Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുഡിങ് പോലെ മൃദുവായൊരു ഉപ്പുമാവ്!

kerala-kitchen-uppumav

നല്ല പുഡിങ് പോലെ മൃദുവായൊരു ഉപ്പുമാവ് തയാറാക്കിയാലോ?

01. റിഫൈൻഡ് ഓയിൽ — അരക്കപ്പ്

02. കടുക് — ഒരു ടീസ്പൂൺ

03. ഉഴുന്നു പരിപ്പ് — രണ്ടു ടീസ്പൂൺ

04. കശുവണ്ടിപ്പരിപ്പ് നാലായി മുറിച്ചത് — രണ്ടു ടേബിൾ സ്പൂൺ

05. സവാള കൊത്തിയരിഞ്ഞത് — ഒരു കപ്പ്

06. ഇഞ്ചി പൊടിയായി അരിഞ്ഞത് — ഒരു ടീസ്പൂൺ

    പച്ചമുളകു വട്ടത്തിൽ അരിഞ്ഞത് — ഒന്നര ടേബിൾ സ്പൂൺ

07. കറിവേപ്പില — പാകത്തിന്

08. റവ — രണ്ടു കപ്പ് വടിച്ച്

09. തിളച്ചവെള്ളം — ആറു കപ്പ്

    ഉപ്പ് — പാകത്തിന്

    നാരങ്ങാനീര് — ഒന്നര വലിയ സ്പൂൺ

10. മല്ലിയില — അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

01. ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി, കടുകിട്ടു പൊട്ടിയാലുടൻ ഉഴുന്നു പരിപ്പിട്ടു മൂപ്പിക്കുക.

02. ഇതിൽ കശുവണ്ടിപ്പരിപ്പു ചേർത്തു നിറം മാറിത്തുടങ്ങുമ്പോൾ സവാള ചേർത്തു വഴറ്റുക.

03. വാടിത്തുടങ്ങുമ്പോൾ ആറാമത്തെ ചേരുവ ചേർത്തു വഴറ്റിയശേഷം കറിവേപ്പിലയും ചേർത്തിളക്കുക.

04. വഴന്നു പാകമാകുമ്പോൾ റവ ചേർത്തു വറക്കുക.

05. റവ ഇളം ചുവപ്പു നിറമാകുമ്പോൾ ഉപ്പു ചേർത്തു തിളപ്പിച്ച വെള്ളം ചേർത്തു,  തിളപ്പിച്ചു കുറുകിയ പാകമാകുമ്പോൾ തീ നന്നായി കുറച്ചു വയ്ക്കുക.

06. കൂട്ട് അയഞ്ഞ പാകത്തിൽ കുറുകുമ്പോൾ മല്ലിയില ചേർത്തു വാങ്ങുക. അൽപനേരം കഴിയുമ്പോൾ പുഡിങ് പോലെ ഒറ്റക്കട്ടയായി മയത്തിൽ ഉറച്ചിരിക്കും. 

07. പുഡിങ് വിളമ്പുന്നതുപോല ഓരോ വശത്തുനിന്നും കുറേശ്ശേ അടർത്തിയെടുത്തു വിളമ്പാം.