Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊട്ടുമധുരിക്കാൻ പാലട പ്രഥമൻ

paladaprathaman-onam

സദ്യവട്ടങ്ങളിൽ വിഭവമെത്രയുണ്ടെങ്കിലും ഒടുവിൽ തൊട്ടുമധുരിക്കാൻ പാലടയുണ്ടെങ്കിൽ പിന്നെ എന്തു വേണം.

1. ഉണക്കലരി – 250 ഗ്രാം
2. വെളിച്ചെണ്ണ – രണ്ടു െചറിയ സ്പൂൺ
പഞ്ചസാര – രണ്ടു െചറിയ സ്പൂൺ
3. പാൽ – മൂന്നു ലീറ്റർ
പഞ്ചസാര – 750 ഗ്രാം

പാകം െചയ്യുന്ന വിധം 

∙ ഉണക്കലരി കഴുകി വൃത്തിയാക്കി വെള്ളത്തിലിട്ടു കുതിർത്തശേഷം നല്ല മയത്തിൽ അരയ്ക്കണം.
∙ ഇതിൽ വെളിച്ചെണ്ണയും പഞ്ചസാരയും േചർത്തു നന്നായി യോജിപ്പിക്കുക.
∙ ഇതിൽ പാകത്തിനു വെള്ളം ചേർത്തു കയ്യിൽ കോരിയെടുക്കാവുന്ന പാകത്തിനു കലക്കി വയ്ക്കുക.
∙ വലിയ ഒരു ചരുവത്തിൽ വെള്ളം തിളപ്പിക്കുക.
∙ വാഴയിലയുടെ നടുവിലെ നാരു കളഞ്ഞ് ഇരുവശവും ചീന്തിയെടുത്തു നീളത്തിൽ വയ്ക്കണം. നാരു കീറിയെടുത്തതു തിളയ്ക്കുന്ന വെള്ളത്തിലിട്ടു വയ്ക്കുക. കെട്ടാൻ പാകത്തിനു വഴങ്ങാനാണ് വെള്ളത്തിലിടുന്നത്.
∙ ഇനി അരച്ചു വച്ചിരിക്കുന്ന മാവ് കയ്യിൽ കോരിയെടുത്ത് ഇലയിൽ കുറുകെയും നെടുകെയും ഒഴിക്കുക. മാവ് അണിയുക എന്നാണിതിനു പറയുന്നത്.
∙ ഓരോ ഇലയും താഴെ നിന്നു മുകളിലേക്കു ചുരുട്ടുക. മൂന്നു ചുരുളുകൾ ഒരുമിച്ചു െകട്ടി തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിലിട്ടു നന്നായി മുക്കിയിടണം.
∙ 30–40 മിനിറ്റ് തിളച്ചു കഴിയുമ്പോൾ തീ അണയ്ക്കുക. ഇലക്കെട്ടുകൾ വെള്ളത്തിൽ താഴ്ന്നു കിടക്കുന്നതു കാണാം. ഇലയുടെ നിറവും മാറിയിട്ടുണ്ടാവും.
∙ ചൂടാറിയ ശേഷം ഇലക്കെട്ടുകൾ തണുത്ത വെള്ളത്തിലിടുക. രണ്ടു മൂന്നു തവണ വെള്ളം മാറ്റണം.
∙ പിന്നീട് ഇലയുടെ കെട്ടഴിച്ച് ചുരുൾ നിവർത്തുമ്പോൾ അട ഇലയിൽനിന്നു വിട്ടു വെള്ളത്തിലേക്കു വീഴും. ഇങ്ങനെ വിട്ടുവരാൻ വേണ്ടിയാണ് മാവിൽ വെളിച്ചെണ്ണ ചേർക്കുന്നത്.
∙ ഈ അടയും കഴുകിയെടുത്തു വെള്ളത്തിലിടുക.
∙ ഒരു വലിയ പാത്രത്തിനു മുകളിൽ െചറിയ കള്ളികളുള്ള വല (അടവല) വച്ച് വെള്ളത്തിലിട്ടിരിക്കുന്ന അട അതിലേക്കു കോരിയിട്ട് കൈ കൊണ്ട് അമർത്തുക.
∙ അട െചറിയ കഷ്ണങ്ങളായി പാത്രത്തിലേക്കു വീഴും. ഇങ്ങനെ വീഴുന്ന അട മൂന്നു നാലു പ്രാവശ്യം കഴുകണം. വെള്ളം തെളിയുന്നതാണ് പാകം. ഇത് അരിപ്പയിലാക്കി വയ്ക്കുക. വെള്ളം മുഴുൻ വാർന്നു പോകണം.
∙ വലിയ ഉരുളിയിൽ പാൽ ഒഴിച്ചു തിളപ്പിക്കുക.
∙ പഞ്ചസാരയും േചർത്തിളക്കി തിളപ്പിച്ചു വറ്റിക്കുക.
∙ പാൽ നന്നായി വറ്റി ഇളം പിങ്കുനിറം വരുമ്പോൾ ഊറ്റിവച്ചിരിക്കുന്ന അട ചേർത്തു നന്നായി തിളപ്പിച്ചു വറ്റിച്ചെടുക്കുക.
∙ പാലട തയാർ