കാബേജുകൊണ്ട് തയാറാക്കാവുന്നൊരു രുചികരമായ പലഹാരം പരിചയപ്പെടാം.
ചേരുവകൾ
കാബേജ് അരിഞ്ഞത് മൂന്നു കപ്പ്, സവാള വലുത് രണ്ടെണ്ണം, ഇഞ്ചി ചെറിയ കഷണം, പച്ച മുളക് രണ്ട് എണ്ണം, മുട്ട ഒന്ന്, ബേക്കിങ് സോഡയും, മഞ്ഞൾപ്പൊടിയും കാൽ ടീസ്പൂൺ വീതം, മുളകുപൊടി ഒരു ടീസ്പൂൺ, കടലമാവ് കാൽ കപ്പ്, അരിപ്പൊടി രണ്ടു ടേബിൾ സ്പൂൺ, കറിവേപ്പില, ഉപ്പ് പാകത്തിന്, എണ്ണ വറുക്കാൻ ആവശ്യത്തിന്.
തയാറാക്കുന്ന വിധം
നന്നായി അടിച്ചെടുത്ത മുട്ടയിലേക്കു കാബേജ്, പൊടിയായി അരിഞ്ഞെടുത്ത സവാള, ഇഞ്ചി, പച്ച മുളക്, വേപ്പില എന്നിവ ചേർക്കുക. ശേഷം ബേക്കിങ് സോഡ, മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്തു യോജിപ്പിക്കണം. ഇതിലേക്കു കടലമാവ്, അരിപ്പൊടി എന്നിവയും ചേർത്തു നല്ലതുപോലെ യോജിപ്പിക്കുക. മിശ്രിതം അരമണിക്കൂർ വച്ചശേഷം കട്ടിയുള്ള പാനിൽ എണ്ണയൊഴിച്ചു നന്നായി ചൂടാകുമ്പോൾ ചെറിയ ളരുളകളാക്കി കൈവെള്ളയിൽ വച്ച് പരത്തി എണ്ണയിലിട്ടു വറുത്തു കോരാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കാബേജ് വടയ്ക്കുള്ള മിശ്രിതം തയാറാക്കി ഉടൻ തന്നെ വറുത്തെടുക്കാം. അരമണിക്കൂറോളം വച്ചിരുന്നാൽ കൂടുതൽ രുചികരമായിരിക്കും.