ഓണസദ്യയിൽ ദാഹശമനിയുടെ റോളാണ് കിച്ചടിക്ക്. പാവയ്ക്ക കിച്ചടി എങ്ങനെ തയാറാക്കാമെന്നു നോക്കാം.
1. വെളിച്ചെണ്ണ – പാകത്തിന്
2. പാവയ്ക്ക – മൂന്ന്, വട്ടത്തിൽ അരിഞ്ഞത്
3. പച്ചമുളക് – 10, അരിഞ്ഞത്
4. തേങ്ങ – ഒന്നിന്റെ പകുതി, ചുരണ്ടിയത്
കടുക് – ഒരു ചെറിയ സ്പൂൺ, ചതച്ചത്
5. തൈര് – അര ലീറ്റർ
6. കടുക് – അര ചെറിയ സ്പൂൺ
വറ്റൽമുളക് – രണ്ട്, മുറിച്ചത്
ഉലുവ – അര ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ വെളിച്ചെണ്ണ ചൂടാക്കി പാവയ്ക്ക അരിഞ്ഞതു കരുകരുപ്പായി വറുത്തുകോരി ഞെരടി പൊടിച്ചു വയ്ക്കണം.
∙ ഇതേ എണ്ണയിൽ പച്ചമുളക് അരിഞ്ഞതു വറുത്തുകോരി പാവയ്ക്ക പൊടിച്ചതിൽ ചേർത്തിളക്കി വയ്ക്കണം.
∙ തേങ്ങ മയത്തിൽ അരച്ചു കടുകു ചതച്ചതു ചേർത്തിളക്കി അതിൽ തൈരു ചേർത്തിളക്കി വയ്ക്കുക.
∙ ഇതിലേക്കു പാവയ്ക്കാക്കൂട്ടും ചേർത്തിളക്കുക.
∙ വെളിച്ചെണ്ണ ചൂടാക്കി ആറാമത്തെ ചേരുവ ചേർത്തു മൂപ്പിച്ചശേഷം തൈരും ചേർത്തിളക്കുക. തിള വന്നു തുടങ്ങുമ്പോൾ വാങ്ങി വിളമ്പാം