കൂണിന്റെയും കടുകിന്റെയും വെളുത്തുള്ളിയുടെയും ഇഞ്ചിയുടെയും ഗുണങ്ങളുൾ നിറഞ്ഞൊരു അച്ചാർ.
1. കൂൺ കഷണങ്ങളാക്കിയത് – 200 ഗ്രാം
2. പാചക എണ്ണ – ഒരു കപ്പ്
3. ഇഞ്ചി അരിഞ്ഞത് – ഒരു ഡിസേർട്ട് സ്പൂൺ
പച്ചമുളക് അരിഞ്ഞത് – മൂന്നു ഡിസേർട്ട് സ്പൂൺ
വെളുത്തുള്ളി – രണ്ടു ഡിസേർട്ട് സ്പൂൺ
4. കടുക് – അര ടീസ്പൂൺ
5. മുളകുപൊടി – രണ്ടു ഡിസേർട്ട് സ്പൂൺ
ഉലുവാപ്പൊടി – അര ടീസ്പൂൺ
6. വിനാഗിരി – കാൽ കപ്പ്
തിളപ്പിച്ചാറിയ വെള്ളം – കാൽ കപ്പ്
പാകം ചെയ്യുന്ന വിധം
ചൂടായ എണ്ണയിൽ കൂൺ ചുവപ്പു നിറത്തിൽ വഴറ്റിക്കോരുക. ബാക്കി എണ്ണയിൽ മൂന്നാമത്തെ ചേരുവകളും വഴറ്റിക്കോരുക. ശേഷിച്ച എണ്ണയിൽ കടുകിട്ടു പൊട്ടുമ്പോൾ പൊടികൾ വഴറ്റുക. വിനാഗിരിയും വെള്ളവും വഴറ്റിയ ചേരുവകളും കൂണും ഇതിൽ ചേർത്തു വാങ്ങുക. തണുക്കുമ്പോൾ കുപ്പിയിലാക്കുക.