നല്ല പോഷകസമ്പുഷ്ടമായൊരു നാലുമണിപ്പലഹാരമാണ് അവൽ വിളയിച്ചത്. കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്ടപ്പെടുന്നൊരു പലഹാരമാണ്.
01. നെയ്യ് ഉരുക്കിയത് — കാൽകപ്പ്
02. തേങ്ങാക്കൊത്ത് — അരക്കപ്പ്്
എള്ള് — അരക്കപ്പ്
പൊരിക്കടല വറുത്തത് — ഒരു കപ്പ്
03. ഉപ്പുരസമില്ലാത്ത ശർക്കര — ഒന്നരക്കിലോ
വെള്ളം — മൂന്നു കപ്പ്
04. തേങ്ങ— നാല്, ചുരണ്ടിയത്
05. അവൽ — അരക്കിലോ
06. ഏലയ്ക്കാ പൊടിച്ചത് — രണ്ടു ടീസ്പൂൺ
പാകം ചെയ്യുന്ന വിധം
01. ഒരു പാനിൽ നെയ്യ് ചൂടാക്കി രണ്ടാമത്തെ ചേരുവ മെല്ലെ വറുത്തു മാറ്റിവയ്ക്കുക.
02. ശർക്കര വെള്ളമൊഴിച്ചു ഉരുക്കി അരിച്ചെടുക്കുക. ആറു കപ്പ് പാനി വേണം.
03. ഉരുളി അടുപ്പത്തുവച്ചു ശർക്കരപ്പാനി ഒഴിച്ചു തിളപ്പിക്കുക. വെട്ടിത്തിളയ്ക്കുമ്പോൾ തേങ്ങ ചുരണ്ടിയതിട്ടു തീ കുറച്ചു വച്ചു തുടരെയിളക്കുക.
04. തേങ്ങാപ്പീരയിലെ വെള്ളം വറ്റി പാനി ഒരു നൂൽ പരുവത്തിലാകുമ്പോൾ ഉരുളി വാങ്ങി വച്ച് ഒന്നു ചൂടാറിത്തുടങ്ങുമ്പോൾ അവൽ കുടഞ്ഞിട്ട് ഇളക്കുക.
05. നന്നായി യോജിപ്പിച്ചശേഷം വറുത്തു വച്ചിരിക്കുന്ന ചേരുവകളും ഏലയ്ക്കാപ്പൊടിയും ചേർത്ത് ഉടൻ തന്നെ വാങ്ങുക.
06. ഒരു ഉണങ്ങിയ പാത്രത്തിൽ നിരത്തി ചൂടാറിയശേഷം വെള്ളമയം ഒട്ടുമില്ലാത്ത പാത്രത്തിൽ കോരിവയ്ക്കുക.