മസാല പൊതിഞ്ഞ ചക്കച്ചുള വെളിച്ചെണ്ണയിൽ മൊരിച്ചെടുത്തതാണ് ക്രിസ്പി ചക്ക മസാല ചിപ്സ്
1 ചക്കച്ചുള – അരക്കിലോ, കനം കുറച്ചു നീളത്തില്‍ അരിഞ്ഞത്
2 മഞ്ഞൾപ്പൊടി, മുളകു പൊടി,
ഉപ്പ് – പാകത്തിന്
3 വെളിച്ചെണ്ണ– വറുക്കാൻ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
∙ചക്കച്ചുള അരിഞ്ഞതിൽ രണ്ടാമത്തെ ചേരുവ പുരട്ടി, അര മണിക്കൂർ വയ്ക്കുക.
∙എണ്ണ ചൂടാക്കി, ചെറു തീയിലാക്കി, ചക്ക ചേർത്തു ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു കോരുക.
∙ചൂടാറിയ ശേഷം വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാം.