ഇലക്കറിയായി ഉപയോഗിക്കുന്ന ചീര ചേർത്തൊരു അവിയൽ രുചിക്കൂട്ട് പരിചയപ്പെടാം.
1. ചുവന്ന ചീരയില ചെറുതായി അരിഞ്ഞത് – രണ്ടു കപ്പ്
2. ഇളം ചീരത്തണ്ട് നീളത്തിൽ കഷണങ്ങളാക്കിയത് – ഒരു കപ്പ്
വെള്ളരിക്ക തൊലിചെത്തി നീളത്തിൽ അരിഞ്ഞത് – മൂന്നു കപ്പ്
ചക്കക്കുരു തൊലിചുരണ്ടി ഓരോന്നും നാലായി പിളർന്നത് – ഒരു കപ്പ്
3. വെള്ളം – ഒരു കപ്പ്
4. മാങ്ങാ നീളത്തിൽ അരിഞ്ഞത് – ഒരു കപ്പ്
5. ഉപ്പ് – പാകത്തിന്
6. തേങ്ങാ തിരുമ്മിയത് – ഒന്നര കപ്പ്
മുളകുപൊടി – ഒരു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
ജീരകം – ഒരു നുള്ള്
ചുവന്നുള്ളി – രണ്ടല്ലി
7. വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
കറിവേപ്പില – രണ്ടു തണ്ട്
പാകം ചെയ്യുന്ന വിധം
ഒരു കപ്പു വെള്ളം തിളയ്ക്കുമ്പോൾ രണ്ടാമത്തെ ചേരുവകളിടുക. വെന്തുവരുമ്പോൾ ഇലയിടുക. ഇല വെന്താലുടൻതന്നെ മാങ്ങാ ചേർക്കുക. ഉപ്പും ആറാമത്തെ ചേരുവകൾ തരുതരുപ്പായി അരച്ചതും കഷണത്തിൽ ചേർക്കുക. ചേരുവകളെല്ലാം കൂടിയോജിച്ച് അയഞ്ഞ പരുവമാകുമ്പോൾ വാങ്ങി വെളിച്ചെണ്ണയും കറിവേപ്പിലയും ചേർക്കുക.