മധുരം കുറച്ചൊരു കേക്ക് തയാറാക്കിയാലോ? ഷുഗർ ഫ്രീയായൊരു കേക്കിന്റെ രുചിക്കൂട്ട്.
01. മുട്ട — 365 ഗ്രാം
ഡിസയർ ഷുഗർ — 220 ഗ്രാം
02. ബദാം പൊടിച്ചത് — 365 ഗ്രാം
മൈദ— 90 ഗ്രാം
ബേക്കിങ് പൗഡർ— ഒരു ചെറിയ സ്പൂൺ
ഓറഞ്ച് തൊലി— 60 ഗ്രാം
03. വെണ്ണ ഉരുക്കിയത് — 365 ഗ്രാം
04. വിപ്പ്ഡ് ക്രീം — ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
01. അവ്ൻ 180 ഡിഗ്രിയിൽ ചൂടാക്കിയിടുക.
02. മുട്ടയും ഡിസയർ ഷുഗറും ചേർത്തടിച്ചു മയപ്പെടുത്തുക.
03. ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേർക്കുക.
04. യോജിപ്പിച്ചശേഷം മെല്ലെ വെണ്ണ ഉരുക്കിയതും ചേർക്കണം.
05. മയം പുരട്ടിയ കേക്ക് ടിന്നിൽ ഒഴിച്ച്, ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ചു ഗോൾഡൻ ബ്രൗൺ നിറമാകും വരെ ബേക്കു ചെയ്യുക.
06. തണുത്ത ശേഷം സെർവിങ് ഡിഷിലാക്കി ക്രീം അടിച്ചതിനൊപ്പം വിളമ്പുക.