കുറഞ്ഞ ചിലവിലൊരു ചക്ക–മാങ്ങാക്കറി!

ചക്കരുചിക്കൊപ്പം മാങ്ങയും ചേർന്നാൽ എങ്ങനെ? നാട്ടിൽ സുലഭമായ ചക്കയും മാങ്ങയും വെറുതേ കളയാതൊരു ചക്ക–മാങ്ങാക്കറിയാക്കിയാലോ? 

1ചക്കച്ചുള – അരക്കിലോ,

ചതുരക്കഷണങ്ങളാക്കിയത്

2 വെളിച്ചെണ്ണ – ഒരു ചെറിയ സ്പൂൺ

3 കടുക് – അര ചെറിയ സ്പൂൺ

4 ചുവന്നുള്ളി – 200 ഗ്രാം, അരിഞ്ഞത്

വറ്റൽ മുളക് – രണ്ട്, രണ്ടാക്കിയത്

5ഇഞ്ചി ചതച്ചത് – ഒരു ചെറിയ സ്പൂൺ

വെളുത്തുള്ളി ചതച്ചത് – ഒരു ചെറിയ സ്പൂൺ

പച്ചമുളകു ചതച്ചത് – ഒരു ചെറിയ സ്പൂൺ

മല്ലിപ്പൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

6 പച്ചമാങ്ങ – രണ്ട്, അരിഞ്ഞത്

7 തേങ്ങാപ്പാൽ – രണ്ടു തേങ്ങയുടേത്

പാകം ചെയ്യുന്ന വിധം

∙വെളിച്ചെണ്ണ ചൂടാക്കി, കടുകു പൊട്ടിച്ച ശേഷം ചുവന്നുള്ളിയും വറ്റൽ മുളകും വഴറ്റുക.

∙ഇതിലേക്കു ചക്ക അരിഞ്ഞതും അഞ്ചാമത്തെ ചേരുവയും ചേർത്തിളക്കി വഴറ്റുക.

∙അൽപം വെള്ളമൊഴിച്ചിളക്കിയ ശേഷം മാങ്ങ അരിഞ്ഞതും ഉപ്പും ചേർത്തു വേവിക്കുക.

∙ചക്കയും മാങ്ങയും വേവു പാകമാകുമ്പോൾ തേങ്ങാപ്പാൽ ചേർത്തു ചെറു തീയിൽ വയ്ക്കുക.

∙തിളച്ചു തുടങ്ങുമ്പോൾ വാങ്ങി, ചെറു ചൂടോടെ വിളമ്പുക.