കൂണിൽ മനുഷ്യ ശരീരത്തിനാവശ്യമായ ഏഴ് പോഷകങ്ങളടങ്ങിയിട്ടുണ്ട്. റിബോഫ്ളവിൻ, നിയാസിൻ, പാന്റോതനിക് ആസിഡ്, ബയോട്ടിൻ, കോപ്പർ, ക്രോമിയം, സെലീനിയം എന്നിവയാണിവ.
സോഡിയം, ഫാറ്റ്, കൊളസ്ട്രോൾ, കാലറി എന്നിവ മഷ്റൂമിൽ കുറവാണ്. അവശ്യ പോഷകങ്ങൾക്കൊപ്പം ഇതിൽ ആന്റി ഓക്സിഡന്റ്, നല്ല ഫൈബറുകളായ ചിറ്റിൻ, ബീറ്റാ ഗ്ലൂക്കൻസ് ഇതിലുണ്ട്. ഇതിലെ ആന്റി ഓക്സിന്റ് മാറാരോഗങ്ങളെ തടയാൻ സഹായിക്കും. തടി കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ കൂൺ കഴിക്കുന്നത് സഹായിക്കും. സൂര്യപ്രകാശത്തിൽ വളരുന്ന കൂൺ ആണെങ്കിൽ ഇതിൽ വൈറ്റമിൻ ഡി ഉണ്ടായിരിക്കും.