രോഗികൾക്കു കഴിക്കാവുന്ന ദോശ, ഗോതമ്പ് പൊങ്കൽ, പച്ചക്കറി ചപ്പാത്തി, നാരങ്ങാ ചോറ്, റാഗി പുട്ട്, ഇടിയപ്പം, ഇഡ്ഡലി, മുരിങ്ങയില കടലപ്പരിപ്പു കൊഫ്ത്താക്കറി, വെള്ളരി സാലഡ് രുചിക്കൂട്ടുകൾ.