മോരു കൊണ്ടൊരു രസം തയാറാക്കിയാലോ? മോരു രസത്തിന്റെ പാചകവിധി എങ്ങനെയെന്നു നോക്കാം.
1. തുവരപ്പരിപ്പ് – കാൽ കപ്പ്
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
2. ഉണക്കമുളക് – 5
ഉണക്കമല്ലി – ഒരു വലിയ സ്പൂൺ
കുരുമുളക് – അര ചെറിയ സ്പൂൺ
ജീരകം – അര ചെറിയ സ്പൂൺ
വെളുത്തുള്ളി തൊലിയോടെ – 6
ചുവന്നുള്ളി – ആറ് അല്ലി
3. തൈരു വെള്ളം ചേർക്കാതെ ഉടച്ചത് – 2 കപ്പ്
4. കറിവേപ്പില – 2 തണ്ട്
ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം
തുവരപ്പരിപ്പു മഞ്ഞൾപ്പൊടി ചേർത്ത് മയത്തിൽ വേവിച്ചുടച്ച് രണ്ടു കപ്പു വെള്ളം ചേർക്കുക.
ഇതിൽ രണ്ടാമത്തെ ചേരുവകൾ ചതച്ചുചേർത്തു തിളപ്പിച്ച് അരിച്ചെടുക്കുക.
മോര് ഈ കൂട്ടിൽ പിരിയാതെ യോജിപ്പിച്ച് ഉപ്പും കറിവേപ്പിലയും ചേർത്തു ചെറുതീയിൽ വച്ചിളക്കി ചൂടാക്കി വാങ്ങുക. (തിളയ്ക്കരുത്). വാങ്ങിവച്ചാലും കുറച്ചുനേരം ഇളക്കണം.